ബാങ്ക് പണിമുടക്ക്: തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകാര്‍ ശ്രദ്ധിക്കുക

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26 (നാലാം ശനി), 27 (ഞായര്‍) ബാങ്ക് അവധി ആയതിനാല്‍ തുടർച്ചയായി അഞ്ച് ദിവസം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടും.   നേരത്തെ നടത്തിയിരുന്ന പണിമുടക്കിൻ്റെ തുടർച്ചയായാണ് മൂന്ന് ദിവസത്തെ പണിമുടക്ക്. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി, രണ്ട്…

Read More

‘പ്രിയദര്‍ശിനി’ പദ്ധതിക്ക് 100 ദിനം; സ്ത്രീകള്‍ നടത്തിയത് 13 കോടി സൗജന്യ യാത്രകള്‍: വനിതകള്‍ ലാഭിച്ചത് 275 കോടി രൂപ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി വിജയകരമായി നൂറാം ദിനത്തിലേക്ക് കടക്കുന്നു. പ്രതിദിനം ശരാശരി 12.93 ലക്ഷം പേരാണ് നിലവില്‍ ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നത്. പദ്ധതി ആരംഭിച്ച ജൂണ്‍ 15 മുതല്‍ ഇന്നു വരെയുള്ള കണക്കുകള്‍ പ്രകാരം വനിതകള്‍ ഏതാണ്ട് 13 കോടി സൗജന്യ യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇതിനായി ഏകദേശം 275 കോടി രൂപയുടെ ടിക്കറ്റുകളാണ് സൗജന്യമായി വിതരണം ചെയ്തതെന്ന് മന്ത്രി സി.പി. ജോണ്‍ അറിയിച്ചു. സെപ്റ്റംബര്‍ 7-നാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ (15.53 ലക്ഷം…

Read More

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഏറെ വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിലെ വിചാരണ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ജെ.ബി. പർദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.   ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ നിലവിലെ വിചാരണ നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നാണ് പ്രതികളുടെ പ്രധാന ആവശ്യം. വയനാടൻ വനമേഖലയിൽ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ…

Read More

മൂപ്പൈനാട്ടിലെ തൊഴിലുറപ്പ് പദ്ധതി സ്തംഭനാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണം: എസ്.ഡി.പി.ഐ

മൂപ്പൈനാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ മാസങ്ങളായി സ്തംഭനാവസ്ഥയിലായ സാഹചര്യത്തിൽ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് എസ്.ഡി.പി.ഐ മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നിരവധി തൊഴിലാളികൾ നിലവിലെ പ്രതിസന്ധി മൂലം വലിയ സാമ്പത്തിക പ്രയാസങ്ങളാണ് നേരിടുന്നത്. തൊഴിൽ ലഭിക്കാത്തത് തൊഴിലാളികളുടെ കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.   പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങൾ അടിയന്തരമായി പരിഹരിച്ച് തൊഴിലാളികൾക്ക് കൃത്യമായി തൊഴിൽ ലഭിക്കുന്ന…

Read More

പരിസ്ഥിതി ലോല പ്രദേശം (ESA) നിർദ്ദേശം പുനഃപരിശോധിക്കണം: എസ്ഡിപിഐ

മാനന്തവാടി: 2026 ജൂലൈ 27ലെ പരിസ്ഥിതി ലോല പ്രദേശം (ESA) കരട് വിജ്ഞാപനത്തിൽ തൊണ്ടർനാട് വില്ലേജിനെ ഉൾപ്പെടുത്തിയതിലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വനമേഖലകൾക്കൊപ്പം തന്നെ ജനവാസ കേന്ദ്രങ്ങളും വീടുകളും കൃഷിയിടങ്ങളും തോട്ടങ്ങളും ആദിവാസി മേഖലകളും പൊതുസ്ഥാപനങ്ങളും ഉൾപ്പെടുന്ന ജനസാന്ദ്രതയേറിയ പ്രദേശമാണ് തൊണ്ടർനാട്. അതിനാൽ തൊണ്ടർനാടിനെ പൂർണമായും ESA പരിധിയിൽ ഉൾപ്പെടുത്താതെ സർവേ നമ്പർ, കാഡസ്ട്രൽ മാപ്പ് എന്നിവയുടെ അടിസ്ഥാനത്തിൽ പരിസ്ഥിതി ലോല പ്രദേശാതിർത്തി ശാസ്ത്രീയമായി പുനർനിർണ്ണയിക്കണം.   കർഷകരുടെയും ആദിവാസി…

Read More

പരിശീലന ക്ലാസും, ഔഷധ സസ്യ വിതരണവും സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി :ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാട്ടിലെ വിവിധ ഊരുകളിലെ ഗോത്ര വർഗ്ഗ പെൺകുട്ടികൾക്കായി വാകേരി പ്രീ മെട്രിക് ട്രൈബൽ ഹോസ്റ്റലിൽ വച്ചു ആയുഷ് ആരോഗ്യ പാചക രീതികളെ കുറിച്ചുള്ള പരിശീലന ക്ലാസും, ഔഷധ സസ്യ വിതരണവും സംഘടിപ്പിച്ചു. ശ്രീമതി മിനി ടി. എ സ്വാഗതം പറഞ്ഞു.ഡോ അരുൺ ബേബി ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. വിദ്യാർത്ഥി പ്രതിനിധി കുമാരി റുധിക നന്ദി അർപ്പിച്ചു.പരിപാടിയുടെ ഭാഗമായി നടത്തപ്പെട്ട പ്രശ്നോത്തരിയിൽ…

Read More

മുള്ളൻകൊല്ലി പഞ്ചായത്തിലെ പൊതുസ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണം: ഡി.എ.ഡബ്ല്യു.എഫ്

പാടിച്ചിറ: മുള്ളൻകൊല്ലി പഞ്ചായത്തിലെ മുഴുവൻ പൊതുസ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഡിഫറന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (ഡി.എ.ഡബ്ല്യു.എഫ്.) മുള്ളൻകൊല്ലി പഞ്ചായത്ത് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാൻ അധികാരികൾ തയാറാകണമെന്നും സമ്മേളനം അഭ്യർഥിച്ചു. പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ നടന്ന സമ്മേളനം മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ഉദ്ഘാടനം ചെയ്തു. സി. ടി. പൗലോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇന്ദ്രൻ കെ….

Read More

ഡ്രൈ ഡേ ദിനത്തിൽ വില്പനക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യം പിടികൂടി, ഒരാൾ അറസ്റ്റിൽ

ബത്തേരി: സർക്കാരിന്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന പ്രേത്യേക പരിശോധകളിൽ ഡ്രൈ ഡേ ദിനത്തിൽ വയനാട് എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ വിജിത്ത് കെ ജി യും പാർട്ടിയും സുൽത്താൻ ബത്തേരി ,കുപ്പാടി എമിൽ അഗസ്റ്റിൻ (വ:44/2026) S/o അഗസ്റ്റിൻ ,റാത്തപ്പിള്ളിൽ വീട് എന്നയാളെ അറസ്റ്റ് ചെയ്ത് ഒരു അബ്കാരി കേസ് എടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ രഘു വി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രഘു…

Read More

പ്രസവാനന്തര സഹായ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക: ആൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ (ഐഎൻ

കൽപ്പറ്റ :ആൾ കേരളാ തയ്യൽ തൊഴിലാളി യൂണിയൻ എ കെ ടി.ടി യൂ (ഐ. എൻ ടീ യൂ സി ) വൈത്തിരി താലൂക്ക് കൺവെൻഷൻ എ കെ ടി ടി യൂ ജില്ലാ പ്രസിഡണ്ട് ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമ നിധി ബോർഡിൽ നിന്നും ലഭിക്കേണ്ട പ്രസവാനന്തര സഹായ കുടിശ്ശിക , റിട്ടയർമെൻ്റ് കുടിശ്ശിക , ഉടൻ വിതരണം ചെയ്യുകയും ആനുകൂല്യം കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ എ കെ ടിടിയൂ ജില്ലാ…

Read More

മാനന്തവാടി മെഡിക്കൽ കോളേജിൽ രോഗിസൗഹൃദ സംവിധാനം ഒരുക്കുകയും ഹൃദ്രോഗികൾക്കുള്ള ടെസ്റ്റുകൾ ലാബിൽ ഉറപ്പാക്കുകയും വേണം: യങ് ഡെമോക്രാറ്റ്സ്

മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ അഡ്മിറ്റാകുന്ന രോഗികൾക്ക് മരുന്നുകളും പരിശോധനകളും ചികിത്സാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി രോഗികളും ബൈസ്റ്റാൻഡർമാരും വിവിധ കൗണ്ടറുകളിലും ഓഫീസുകളിലും കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തണമെന്നും, ഹൃദ്രോഗികൾക്ക് ആവശ്യമായ പരിശോധനകൾ മെഡിക്കൽ കോളേജ് ലാബിൽ തന്നെ ഉറപ്പാക്കണമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.   അഡ്മിറ്റാകുന്ന രോഗികൾക്ക് ഡോക്ടർ നിർദേശിക്കുന്ന ചില മരുന്നുകൾ ആശുപത്രി ഫാർമസിയിൽ ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. ലഭ്യമല്ലാത്ത മരുന്നുകൾക്കായി വിവിധ ഫാർമസികളിൽ അന്വേഷിക്കുകയും ഓരോ ഘട്ടത്തിലും…

Read More