വനത്തിനുള്ളിൽ തൈകൾനട്ട് ഗ്രീൻലവേഴ്സ് പ്രവർത്തകർ
മാനന്തവാടി : കാവലാകാം കാടിനായി, നമുക്കായി, നാളെക്കായി എന്ന ആപ്തവാക്യം ഉയർത്തി പിടിച്ചുകൊണ്ട് കാടിന് തണലൊരുക്കാൻ ഗ്രീൻലവേഴ്സ് പ്രവർത്തകരും എച്ച്ഡിഎഫ്സി ബാങ്ക് പ്രവർത്തകരും സംയുക്തമായി സഹകരിച്ച് വനത്തിനുള്ളിൽ വൃക്ഷതൈകൾ നട്ടു. കാടിനെകാർന്നുതിന്നുന്ന സെന്ന എന്ന മഞ്ഞക്കൊന്നയെ പറിച്ച് കളഞ്ഞാണ് വനത്തിൽ വൃക്ഷത്തൈകൾ നട്ടത്. അപ്പപ്പാറ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. പഴശ്ശി ഗ്രന്ഥാലയം പ്രസിഡന്റ് നീതു വിൻസെന്റ് , ഗ്രീൻലവേഴ്സ് അഡ്വൈസർ അനുരാഗ് വി എം, കോ അഡ്വൈസർ ജിഷ്ണു കരുണാകരൻ, ബീറ്റ്…
