വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടി വേണം: വ്യാപാരി വ്യവസായി ഏകോപന സമിതി

കൽപ്പറ്റ: മുട്ടിൽ മാണ്ടാട്ട് വ്യാപാരിയെ കടയിൽ കയറി മർദ്ദിക്കുകയും കട അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാണ്ടാട് യൂണിറ്റ് പ്രസിഡന്റും ടൗണിലെ വ്യാപാരിയുമായ അഫ്സൽ മുനീറിന് നേരെയാണ് ഈ അതിക്രമം ഉണ്ടായത്.​കഴിഞ്ഞ ദിവസം ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഒരു സംഘം ആളുകൾ അഫ്സൽ മുനീറിന്റെ കടയിൽ അതിക്രമിച്ചു കയറി അദ്ദേഹത്തെ മർദ്ദിച്ചത്. മുനീറുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വിഷയത്തിലാണ് ഈ ആക്രമണം നടന്നതെന്ന് സംഘടന…

Read More

ശ്രീ നാരായണഗുരു സമാധി ദിനം ആചരിച്ചു

കൽപ്പറ്റ : ശ്രീനാരായണ ഗുരു ദേവന്റെ 99 ആമത്തെ സമാധി ദിനം SNDP യോഗം കൽപ്പറ്റ യൂണിയൻ, യൂണിയൻ വനിതാ സംഘം, കൽപ്പറ്റ ശാഖ യോഗം, ശാഖ യോഗം വനിതാ സംഘം എന്നിവരുടെ സംയുക്തബിമുഖ്യത്തിൽ യൂണിയൻ മന്ദിരത്തിൽ വെച്ച് ആചരിച്ചു. ശ്രീനാരായണ ഗുരുദേവൻ രചിച്ച മുഴുവൻ പ്രാർത്ഥന ഗീതങ്ങളും ആചാരണ ദിനത്തിൽ ആലപിച്ചു. തുടർന്ന് നടത്തിയ ഗുരുപുഷ്പാഞ്ജലിയിൽ നൂറുകണക്കിന് ഗുരുദേവ വിശ്വാസികൾ പങ്കെടുത്തു. കൽപ്പറ്റ ശാഖയുടെ വകയായി പങ്കെടുത്ത മുഴുവൻ പ്രവർത്തകർക്കും കഞ്ഞിയും പുഴുക്കും വിതരണം നടത്തി….

Read More

ഡിപ്പാർട്ട്‌മെൻ്റ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സൊസൈറ്റി കുടുംബസംഗമം സംഘടിപ്പിച്ചു

ബത്തേരി: വയനാട് ജില്ല ഡിപ്പാർട്ട്‌മെൻ്റ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ കുടുംബ സംഗമം ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ ടൗൺ ഹാളിൽ വെച്ച് നടന്നു. കുടുംബ സംഗമത്തോടൊപ്പം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിക്കലും വിരമിക്കുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പും ചടങ്ങിൽ സംഘടിപ്പിച്ചു. സൊസൈറ്റി സെക്രട്ടറി സന്തോഷ്‌ കുമാർ സി. പി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ്‌ ഷാജി മോൻ കെ. എം അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് കൽപ്പറ്റയിലെ ഡ്രൈവർ മനോജ്‌ വി. റ്റി, സഹകരണ വകുപ്പ്…

Read More

നേതൃ പഥം 2026: വയനാടിന് അഭിമാന നേട്ടം; സാജിത ഷെറിനും ബേസിൽ ഷിനോയിക്കും ബെസ്റ്റ് എൻഎസ്എസ് വളണ്ടിയർ പുരസ്കാരം

കൽപ്പറ്റ: കോഴിക്കോട് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഒന്നാം വർഷ എൻഎസ്എസ് വളണ്ടിയർമാർക്കായുള്ള “നേതൃ പഥം 2026” ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പിൽ വയനാടിന് തിളക്കമാർന്ന വിജയം. ബത്തേരി സർവജന ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം വിദ്യാർഥിനി കുമാരി സാജിത ഷെറിൻ, മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ബേസിൽ ഷിനോയ് എന്നിവർ ക്യാമ്പിലെ മികച്ച വളണ്ടിയർമാരായി തെരഞ്ഞെടുക്കപ്പെട്ടു. വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 38 സ്കൂളുകളിൽ…

Read More

ശ്രീ നാരായണ ഗുരുദേവ മഹാസമാധി ദിനാചരണം സംഘടിപ്പിച്ചു.

കാട്ടിക്കുളം : 99-ാമത് ശ്രീ നാരായണ ഗുരുദേവ മഹാസമാധിദിനാചരണം കാട്ടിക്കുളം എസ്.എൻ. ഡി..പി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ മന്ദിരത്തിൽ നടന്നു. എ എം നിഷാന്ത് മുഖ്യപ്രഭാഷണം നടത്തി ഉപവാസ പ്രാർത്ഥന, പ്രസാദ ഊട്ട് എന്നിവ നടന്നു. ടി.വി ഗോപിനാഥൻ മാസ്റ്റർ, സത്യവൃതൻ, സി.കെ മനോജ്, ജനാർദനൻ, പത്മ രാമചന്ദ്രൻ, വിജയൻ മോഹനൻ എന്നിവർ നേതൃത്വം നൽകി

Read More

അഗ്രോ ഇക്കോളജിക്കൽ ക്ലാസ്സ് നടത്തി

വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്ത് സിഡി എസ്സിന്റെ നേതൃത്വത്തിൽ ജെൽജി അംഗങ്ങൾക്ക് അഗ്രോ ഇക്കോളജിക്കൽ ക്ലാസ്സ് നടത്തി. ക്ലാസിന്റെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗദ കൊടുവേരി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സെക്കീന എം അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ ആലീസ് ചെറിയാൻ സ്വാഗതം ആശംസിച്ചു. പത്താം വാർഡ് മെമ്പർ മമ്മൂട്ടി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജൈവകൃഷിരീതിയെക്കുറിച്ചും ജൈവവളപ്രയോഗങ്ങളെക്കുറിച്ചും കീട നിയന്ത്രണങ്ങളെ പറ്റിയും ഫീൽഡ് ഓഫീസറായ ശിവദാസൻ ക്ലാസ് എടുത്തു….

Read More

കാലാവസ്ഥാ വ്യതിയാനം: കാർഷിക മേഖലയ്ക്ക് പ്രത്യേക റോഡ്‌മാപ്പ്; കേന്ദ്ര സഹായം ആവശ്യപ്പെട്ടു

കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിലെ 14 ജില്ലകളിലും കാർഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ കൃഷി മന്ത്രിമാരുടെ യോഗത്തിൽ ചൂണ്ടിക്കാണിച്ചതായി കൃഷി മന്ത്രി ടി സിദ്ദിഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പകൽ സമയങ്ങളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നതും, വേനൽക്കാല വരൾച്ചയും, മൺസൂൺ കാലത്തെ തീവ്രമഴയും മേഘവിസ്ഫോടനവും ഉരുൾപൊട്ടലും സംസ്ഥാനത്തെ കാർഷിക ഉത്പാദനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഈ വെല്ലുവിളിയെ പ്രതിരോധിക്കാൻ ‘കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള’ കൃഷിരീതികളും വിളകളും വികസിപ്പിക്കുന്നതിനായി കേരള കാർഷിക…

Read More

ഫുട്ബോൾ കളിച്ച് വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന; യുവാവ് മരിച്ചു

മാനന്തവാടി: പരിയാരംകുന്ന് പരിയാരത്ത് വീട്ടിൽ ഫിലിപ്പിന്റെയും ശോഭയുടെയും മകൻ നിഥിൻ ഫിലിപ്പ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ഫുട്ബോൾ കളിച്ച് വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Read More

സുല്‍ത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസ് കാണാതായ കേസില്‍ അറസ്റ്റിലായ പൊലീസുകാരൻ സബിത്തിനെ റിമാൻഡ് ചെയ്തു.

സുല്‍ത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസ് കാണാതായ കേസില്‍ അറസ്റ്റിലായ പൊലീസുകാരൻ സബിത്തിനെ റിമാൻഡ് ചെയ്തു.   14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. സബിത്തിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. കേസില്‍ സബിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നാളെ അപേക്ഷ നല്‍കും.   സ്റ്റേഷനില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഹാൻസ് കാണാതായതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.എന്നാല്‍ സബിത്തിന് സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. തുടർന്ന് സബിത്ത് ഒളിവില്‍ പോയിരുന്നു. പിന്നീട് എറണാകുളം…

Read More

പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടത്തി

കോട്ടത്തറ: പെൺകുട്ടികളിൽ ആത്മവിശ്വാസവും സ്വയം പ്രതിരോധശേഷിയും വളർത്തുന്നതിനായി കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ നേരിടാവുന്ന സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതിനെക്കുറിച്ചും സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് ലിസി ടീച്ചർ, ജെസ്‌ലിയ ടീച്ചർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥിനികളുടെ സുരക്ഷയും ആത്മവിശ്വാസവും ഉറപ്പാക്കുന്നതിനുള്ള ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Read More