സംസ്ഥാനത്ത് ഷിഗല്ല പടരുന്നു ; 8 പേര്‍ക്ക് കൂടി രോഗബാധ
കേരളത്തില്‍ ഷിഗല്ല രോഗബാധ വീണ്ടും ആശങ്കയാകുന്നു. സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ മാത്രം മൂന്നുപേർക്ക് രോഗം ബാധിച്ചു. വയനാട്ടില്‍ രണ്ടുപേർക്കും എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളില്‍ ഓരോരുത്തർക്കു വീതവുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധയുടെ കണക്കുകള്‍: കോഴിക്കോട്: 3 വയനാട്: 2 എറണാകുളം: 1 തൃശൂർ: 1 മലപ്പുറം: 1 നിപയുടെ പശ്ചാത്തലത്തില്‍ അതീവജാഗ്രത തുടരുന്നതിനിടയിലാണ് സംസ്ഥാനത്ത് ഷിഗല്ലയും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനിടെ, നിപ ബാധിതനുമായി…
