Headlines

    നാളെ വയനാട് ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക്

    വൈത്തിരി :-ജില്ലയിലെ സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നാളെ (ജൂൺ 29, തിങ്കളാഴ്ച) വയനാട് ജില്ലയിൽ സ്വകാര്യ ബസ് ഉടമകളും തൊഴിലാളി യൂണിയനുകളും ചേർന്ന് സൂചനാ പണിമുടക്ക് നടത്തും. പണിമുടക്കിന്റെ ഭാഗമായി രാവിലെ 10 മണിക്ക് ബസുടമകളും തൊഴിലാളികളും കൽപറ്റ കലക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തും. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി’ക്ക് ശേഷം ജില്ലയിലെ പ്രധാന റൂട്ടുകളിലെല്ലാം കെ.എസ്.ആർ.ടി.സി വലിയ…

    Read More

      ബില്ലിങ് കൗണ്ടറിലെ തിരക്ക്; വയനാട് മെഡിക്കല്‍ കോളേജില്‍ സിപിഐഎം പ്രതിഷേധം

      മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്നവരെ അധികൃതര്‍ പ്രയാസത്തിലാക്കുന്നതായി ആരോപിച്ച് സിപിഐ എം പ്രതിഷേധം. ബില്ലിങ് കൗണ്ടറില്‍ കൂടുതല്‍പെരെ വിന്യസിച്ച് തിരക്കൊഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സിപിഐ എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എല്ലാ ദിവസവും ബില്ലിങ് കൗണ്ടറിനുമുന്നില്‍ നീണ്ട നിരയാണ്. ശനിയാഴ്ച സര്‍വര്‍കൂടി പണിമുടക്കിയതോടെ ചികിത്സ തേടിയെത്തിയവര്‍ക്കും കൂടെവന്നവര്‍ക്കും ഇരട്ടി ദുരിതമായി. സര്‍വര്‍ തകരാറിലായതുകാരണം മാത്രം വിവിധ പരിശോധനകള്‍ക്കുള്ള പണമടക്കാന്‍ രണ്ടു മണിക്കൂറിലധികം വരി നില്‍ക്കേണ്ടി വന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട മുഴുവന്‍ പണമിടപാടുകളും ഒരു കൗണ്ടറില്‍ മാത്രമായതിനാല്‍ മണിക്കൂറുകളോളമാണ്…

      Read More

        വയോജന സ്നേഹയാത്ര സംഘടിപ്പിച്ചു

        കമ്പളക്കാട് കെലക്ട്രോൺ വളവ് ഒന്നാം മയിൽ ജുമാ മസ്ജിദിന്റെ കീഴിലുള്ള 70 വയസ്സിന് മുകളിലുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി ഇസ്സത്തുൽ ഇസ്ലാം സംഘം സൗത്ത് സോണൽ കമ്മിറ്റി, കമ്പളക്കാട് സംഘടിപ്പിച്ച “വയോജന സ്നേഹയാത്ര” ശ്രദ്ധേയമായി. സമൂഹത്തിലെ മുതിർന്ന പൗരന്മാർക്ക് സന്തോഷവും കൂട്ടായ്മയും ആത്മീയ ഉണർവും സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യാത്രയിൽ 100 യാത്രികർ പങ്കെടുത്തു. ഇതിൽ 53 പുരുഷന്മാരും 47 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്.   രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിലായി സംഘടിപ്പിച്ച യാത്രയിൽ യാത്രികർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ സംവിധാനങ്ങളാണ്…

        Read More

          ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ മൂന്നുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്.

          തിരുവനന്തപുരം :ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചാൽ മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്‍പെൻഡ് ചെയ്യാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്.ചെറിയ നിയമലംഘനങ്ങൾക്കുപോലും കർശന നടപടികൾ സ്വീകരിക്കാനാണ് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്.ഡ്രൈവിങ് ലൈസൻസ് സസ്‍പെൻഡ് ചെയ്യുന്നതിനും പരിശീലന കോഴ്സുകളുടെ നടത്തിപ്പും സംബന്ധിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.എല്ലാ വിഭാഗം ഗതാഗത നിയമലംഘകർക്കും ഏകീകൃത അഞ്ചു ദിവസത്തെ പരിശീല പരിപാടി നടപ്പിലാക്കുന്നത് അപ്രായോഗികവും ചില സന്ദർഭങ്ങളിൽ ആനുപാതികമല്ലാത്തതുമാണെന്ന് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളിൽ വ്യതിയാനം വരുത്തി. ഉത്തരവ് കർശനമായി നടപ്പാക്കാൻ എല്ലാ ലൈസൻസിങ് അതോറിറ്റികളോടും ആർ.ടി.ഒ,…

          Read More

            ഓപ്പറേഷൻ തൂഫാൻ; കർണാടകയിൽ നിന്നുള്ള ലഹരി കടത്ത് പൊളിച്ച് പോലീസ്

            ഓപ്പറേഷൻ തൂഫാൻ; കർണാടകയിൽ നിന്നുള്ള ലഹരി കടത്ത് പൊളിച്ച് പോലീസ് – പബ്ലിക് ബസിൽ കടത്താൻ ശ്രമിച്ച ആറു കിലോയോളം കഞ്ചാവ് പിടികൂടി   ബത്തേരി: കർണാടകയിൽ നിന്ന് ബസിൽ കടത്താൻ ശ്രമിച്ച ആറു കിലോയോളം കഞ്ചാവ് പിടികൂടി. ബസ് യാത്രികനായ കോഴിക്കോട്, പടനിലം, മീൻകുഴി പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷെഫീഖ്(23)നെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കെതിരെയുള്ള കേരളാ പോലീസിന്റെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും നടത്തിയ ഓപ്പറേഷനിലാണ് 5.785…

            Read More

              സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത

              സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകൾക്ക് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. അതേസമയം, ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം, ഇന്ന് രാവിലെ എറണാകുളം ജില്ലയിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പ് ഓറഞ്ച് അലർട്ട് ജൂൺ 28: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജൂൺ 29: കണ്ണൂർ,…

              Read More

                സമസ്ത: സമുദായത്തിൻ്റെ ദിശാ സൂചിക; എസ് കെ എസ് ബി വി ലെഗാസി മീറ്റ് സംഘടിപ്പിച്ചു.

                കൽപ്പറ്റ: ആദർശത്തിൽ അടിയുറച്ച് നിന്ന് നൂറ്റാണ്ട് പിന്നിട്ട സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ സമുദായത്തിൻ്റെ ദിശാ സൂചികയാണെന്ന് സ്ഥാപക ദിനത്തിൻ്റെ ഭാഗമായി എസ് കെ എസ് ബി വി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലെഗാസി മീറ്റ് അഭിപ്രായപ്പെട്ടു. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് പതാക ഉയർത്തി. ജില്ലാ ചെയർമാൻ ശഫീഖ് ഫൈസി അദ്ധ്യക്ഷനായി. എസ് കെ ജെ എം ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്ഥാപക ദിന സന്ദേശം നൽകി. കൺവീനർ റാശിദ് വാഫി ,…

                Read More

                  വെള്ളമുണ്ടഗ്രാമ പഞ്ചായത്തിന് ക്ഷയരോഗ മുക്ത അവാര്‍ഡ്.

                  മുട്ടിൽ: ക്ഷയരോഗ മുക്ത ഭാരതം പരിപാടിയുടെ ഭാഗമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന് ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാര്‍ഡ് ലഭിച്ചു. ജില്ലാ ക്ഷയരോഗ കാര്യാലയം മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കമർ ലൈല.വൈസ് പ്രസിഡൻ്റ് ലതിക എം.മെഡിക്കൽ ഓഫീസർ ഡോ സഖീർ.ഹെൽത്ത് ഇൻസ്പെകടർ അബ്‌ദുൽ ഗഫൂർ ടി കെ.ശെറിൻ,ആൻസി. തുടങ്ങിയവർ അവാർഡ് ഏറ്റുവാങ്ങി

                  Read More

                    സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ അഞ്ജു കെ ബേബിയെ ആദരിച്ചു

                    വാളേരി സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ കുര്യക്കാട്ടിൽ അഞ്ചു K ബേബിയേ മാനന്തവാടി നിയോജക മണ്ഡലം MLA ഉഷ വിജയൻ മൊമെൻ്റോയും കാഷ് അവാർഡും നൽകി ആദരിച്ചു. കോൺഗ്രസ് നേതാക്കളായ HP പ്രദീപ് മാഷ് വാർഡ് മെമ്പർ MK ജയപ്രകാശ്. muബേബി ജോയി kk സ്റ്റീഫൻ എന്നീ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു കുര്യക്കാട്ടിൽ ബേബി കത്രീന ദമ്പതികളുടെ മകളാണ് അഞ്ജു

                    Read More

                      റോട്ടറി സിവിൽ സ്റ്റേഷൻ വയനാട് ,പുതിയ റോട്ടറി ക്ലബ് നിലവിൽ വന്നു.

                      കൽപ്പറ്റ : വയനാട്ടിൽ ഒരു പുതിയ റോട്ടറി ക്ലബ്ബ് കൂടി നിലവിൽ വന്നു.ജൂൺ 26 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഹോട്ടൽ ഗ്രീൻ ഗേറ്റിൽ വെച്ച് നടന്ന ഇൻസ്റ്റലേഷൻ ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്റ്റ് 3204 ഗവർണർ ബിജോഷ് മാനുവൽ, നീറ്റ ബിജോഷ് എന്നിവർ ചേർന്ന് ക്ലബിന്റെ ഉത്ഘാടനം നിർവഹിച്ചു. ഔദ്യോഗിക ലോഗോയും വെബ്സൈറ്റും ചടങ്ങിൽ പ്രകാശനം ചെയ്തു .ചാർട്ടർ സർട്ടിഫിക്കറ്റ് പ്രേസഡന്റ് ജോജിമോന് കൈമാറി.   ആരോഗ്യ പരിപാലന രംഗത്ത് വായനാടിനായി 9 ഡയാലിസിസ് മെഷീനുകൾ നൽകുവാൻ…

                      Read More