‘ചലോ ഇന്ത്യ’ ഫ്ലാഗ് ഓഫ് ചെയ്തു

തരുവണ: ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ സഞ്ചാര പ്രിയരെ പ്രോത്സാഹിപ്പിക്കുന്ന ‘ചലോ ഇന്ത്യ’ പരിപാടിയുടെ ഭാഗമായുള്ള ആദ്യ സംഘം കാശ്‍മീരിലേക്ക് പുറപ്പെട്ടു. തരുവണ ടൗണിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ്‌ ചെയ്തു. കെ.സി.കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു. യാസിർ ഇ. കെ,റിയാസ് എ. പി,ജാബിർ ടി.കെ,അർഷാദ് സി.കെ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് യാത്രികർ. സ്വന്തമായി വാഹനം ക്രമീകരിച്ചുകൊണ്ട് റോഡ് മാർഗം കശ്മീരിലേക്ക് വിനോദ…

Read More

പിന്‍വാതില്‍ നിയമനം ശക്തമായി പ്രതിരോധിക്കും: യു.ഡി.എഫ്

കുഞ്ഞോം: കുഞ്ഞോം പൈതൃക മ്യൂസിയത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ താത്ക്കാലിക തസ്തികയില്‍ യാതൊരു നടപടിക്രമവും പാലിക്കാതെ പ്രാദേശിക സി.പി.എം നേതാവിന്റ ഭാര്യയെ പിന്‍വാതില്‍ വഴി നിയമിക്കാന്‍ ശ്രമിച്ച പഞ്ചായത്ത് സി ഡി.എസ് ചെയര്‍മാന്റെ നടപടി അംഗീകരിക്കില്ലെന്നും ഇനിയും ഇവരെ തന്നെയാണ് നിയമിക്കുന്നതങ്കില്‍ ശക്തമായി പ്രതിരോധിക്കുമെന്നും യു.ഡി.എഫ് പാര്‍ലിമെന്ററി പാര്‍ട്ടിയോഗം മുന്നറിയിപ്പ് നല്‍കി. സി ഡി.എസിന്റെ ചാര്‍ജ് വഹിക്കുന്ന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചയര്‍മാനോ മെമ്പര്‍ സെക്രട്ടറി യോ അറിയാതെ നടത്തിയ നിയമന നീക്കത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സി.ഡി.എസ്…

Read More

ഏകദിന ശില്പശാല നടത്തി

ഇരുളം: ഇരുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടത്തി. ശിൽപ്പശാല ഐ.സി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ.എം.രംഗനാഥ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് വർഗീസ് മുരിയൻ കാവിൽ, ഡിസിസി സെക്രട്ടറി എൻ.യു.ഉലഹന്നാൻ, എം.സി.ഇബ്രാഹിം, കെ യു മാനു, കെ.കെ.മോഹൻദാസ്, എം എസ് പ്രഭാകരൻ, ഒ.ക്കെ. ലാലു, പി.ജെ ഷാജി, അപ്പി ബോളൻ, പി കെ സലിം, ഐ കെ മണി, ഓ.ക്കേ ഷാജി എന്നിവർ നേതൃത്വം നൽകി

Read More

ജില്ലാ കളക്ടര്‍ ലൈവ് : 36 പരാതികള്‍ക്ക് പരിഹാരം

കൽപ്പറ്റ : ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച ഡി.സി ലൈവ് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തിന്റെ രണ്ടാം ഘട്ടം നടന്നു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ലഭിച്ച 66 പരാതികളില്‍ 36 പരാതികള്‍ പരിഹരിച്ചു.30 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ആദ്യഘട്ടത്തില്‍ മാനന്തവാടി, വൈത്തിരി താലൂക്കുതല ഓണ്‍ലൈന്‍ അദാലത്ത് നടത്തി. മാനന്തവാടി താലൂക്കില്‍ നിന്നും ലഭിച്ച 44 പരാതികളില്‍ 28 പരാതികള്‍ പരിഹരിച്ചു. 16…

Read More

നവകേരള സദസ്സിന് ജില്ലയൊരുങ്ങി: ആവേശമുണര്‍ത്തി ജില്ലയില്‍ വിളംബര ജാഥ

കൽപ്പറ്റ : നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലും വിളംബര ജാഥ നടത്തി. കല്‍പ്പറ്റ മണ്ഡലത്തിലെ വിളംബര ജാഥ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്തു നിന്നും ആരംഭിച്ച വിളംബര ജാഥ ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് ഫ്‌ലാഗ് ഓഫ് ചെയ്തു. പുല്‍പ്പള്ളി ജി.ജി കളരി സംഘത്തിന്റെ നേതൃത്വത്തില്‍ കളരിപയറ്റ്, എന്‍ എം.എസ്.എം ഗവ.കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബ്, നാസിക് ഡോള്‍ എന്നിവ കലാജാഥയ്ക്ക് മിഴിവേകി. എന്‍.സി.സി, എസ്.പി.സി വിദ്യാര്‍ത്ഥികള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബശ്രീ…

Read More

രുചിയുടെ കലവറയായി സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ്

മാനന്തവാടി : നവകേരള സദസ്സിന്റെ മുന്നോടിയായി മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ ഒരുക്കിയ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് രുചി വൈവിധ്യത്തിന്റെ കലവറയായി മാറുകയാണ്. കാലങ്ങളായി രാത്രികാലങ്ങളില്‍ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ രുചിയുടെ ലോകം തീര്‍ക്കുന്ന വയനാടന്‍ തട്ടുകട സംഘമാണ് സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. നവകേരള സദസ്സിന്റെ ടീ ഷര്‍ട്ടുകള്‍ അണിഞ്ഞ് തട്ടുകടയിലെ നളന്‍ മാര്‍ ഭക്ഷണ വിരുന്ന് ഒരുക്കിയപ്പോള്‍ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിന്റെ രുചിയറിയാന്‍ ഒ.ആര്‍ കേളു എം.എല്‍.എയും എത്തി. ചൂടുള്ള കട്ടന്‍ ചായയും പത്തിരിയും…

Read More

ജില്ലാതല ക്വിസ് മത്സരം നടത്തി

മാനന്തവാടി : നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം മാനന്തവാടിയില്‍ ജില്ലാതല ക്വിസ് മത്സരം നടത്തി. മാനന്തവാടി ക്ഷീര സംഘം ഹാളില്‍ നടത്തിയ ക്വിസ് മത്സരം കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട് പി.വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. പി.ടി ബിജു അധ്യക്ഷത വഹിച്ചു. കൃഷി സംസ്‌ക്കാരം നവകേരളം എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരത്തില്‍ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, ജനറല്‍ എന്നീ വിഭാഗങ്ങളിലായി അമ്പതോളം ടീമുകള്‍ പങ്കെടുത്തു. യു.പി വിഭാഗത്തില്‍ കുഞ്ഞോം എ യു പി സ്‌കൂളിലെ ആര്‍.കെ…

Read More

ശ്രദ്ധ നേടി ഫ്‌ളാഷ് മോബും മാജിക് ഷോയും

ശ്രദ്ധ നേടി ഫ്‌ളാഷ് മോബും മാജിക് ഷോയും മാനന്തവാടി : നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം മാനന്തവാടിയില്‍ നടത്തിയ ഫ്‌ളാഷ് മോബും മാജിക് ഷോയും ശ്രദ്ധയാകര്‍ഷിച്ചു. മാനന്തവാടി കോമ്പിറ്റേറ്റര്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്.ഇന്നലെ വൈകുന്നേരം 5ന് ഗാന്ധിപാര്‍ക്കിലാണ് ഫ്‌ളാഷ് മോബ് നടത്തിയത്. വൈകുന്നേരം 6 ന് മഹേഷ് ഫെയറി മോജോ അവതരിപ്പിച്ച മാജിക് ഷോയും കാണികളുടെ ശ്രദ്ധ നേടി.

Read More

കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ തടവും പിഴയും

കല്‍പ്പറ്റ: സ്‌കൂള്‍ പരിസരത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളിന് രണ്ടരവര്‍ഷം കഠിന തടവും 7000 രൂപ പിഴയും. നടവയല്‍ സ്വദേശിയായ മധു(37)വിനെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്. 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഒരു മാസം മുമ്പ് സമാനമായ മറ്റൊരു കേസിലും യാളെ 5 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. 2022 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ പരിസരത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികളെയാണ് ഉപദ്രവിക്കാന്‍…

Read More

വയനാട് മെഡിക്കല്‍ കോളേജ്: കാത്ത് ലാബ് ചികിത്സയ്ക്കായി രോഗികളെ പ്രവേശിപ്പിച്ചു

മാനന്തവാടി : വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബില്‍ നിന്നുള്ള ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാര്‍ഡിയോളജി വിഭാഗത്തില്‍ രോഗികളെ പ്രവേശിപ്പിച്ച് കിടത്തിച്ചികിത്സ ആരംഭിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഒരു അസോസിയേറ്റ് പ്രഫസറുടെയും ആരോഗ്യ വകുപ്പില്‍ നിന്നും 2 ജൂനിയര്‍ കണ്‍സള്‍ട്ടന്റുമാരുടെയും മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് സേവനം ഉപയോഗപ്പെടുത്തിയാണ് കാര്‍ഡിയോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം. കാത്ത് ലാബില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള രണ്ടു കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ താത്ക്കാലിക സേവനവും ആരോഗ്യവകുപ്പില്‍ നിന്ന് ഒരു മുഴുവന്‍ സമയ കാര്‍ഡിയോളജി…

Read More