ഏകദിന സെമിനാർ സംഘടിപ്പിച്ചു.

മാനന്തവാടി : ഭൂജലവകുപ്പ് വയനാട് ജില്ലാ ഓഫീസിൻറെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ജലസംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തി “ഭൂജല സംരക്ഷണവും പരിപാലനവും” എന്ന വിഷയത്തിൽ മാനന്തവാടി ട്രൈസം ഹാളിൽ വച്ച് 2023 നവംബർ 14 ചൊവ്വാഴ്ച ഏകദിന സെമിനാർ നടത്തി. ചടങ്ങിന് ഭൂജലവകുപ്പ് വയനാട് ജില്ലാ ഓഫീസിലെ അസിസ്റ്റൻറ് എഞ്ചിനീയർ ശ്രീ സുജിത്കാന്ത് ഓ .കെ സ്വാഗതം…

Read More

ലോക പ്രമേഹ ദിനം മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

മാനന്തവാടി : ലോക പ്രമേഹം ദിനചാരണത്തിന്റെ ഭാഗമായി ആയുഷ് ഹോമിയോപ്പതി വകുപ്പ് വയനാട് ജില്ലാ ആയുഷ്മാൻഭവ യുണിറ്റും മാനന്തവാടി അഗ്നിരക്ഷാസേന കാര്യാലയവും സംയുക്തമായി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും പ്രമേഹ രോഗ നിർണായവും ബി എം ഐ നിർണയവും യോഗ പരിശീലനവും വള്ളിയുർക്കാവ് അന്നപൂർണശ്വരി ഹാളിൽ വെച്ച് സംഘടിപ്പിച്ചു.ചടങ്ങിൽ ശ്രീ പി .കെ സുധീഷ്( യോഗ ട്രൈനർ NAM) സ്വാഗതം പറഞ്ഞു.ശ്രീ വിശ്വാസ് പി. വി(S.T.O ഫയർ & റെസ്കയു മാനന്തവാടി) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു.ജുനൈദ്…

Read More

വേൾഡ് ഡയബെറ്റിക് ഡേയോട് അനുബന്ധിച് മെഗാ വാക്കത്തോൺ നടത്തി,

ൽമാനന്തവാടി : സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ മർച്ചന്റ്സ് അസോസിയേഷൻ , എസ്.പി.സി , കേരള ഫയർ ആൻഡ് റെസ്ക്യൂ , സി – ഡിറ്റ് എഡ്യൂക്കേഷൻ സെഞ്ച്വറി ഫാഷൻ സിറ്റി, മാനന്തവാടി പ്രസ്സ് ക്ലബ് , ലയൺസ് ക്ലബ് , മറ്റു ഇതര സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മെഗാ വാക്കത്തോൺ നടത്തി .വിദ്യാർഥികളടക്കം അഞ്ഞൂറോളം പേർ പങ്കെടുത്ത വാക്കത്തോൺ വയനാട് ജില്ലാ അഡീഷനൽ.ജില്ലാ മജിസ്ട്രേറ്റ് എൻ ഐ ഷാജുവും , മാനന്തവാടി ഡി.വൈ.എസ്.പി പി…

Read More

ലാപ്ടോപ്പ് വിതരണം ചെയ്തു

കൽപറ്റ: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക ഉദ്ഘാടനം ചെയ്തു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം നാസര്‍, ജി.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.തങ്കച്ചന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.ആര്‍ ശ്രീജിത്ത്, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ കെ.ബബിത തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

മാനന്തവാടി ഉപജില്ല കലോത്സവം നാളെ മുതൽ

മാനന്തവാടി: ഉപജില്ല കലോത്സവം കല്ലാടി സെൻ്റ് ജോസഫ്സ് സെക്കണ്ടറി, യു.പി സ്കൂൾ എന്നിവടങ്ങിൽ നാളെ ( ബുധൻ ) തുടങ്ങും. പതിനാറ് വേദികളിൽ നടക്കുന്ന കലാമത്സരങ്ങൾ ശനിയാഴ്ച അവസാനിക്കും. ഉപജില്ലയിൽ നിന്ന് ആറായിരത്തി അറ് നൂറിലധികം മത്സരാർത്ഥികൾ പങ്കെടുക്കും. ബാല്യ, കൗമാര വിദ്യാർത്ഥികളുടെ കലാ മാമാങ്കത്തിൻ്റെ ആരവങ്ങൾക്ക് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. എടവക പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി പ്രദീപ് മാസ്റ്റർ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് ഹയാത്ത്…

Read More

സര്‍ക്കാര്‍ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന നേതൃസമ്മേളനം ആവശ്യപ്പെട്ടു. സാധാരണക്കാരില്‍ വലിയ സാമ്പത്തിക ഭാരം കയറ്റിവയ്ക്കുന്നതില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറണം. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും വൈദ്യുതി ചാര്‍ജ്, കെട്ടിട നികുതി, കുടിവെള്ള ചാര്‍ജ്, അപേക്ഷകള്‍ക്കുള്ള ഫീസ് എന്നിവ വര്‍ധിപ്പിച്ചതും ജനങ്ങളെ ദുരിതത്തിലാക്കി. മരുന്നിനും ഭക്ഷണത്തിനും സാധാരണക്കാര്‍ പിച്ചച്ചട്ടി എടുക്കേണ്ട സ്ഥിതിയാണ്. ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങി. തൊഴിലില്ലായ്മ രൂക്ഷമാണ്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, വന്യമൃഗ ശല്യം, ജോലി ചെയ്യുന്നവര്‍ക്ക് കൂലി ലഭിക്കാത്ത അവസ്ഥ,…

Read More

വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു

പനമരം : പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. പനമരം പുതിയ നിരത്തുമ്മൽ സിദ്ധഖിന്റെ മകൻ മുഹമ്മദ് സിനാൻ (16) ആണ് മരിച്ചത്. *ഇന്ന് രാവിലെ 11 മണിയോടെ സ്കൂളിൽ ഫുട്ബോൾ പരിശീലനത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.* മാതാവ് : ലൈല. സഹോദരങ്ങൾ : ജസീൽ, ഷഹന.

Read More

നവകേരള സദസ്സ്;വീട്ടു മുറ്റസദസ്സ് ഉൽഘടനം ചെയ്തു

കാട്ടിക്കുളം: 2023 നവംബർ മാസം 23 മാനന്തവാടിയിൽ വെച്ച് നടക്കുന്ന നവകേരള സദസ്സിന്റെ ഭഗമായി എൽഡിഎഫ് 44 ബൂത്തിന്റെ വീട്ടു മുറ്റസദസ്സ് പിആർ.ഷിബു ഉൽഘടനം ചെയ്തു (എൽഡിഎഫ് വാർഡ് കൺവീനർ, സിപിഐഎം കാട്ടിക്കുളം ലോക്കൽ കമ്മിറ്റി അംഗം ), ഒമ്പതാം വാർഡ് മെമ്പർ സ :റുക്കിയ സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു, സിപിഐഎം ലോക്കൽ സെക്രട്ടറി സ:ശങ്കരേട്ടൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സ :എ. എൻ. സുശീല, ലോക്കൽ കമ്മിറ്റി അംഗം സ :ഗിരിജ ടീച്ചർ, ലോക്കൽ കമ്മിറ്റി…

Read More

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും സോഷ്യൽ സർവീസ് ഓർഗനൈസേഷനും സംയുക്തമായി പഴഞ്ചന അംഗൻവാടിയിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു. പ്രകാശ് പ്രാസ്കോ,കെ. പി സാജിറ,നിസാർ കെ.പി, ഷമീർ എ തുടങ്ങിയവർ സംസാരിച്ചു.

Read More

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പുല്‍പ്പള്ളി: കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് വയനാട് സ്‌ക്വാഡും, ബത്തേരി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ബി ബാബുരാജും സംഘവും പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയില്‍ 102 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ബത്തേരി സ്വദേശി കല്ലന്‍കോടന്‍ വീട്ടില്‍ അസ്‌കാഫ് പി.എ (42) ആണ് പിടിയിലായത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കെ.ജെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിന്റോ സെബാസ്റ്റ്യന്‍, ആനന്ദ് കെ.സി, ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്‍.എം തുടങ്ങിയവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

Read More