വയനാടിനെ ആഗോള ടൂറിസം ബ്രാൻഡാക്കും
കൽപ്പറ്റ: വയനാടിന്റെ തനത് പ്രകൃതിയും സംസ്കാരവും കാർഷിക പൈതൃകവും പ്രാദേശിക ഉൽപ്പന്നങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ‘ബ്രാൻഡ് വയനാട്’ എന്ന പേരിൽ സമഗ്ര ടൂറിസം ബ്രാൻഡ് വികസിപ്പിക്കാൻ തീരുമാനം. പ്രിയങ്കാ ഗാന്ധി എംപിയുടെ നേതൃത്വത്തിൽ വയനാട് കലക്ടറേറ്റിൽ ചേർന്ന ടൂറിസം പദ്ധതികളുടെ അവലോകന യോഗത്തിലാണ് തീരുമാനം. ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെയും റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാറിന്റെയും സാന്നിധ്യത്തിലായിരുന്നു യോഗം. നേരത്തെ സംസ്ഥാന ബജറ്റിലാണ് ‘ബ്രാൻഡ് വയനാട്’ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്….
