സുൽത്താൻ ബത്തേരി പട്ടികവർഗ്ഗ സഘകരണ സംഘം തിരഞ്ഞെടുപ്പ് സി.പി.എം പാനലിനെ അട്ടിമറിച്ച് കോൺഗ്രസ് പാനലിന് ഉജ്ജ്വല വിജയം.

ബത്തേരി: സുൽത്താൻ ബത്തേരി കല്ലൂർ പട്ടികവർഗ്ഗ സഘകരണ സംഘം തിരഞ്ഞെടുപ്പ് സി.പി.എം പാനലിനെ അട്ടിമറിച്ച് കോൺഗ്രസ് പാനലിൽ വിജയം. ഇടതുപക്ഷ പാനലിനെ 390 വോട്ടുകൾക്ക് അട്ടിമറിച്ചാണ് കോൺഗ്രസ് പാനൽ വിജയം കൈവരിച്ചത്. ഗോപിനാഥൻ ആലത്തൂർ, രാമകൃഷ്ണൻ ഊരംകുന്ന്, മാധവൻ പൊൻ കുഴി, കെ.പി.മാധൻ പിലാക്കാവ്, രാഘവൻ കോളൂർ, രതീഷ് ജാമ്പള്ളി, അനിത മാധമഗലം, ജാനു കാരശ്ശേരി, ദീപ കോട്ടൂർ എന്നിവരാണ് കോൺഗ്രസ് പാനലിൽ വിജിച്ച പട്ടികവർഗ്ഗ സംഘകരണ സംഘം ഡയറക്ടർമാർ.

Read More

വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവം; വിളംബര റാലി ഇന്ന്

സുൽത്താൻ ബത്തേരി സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നവംബർ 27 മുതൽ 30 വരെ നടക്കുന്ന വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം ഇന്ന് (24/11/23, വെള്ളി) ബത്തേരിയിൽ വിളംബര റാലി നടക്കും. വൈകിട്ട് 3.30 ന് അസംപ്ഷൻ സ്കൂളിൽ നിന്നും ആരംഭിക്കുന്ന റാലി സർവ്വജന സ്കൂളിൽ സമാപിക്കും. സർവ്വജന സ്കൂൾ, സെൻറ് ജോസഫ് സ്കൂൾ, ഡയറ്റ് ബത്തേരി, അസംപ്ഷൻ സ്കൂൾ, മാർബസേലിയോസ് കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും റാലിയിൽ അണിനിരക്കും….

Read More

എം.എ വുമണ്‍ സ്റ്റഡീസില്‍ ഒന്നാം റാങ്ക് നേടി ബി.പി ബബിത.

പുല്‍പ്പള്ളി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും  എം.എ വുമണ്‍ സ്റ്റഡീസില്‍ ഒന്നാം റാങ്ക് നേടി ബി.പി ബബിത. കാവുംമന്ദം നടുവില്‍ പാലില്‍ ബാലന്‍-ബിന്ദു ദമ്പതികളുടെ മകളാണ്. പുല്‍പ്പള്ളി സി.കെ ആര്‍എം ബിഎഡ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

Read More

നായാട്ട് സംഘം വന പാലകരെ ആക്രമിച്ചു

പേരിയ: ചന്ദനത്തോട് ഭാഗത്ത്‌ നിന്നും പുള്ളിമാനിനെ വെടിവച്ചു കൊന്ന് കാറിൽ കടത്തി കൊണ്ട് പോകുകയാ യിരുന്ന സംഘത്തെ തടഞ്ഞ വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്ററ് ഓഫീസറുടെ നേതൃത്യത്തിലുള്ള വനപാലകരെ നായാട്ട് സംഘം ആക്രമിച്ചു. ജീവക്കാരായ വിപിൻ കെ വി.സുനിൽ കുമാർ എന്നിവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ പുള്ളി മാനിന്റെ ജഡം കണ്ടെത്തുകയും വന്യ മൃഗ സംരക്ഷണ നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നുണ്ട്. വധ ശ്രമത്തിന് തലപ്പുഴ പോലീസ് കേസ്…

Read More

പൊള്ളലേറ്റ് മരിച്ച പാലിയാണ കോളനിയിലെ വെള്ളന്റെയും, തേയിയുടേയും മക്കളെ വിമൻ ഇന്ത്യ മൂവ്മെന്റ് നേതാക്കൾ സന്ദർശിച്ചു.

തരുവണ :ഷെഡ്ഡിന് തീപ്പിടിച്ച് പൊള്ളലേറ്റ് മരിച്ച പാലിയാണ കോളനിയിലെ വെള്ളന്റെയും, തേയിയുടേയും മക്കളെ വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിനിധിസംഘം സന്ദർശിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ജില്ല വൈസ്പ്രസിഡന്റ് മൈമൂന നാസർ, ജില്ല കമ്മിറ്റി അംഗങ്ങളായ നഫീസ,നജ്ല, ഫൗസിയ,മാനന്തവാടി മണ്ഡലം പ്രസിഡന്റ് ആയിഷ ലത്തീഫ് തുടങ്ങിയവരായിരുന്നു സംഘത്തിൽ ഉണ്ടായത്

Read More

ട്രെയിന്‍ തട്ടി മാനന്തവാടി സ്വദേശി മരിച്ചു

മാനന്തവാടി : പാണ്ടിക്കടവ് സ്വദേശിയായ യുവാവ് കോഴിക്കോട് വെച്ച് ട്രെയിന്‍ തട്ടി മരിച്ചു. മാനന്തവാടി മൈത്രി നഗറില്‍ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന വി എസ് ഭവന്‍ അഭിലാഷ് (40) ആണ് മരിച്ചത്. പരേതനായ ശിവന്‍ പിള്ളയുടേയും, അനീഷ്യയുടേയും മകനാണ്. മാനന്തവാടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ

Read More

മുഖ്യമന്ത്രിക്ക് കരിങ്കൊടി :യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

പനമരം :മുഖ്യമന്ത്രി പിണറായിവിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു .യൂത്ത് കോൺഗ്രസ്‌ മുൻ ജില്ലാ ജനറൽ സെക്രട്ടറിയും ഔട്ട് റീച് സെൽ സംസ്ഥാന വൈസ് ചെയര്മാനുമായ വി. സി വിനീഷ് ,യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം മുൻ പ്രസിഡന്റ് ബൈജു പുത്തൻ പുര ,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഒ ടി ഉനൈസ് ,എടവക മണ്ഡലം മുൻ പ്രസിഡന്റ് ഷിനു ജോൺ…

Read More

വയനാട് ജില്ലാ കേരളോത്സവം കൽപറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ ജേതാക്കൾ

  കൽപറ്റ: വയനാട് ജില്ലാ കേരളത്സവത്തിൽ 515 പോയന്റ് നേടി കൽപറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ ജേതാക്കളായി.എവറോളിങ് ട്രോഫി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ചന്ദ്രിക കൃഷ്ണനും ബ്ലോക്ക്‌ പഞ്ചായത്ത്‌ ജീവനക്കാരും കലാ കായിക താരങ്ങളും ചേർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിൽ നിന്നും ഏറ്റുവാങ്ങി

Read More

മുഖ്യമന്ത്രിക്ക് കരിങ്കൊടി: യൂത്ത് ലീഗ് നേതാക്കൾ കരുതൽ തടങ്കലിൽ

പനമരം: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്താന്‍ ശ്രമിച്ച യൂത്ത് ലീഗ് പനമരം പഞ്ചായത്ത് നേതാക്കളെ പനമരം പോലീസ് കരുതല്‍ തടങ്കലിലാക്കി.  പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സാലിഹ് ദയരോത്ത്, ഭാരവാഹികളായബാവ ഷാനവാസ്, അജ്മല്‍ തിരുവാള്‍, നൗഫല്‍ വടകര, ലത്തീഫ് സി പി,  അര്‍ഷാദ് മഞ്ചേരി തുടങ്ങിയവരാണ് കരുതല്‍ തടങ്കലിലാക്കിയത്

Read More

നടവയൽ കോൺഗ്രസ് കമ്മിറ്റി കഞ്ഞിവയ്പ് സമരം നടത്തി

നടവയൽ: ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടവയൽ മാവേലി സ്റ്റോറിനു മുന്നിൽ നടത്തിയ പട്ടിണി കഞ്ഞി വയ്പ് ധർണ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ടൗൺ കോൺഗ്രസ് പ്രസിഡന്റ് വിൻസന്റ് ചേര വേലിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം കെ.എൽ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. എ.ഐ.സി.സി അംഗം പി.കെ ജയലക്ഷ്മി കഞ്ഞി വയ്പ് സമരത്തിന് തീ പകർന്നു. കെ.പി.സി.സി അംഗം അഡ്വ. എൻ.കെ വർഗീസ്, മണ്ഡലം പ്രസിഡന്റുമാരായ കെ.ജി ബാബു, ബെന്നി അരിഞ്ചേർമല, സെക്രട്ടറി…

Read More