അർഹതയ്ക്ക് ഒരു അംഗീകാരം; വിദ്യാർത്ഥികളെ ആദരിച്ചു.

മാനന്തവാടി : വയനാട്ടിലെ പ്രമുഖ വിദ്യഭ്യാസ സ്ഥാപനമായ competitor Group of Institution പ്ലസ് ടു പാസായ വിദ്യാർത്ഥികളെ ആദരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളെത്തി ആദരവ് ഏറ്റുവാങ്ങി.. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി അധ്യക്ഷ വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൾ ഉമ മാധവി സ്വാഗതം ആശംസിച്ചു. മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു.. ജർമൻ യൂണിവേഴ്സിറ്റി പ്രതിനിധികളായ Dr Reis Mulita, ligle kikija യും വിദ്യാഭ്യാസ നിരൂപകൻ ആസിഫ്…

Read More

കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച്‌ കെഎസ്ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ചു.

സുല്‍ത്താൻബത്തേരി: കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച്‌ കെഎസ്‌ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചു. സുല്‍ത്താൻബത്തേരി ബീനാച്ചിയിലായിരുന്നു സംഭവം. ഇന്നലെ രാത്രിയില്‍ KL 65 1472 എന്ന നമ്പറിലുള്ള കാറിലെത്തിയ യാത്രക്കാരാണ് ബസ് ജീവനക്കാരെ മർദ്ദിച്ചത്. ആക്രമണത്തില്‍ ബസ് ഡ്രൈവർ മത്തായിക്കും, കണ്ടക്ടർ റിയാസിനും കുത്തേറ്റുവെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ഡോ:അമ്മിണിക്ക് ജൻമനാടിന്റെ ആദരം നൽകി.

കൽപ്പറ്റ: സാമൂഹിക സേവനത്തിനും ആദിവാസി വനിതാ ശാക്തീരണ പ്രവർത്തനങ്ങൾക്കും കോൺക്കോർഡിയ ഇന്റർനാഷ്ണൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്‌റേറ്റ് ലഭിച്ച അമ്മിണി കെ വയനാടിന് ജൻമനാടിന്റെ സ്വീകരണം നൽകി.വീഫാം ഫാർമേഴ്‌സ് അസോസ്സിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.പരിപാടി വീഫാം സംസ്ഥാന ചെയർമാൻ ജോയ് കണ്ണൻചിറ ഉദ്ഘാനം ചെയ്തു.വീഫാം വനിതാ വിഭാഗം ചെയർമാൻ അഡ്വ: ഹസീന അമ്മിണിയെ ഹാരാപ്പണം നടത്തി.സംസ്ഥാന സിക്രട്ടറി അഡ്വ: സുമിൻ പി നെടുങ്ങാടൻ ഉപഹാരം സമർപ്പിച്ചു.യഹ്യാ ഖാൻ തലക്കൽ അദ്ധ്യക്ഷനായി.ഗഫൂർ വെണ്ണിയോട്,സാം പി മാത്യു,എം സെയ്ത്,…

Read More

പ്ലാസ്റ്റിക് മലിനീകരണ പ്രതിരോധം; ആരോഗ്യവകുപ്പ് സെമിനാർ സംഘടിപ്പിച്ചു

ചെന്നലോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മലിനീകരണ പ്രതിരോധം എന്ന വിഷയത്തിൽ ജില്ലാതല സെമിനാർ സംഘടിപ്പിച്ചു. തരിയോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന സെമിനാർ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മോഹൻദാസ് പരിസ്ഥിതി ദിന സന്ദേശം നൽകി. ജില്ലാ സർവയലൻസ് ഓഫീസർ ഡോ ദിനേഷ് പി, എൻ സി ഡി ജില്ലാ നോഡൽ ഓഫീസർ…

Read More

പുനരധിവാസത്തിന് കൂട്ടായ പരശ്രിമങ്ങൾ തുടരണം: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ

മേപ്പാടി: ചൂരൽമല – മുണ്ടക്കൈ പുനരധിവാസത്തിന് കൂട്ടായ പരിശ്രമങ്ങൾ തുടരണമെന്നും ഈ മേഖലയിൽ മാതൃകാപരമായ പ്രവർത്തനനങ്ങളാണ് പീപ്പിൾസ് ഫൗണ്ടേഷൻ നടത്തുന്നതെന്നും ഐ.സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്ത അതിജീവിതര്‍ക്കായി ‘എറൈസ് മേപ്പാടി’ എന്ന പേരില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി കച്ചവട സ്ഥാപനങ്ങളുടെ പുനഃസ്ഥാപനവും സ്വയം തൊഴില്‍ പദ്ധതിയും പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉരുള്‍ ദുരന്തത്തെ തുടര്‍ന്ന് ഉപജീവനം നിലച്ച 77 കച്ചവട സ്ഥാപനങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക്…

Read More

പുളിഞ്ഞാൽ ജി.എച്ച്‌.എസിൽ ‘നല്ലപാഠം’ തുടങ്ങി

പുളിഞ്ഞാൽ:ജി.എച്ച്. എസ് പുളിഞ്ഞാലിൽ മലയാള മനോരമയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ ‘നല്ലപാഠം’ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ശ്രദ്ധേയമായ ജനകീയ വിദ്യാർഥിമുന്നേറ്റത്തിന് നേതൃത്വം നൽകുന്ന നല്ല പാഠം മാതൃകാ കൂട്ടായ്മയാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. ക്ലാസ്മുറിക്കു പുറത്തുള്ള ലോകത്തെയും അറിയാനും പഠിക്കാനും സ്നേഹഭരിതമായി ഇടപെടാനും വിദ്യാർഥികളെ സജ്ജമാക്കുന്നതിൽ നവമാതൃക തീർക്കുകയാണ് നല്ലപാഠം പദ്ധതിയെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു. ഗിരീഷ് ബാബു പി. ടി, അബ്ദുൽ ജബ്ബാർ, ബിന്ദു…

Read More

ഉള്‍വനത്തിലെ മണ്ണിടിച്ചില്‍ ആശങ്കപ്പെടാനില്ല: ജില്ലാ കളക്ടർ

വൈത്തിരി താലൂക്കിലെ വെള്ളരിമല മലവാരം ഭാഗത്തുണ്ടായ മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മേയ് 30 ന് വൈകീട്ട് 3.30 നാണ് നിലമ്പൂര്‍ കോവിലകം വെസ്റ്റഡ് ഫോറസ്റ്റ് ഉള്‍പ്പെടുന്ന വെള്ളരിമല മലവാരം ഭാഗത്ത് വ്യക്തതയില്ലാത്ത രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായ വിവരം വില്ലേജ് ഓഫീസര്‍ മുഖാന്തിരം ജില്ലാ അടിയന്തര കാര്യ നിർവ്വഹണ വിഭാഗത്തില്‍ ലഭിക്കുന്നത്. അന്നേദിവസം തന്നെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതാണ്. മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രത്തില്‍…

Read More

വയനാട് ദുരന്തം: വീട് നഷ്ടപ്പെട്ട ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു.

  കൽപ്പറ്റ: എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാട് ദുരന്തബാധിതര്‍ക്കായി നിർമ്മിച്ച് നൽകുന്ന ഭവനങ്ങൾ കൈമാറുവാൻ അർഹരായവരെ കണ്ടെത്തുന്നതിന് വേണ്ടി അപേക്ഷ സ്വീകരിച്ചു. മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശവാസികളിൽ നിന്നാണ് അപേക്ഷകൾ സ്വീകരിച്ചത്. കൊല്ലം ജില്ലക്കാരനായ പ്രവാസി വ്യവസായി അൻസാർ സാഹിബ് സൗജന്യമായി നൽകിയ കൽപ്പറ്റയിൽ കോട്ടത്തറ പഞ്ചായത്തിലെ പത്താം വാർഡിൽ വാളലിലുളള ഒരേക്കർ എട്ട് സെൻറ് സ്ഥലത്താണ് ഭവന നിർമ്മാണം പൂർത്തിയാകുന്നത്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി 20 ഭവനങ്ങളാണ് മഹല്ല് കൂട്ടായ്മ നിർമ്മിച്ചു നൽകുന്നത്….

Read More

മാനന്തവാടി ബ്ലോക്ക്‌ ഭരണസമിതിക്ക് ക്ഷേമപത്രം കൈമാറി

മാനന്തവാടി: മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളേയും വയനാട് ജില്ലാ പഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇനീഷിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ ക്ഷേമപത്രം നൽകി അനുമോദിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിതരണം ചെയ്‌തു. ജനപ്രതിനിധി എന്ന നിലയിൽ നാളിതുവരെ ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും നൽകിയ മികച്ച പിന്തുണയേയും സഹകരണത്തെയും സഹായത്തേയും ശ്ലാഘിച്ചുകൊണ്ടുള്ളതായിരുന്നു ക്ഷേമപത്രം. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ജലവിതരണം, ശുചിത്വം,മറ്റ്…

Read More

അമ്പലവയൽ സ്‌കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

അമ്പലവയൽ : ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ജിവിഎച്ച്എസ്എസ് അമ്പലവയലിൽ വിവിധ പരിപാടികളോടെ നടന്നു. പിടിഎ പ്രസിഡണ്ട് ഇ കെ ജോണിയുടെ അധ്യക്ഷതയിൽ അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ബിജു പി ബി സംസാരിച്ചു. മികച്ച വിദ്യാർത്ഥി കർഷക അവാർഡ് നേടിയ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി കുമാരി സൻഹാ ഫാത്തിമ ആയിരുന്നു വിശിഷ്ടാതിഥി. കുമാരി ഹസിന ജി പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. കുമാരി സൻഹാ ഫാത്തിമ വിദ്യാലയ മുറ്റത്ത്…

Read More