Headlines

    ലഹരി വിപത്തിന് എതിരെ എടവകയിൽ ജനകീയ മുന്നേറ്റം

    മാനന്തവാടി: വിദ്യാർഥികളിൽ അടക്കം വർധിച്ചു വരുന്ന രാസ ലഹരി ഉപയോഗത്തിന് എതിരെ ലഹരി വിപത്തിന് എതിരെ എടവകയിൽ ജനകീയ മുന്നേറ്റം തുടങ്ങി പഴശ്ശി നഗർ റസിഡൻസ് അസോസിയേഷൻ, അമ്പലവയൽ മിറാക്കിൾ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ലഹരി പരിപാടി ശ്രദ്ധേയമായി. മാനന്ത വാടി പൊലീസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാംപയിൻ എടവക പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്തു. ജനമൈത്രി എക്സൈസിൻ്റെ നേതൃത്വത്തിൽ നടത്തിയ മിലേനിയം ഗോൾ പരിപാടി എടവക…

    Read More

      സ്വകാര്യ ബസ് സർവീസ്‌ മേഖലയിലെ പ്രതിസന്ധി പരിഹരിരിച്ച് ജനങ്ങളുടെ യാത്രാസ‍ൗകര്യം ഉറപ്പാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം: സിപിഐ എം

      ജില്ലയിലെ സ്വകാര്യ ബസ് സർവീസ്‌ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. തിങ്കളാഴ്‌ച ബസ്‌ ജീവനക്കാർ ഉടമകളുടെ പിന്തുണയോടെ സൂചനാ പണിമുടക്ക്‌ നടത്തുകയാണ്‌. ജൂലൈ ഒന്നുമുതൽ അനിശ്ചിതകാലം സർവീസ്‌ നിർത്തിവയ്‌ക്കാനാണ്‌ തീരുമാനം. ഒന്നുമുതൽ ഓട്ടം നിർത്താൻ മുന്നൂറോളം ബസ്‌ ഉടമകൾ മോട്ടോർ വാഹന വകുപ്പിന്‌ ഫീസ്‌ അടച്ച്‌ ജി ഫോം നൽകി. ഒരുവർഷത്തേക്ക്‌ സർവീസ്‌ നിർത്താണ്‌ ജി ഫോം നൽകിയത്‌. വരും ദിവസം കൂടുതൽപേർ നൽകും. സർവീസ്‌ നിർത്തിയാൽ ജില്ലയിലെ യാത്രാപ്രശ്‌നം ഗുരുതരമാകും….

      Read More

        സോഷ്യോളജി എക്സലൻസ് അവാർഡ് സമ്മാനിച്ചു

        പനമരം : ഹയർ സെക്കൻഡറി സോഷ്യോളജി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർഥികളെ വയനാട് ജില്ലാ സോഷ്യോളജി അധ്യാപക അസോസിയേഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. സോണിയ മാത്യു, സുദർശൻ കെ, ഡി പ്രദീപ്കുമാർ, ലിജി ടീച്ചർ എന്നിവർ സംസാരിച്ചു. വയനാട്ടിലെ വിവിധ സ്കൂളുകളിലെ 22 വിദ്യാർഥികളാണ് സോഷ്യോളജിക്ക് മുഴുവൻ മാർക്കും നേടിയത്.

        Read More

          സുല്‍ത്താൻ ബത്തേരി കോട്ടക്കുന്നിലെ പൊതുശൗചലായം അടഞ്ഞുതന്നെ

          സുല്‍ത്താൻ ബത്തേരി കോട്ടക്കുന്നിലെ പൊതുശൗചലായം അടഞ്ഞുതന്നെ വൃത്തിയുടെ സുല്‍ത്താനായ ബത്തേരി കോട്ടക്കുന്നിലെ പൊതുശൗചാലയം അടഞ്ഞിട്ട് ആഴ്ചകള്‍ പിന്നിട്ടു. ദിനംപ്രതി നൂറ് കണക്കിന് യാത്രക്കാരും വ്യാപാരികളും ഓട്ടോ ടാക്സി ഡ്രൈവർമാരും ആശ്രയിച്ചിരുന്ന ശൗചാലയമടഞ്ഞതോടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാൻ പെടാപാട് പെടുകയാണ് ഇവിടെയെത്തുന്നവർ. പലരും സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് പുറത്തേക്ക് ഒലിക്കാൻ തുടങ്ങിയതാണ് ശൗചാലയം പൂട്ടിയിടാൻ കാരണമെന്നാണ് സമീപവാസികള്‍ പറയുന്നത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ഇത് നന്നാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. കോട്ടക്കുന്നിലെ വ്യാപാരികളും ഓട്ടോ…

          Read More

            പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

            സുല്‍ത്താന്‍ ബത്തേരി: കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നൂല്‍പ്പുഴ സിഡിഎസിലുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ പ്രോത്സാഹനവും പിന്തുണയും നല്‍കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. കനറ ബാങ്ക് നൂല്‍പ്പുഴ ശാഖ സ്‌പോണ്‍സര്‍ ചെയ്ത നോട്ടുപുസ്തകങ്ങള്‍, പേനകള്‍ ഉള്‍പ്പെടെ സാമഗ്രികളാണ് വിതരണം ചെയ്തത്. നൂല്‍പ്പുഴ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസീറ ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അഖില എബി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങള്‍, സിഡിഎസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍…

            Read More

              റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കം കേരളത്തിന് തിരിച്ചടി; പ്രതിവർഷം ഒരു ലക്ഷം ടൺ വരെ അരി നഷ്ടമാകും

              കോഴിക്കോട്: റേഷൻ വിഹിതംവെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കേരളത്തിന് കനത്ത തിരിച്ചടിയാകുന്നു. മഞ്ഞ കാർഡുടമകളുടെ പ്രതിമാസ ധാന്യവിഹിതം വെട്ടിച്ചുരുക്കാനാണ് ഭക്ഷ്യഭദ്രത നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത് നടപ്പിലായാൽ സംസ്ഥാനത്തിന് പ്രതിവർഷം ഒരു ലക്ഷം ടൺ വരെ അരി നഷ്ടമാകും. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരുടെ വയറ്റത്തടിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ പരിഷ്‌കാരം. നിലവിൽ ഒരു മഞ്ഞ കാർഡിന് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്. എന്നാൽ പുതിയ നീക്കമനുസരിച്ച് വ്യക്തിക്ക് ഏഴ് കിലോ അരി എന്ന നിലയിലേക്ക് കാര്യങ്ങൾ…

              Read More

                കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് മധ്യവയസ്കൻ മരിച്ചു

                കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് മധ്യവയസ്കൻ മരിച്ചു. കേണിച്ചിറ ആശാൻ കവല ചുണ്ടൻ മാക്കിൽ സത്യൻ (55) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെ അണ്ണാംവയൽ ചെള്ളിച്ചിറയിലുള്ള വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്

                Read More

                  എവറസ്റ്റ് വിശേഷങ്ങൾ; വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി

                  മുട്ടിൽ: WOVHSS മുട്ടിൽ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എവറസ്റ്റ് വിശേഷങ്ങൾ എന്ന പരിപാടി വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. എവറസ്റ്റ് കീഴടക്കിയ വയനാടിൻ്റെ അഭിമാനം സുഹ്റ സിറാജാണ് വിദ്യാർത്ഥികൾക്ക് എവറസ്റ്റ് അനുഭവങ്ങൾ പകർന്ന് നൽകിയത്. മഞ്ചേരി സ്വദേശിനിയും വയനാടിൻ്റെ മരുമകളുമായ സുഹ്റ എവറസ്റ്റ് കീഴടക്കുന്ന മൂന്നാമത്തെ മലയാളി വനിതയാണ്. പ്രതികൂല കാലാവസ്ഥയടക്കം നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് രണ്ട് കുട്ടികളുടെ അമ്മയായ ഈ നാൽപ്പതുകാരി തൻ്റെ സ്വപ്ന നേട്ടം കൈവരിച്ചത്. തീവ്രമായ ആഗ്രഹവും കഠിനമായ പരിശ്രമവും കൂടെയുണ്ടായാൽ ഒരു സ്വപ്നവും…

                  Read More

                    പെരുമ്പാടിക്കുന്ന് സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

                    അമ്പലവയല്‍: പഞ്ചായത്തിലെ പെരുമ്പാടിക്കുന്ന് സ്മാര്‍ട്ട് അങ്കണവാടി പ്രിയങ്ക ഗാന്ധി എംപി ഉദ്ഘാടനം ചെയ്തു. കൃഷി മന്ത്രി ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. കൃഷ്ണകുമാര്‍, ജനപ്രതിനിധി-പൊതുപ്രവര്‍ത്തകരായ വി.എന്‍. ശശിന്ദ്രന്‍, ബീന അബു, കെ.കെ. ബാബു, പി. ഷഫീഖ്, സനില്‍ ജോണ്‍, സിജി യെല്‍ദോ, പി.എം. സുരേന്ദ്രന്‍, എം. ജിന്‍സി, പി.ടി ആമിന, എ.ആര്‍. മോഹനന്‍, പി.യു. ജോസ്, കെ.സി. ജിന്‍സി, അബ്ദുള്‍ഹക്കിം, ബാലസുബ്രഹ്മണ്യന്‍, റഷീദ്, സുരേഷ്, നിഷ സജി, ടി.ടി. സിന്ധു, ശ്രീകല,…

                    Read More

                      ബൈരക്കുപ്പ പാലം ഉടൻ യാഥാർത്ഥ്യമാകും: എം പി പ്രിയങ്ക ഗാന്ധി വാദ്ര

                      കൽപ്പറ്റ : കേരള-കർണ്ണാടക സർക്കാരുകളുടെ ഏകോപനത്തോടെ ബൈരക്കുപ്പ പാലത്തിനായുള്ള സാധ്യതകൾ പരിശോധിച്ചതായും സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാകുമെന്നും എം.പി പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞു. കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ദിശ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി. ബൈരക്കുപ്പ പാലവുമായി ബന്ധപ്പെട്ട് വിഷയത്തിൽ കർണ്ണാടക മുഖ്യമന്ത്രിക്ക് കത്തയക്കുകയും പദ്ധതി പ്രദേശം നേരിട്ട് സന്ദർശിക്കുകയും ചെയ്തു. കർണ്ണാടക ഭാഗത്ത് നിന്നുള്ള വന ഭൂമിയിലൂടെയുള്ള വഴിക്ക് പകരമായി റവന്യൂ ഭൂമിയിലൂടെയുള്ള പാത കണ്ടെത്തിയതായും പദ്ധതിയ്ക്കായി…

                      Read More