ഓപ്പറേഷൻ തൂഫാൻ; കോമേഴ്‌ഷ്യൽ അളവിൽ എം.ഡി.എം.എ യും എം.ഡി.എം.എ ടാബ്ലെറ്റുകളുമായി നിരവധി കേസുകളിൽപ്പെട്ട യുവാവ് പിടിയിൽ

ബത്തേരി : കോമേഴ്‌ഷ്യൽ അളവിൽ എം.ഡി.എം.എ യും എം.ഡി.എം.എ ടാബ്ലെറ്റുകളുമായി നിരവധി കേസുകളിൽപ്പെട്ട യുവാവിനെ പിടികൂടി. കാസർഗോഡ്, പെരിയടുക്ക, അൻസാർ മൻസിൽ പി.എ അൻസാർ (27) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 05.09.2026 തിയ്യതി രാവിലെ കർണാടക ആർ.ടി.സി ബസിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പരിശോധനക്കിടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 14.91 ഗ്രാം എം.ഡി.എം.എ യും, ഗുളിക (2 എണ്ണം) രൂപത്തിലുള്ള 1.21 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ യുമാണ്…

Read More

സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്; തുടർച്ചയായ അഞ്ചാം തവണയും ചാമ്പ്യൻ മാരായി വയനാട്

കൽപറ്റ : തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ അഞ്ചാം തവണയും വയനാട് ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനത്തുള്ള ഇടുക്കി 23 പോയിൻ്റ് നേടിയപ്പോൾ വയനാട് 57 പോയിൻ്റ് കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി രാജേഷിൽ നിന്നും വയനാട് ജില്ലാ ടീം സ്വീകരിച്ചു. വിജയികളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ അഭിനന്ദിച്ചു

Read More

ബദ്റുൽഹുദ ഹുബ്ബുറസൂൽ കോൺഫറൻസ്: സന്ദേശ പ്രയാണം തുടങ്ങി

പനമരം: പനമരം ബദ്റുൽ ഹുദയിൽ സപ്തംബർ 12 ന് നടക്കുന്ന ഹുബ്ബുറസൂൽ കോൺഫ്രൻസിന്റെ ഭാഗമായി നടത്തുന്ന വയനാട് ജില്ലാ സന്ദേശയാത്ര ചേലോട് മഖാം പരിസരത്ത് നിന്ന് ആരംഭിച്ചു സ്വാഗത സംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് ഫസൽ ജിഫ്രി തങ്ങൾ ഉൽഘാടനം ചെയ്തു സയ്യിദ് ഹാഷിർ തങ്ങൾ, പി ഉസ്മാൻ മൗലവി ഫായിസ് കണിയാമ്പറ്റ സാബിത്ത് തരുവണ തുടങ്ങിയവർ സംബന്ധിച്ചു

Read More

കാണ്മാനില്ല

വൈത്തിരി സ്വദേശിനിയായ 19 കാരിയെ ഇന്നലെ രാവിലെ മുതൽ കാണ്മാനില്ല റിയ ഫാത്തിമ ,വയസ്സ്:19/26,D/O മുജീബ് റഹ്മാൻ,കേളോത്ത്(ഹൗസ്), പന്ത്രണ്ടാം പാലം,വൈത്തിരി എന്നവരെ 05/09/2026 ന് രാവിലെ വീട്ടിൽ നിന്നും കാണാതായിട്ട് ഉണ്ട്. കുട്ടിക്ക് വെളുത്ത നിറം ,ഉയരം 165 cm . ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ വൈത്തിരി പോലീസ് സ്റ്റേഷനിലെ 04936255225,9497980826 എന്നീ നമ്പറുകളിൽ അറിയിക്കുക.

Read More

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ അധ്യാപകർക്കും അങ്കണവാടി ജീവനക്കാർക്കും ആദരം

പടിഞ്ഞാറത്തറ: അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ സ്കൂളുകൾക്കും അങ്കണവാടി ജീവനക്കാർക്കുമായി ആദരവ് ചടങ്ങുകൾ സംഘടിപ്പിച്ചു. സ്‌കൂളുകൾക്കും അധ്യാപകർക്കും ഉപഹാരസമർപ്പണം. ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾക്കും അധ്യാപകർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ.എം. ഷാജി ഉപഹാരങ്ങളും മെമന്റോകളും വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ രംഗത്തിന് കരുത്തേകുന്നതിൽ വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും പങ്ക് നിസീമമാണെന്ന് മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന മറ്റൊരു ചടങ്ങിൽ പഞ്ചായത്തിലെ 31 അങ്കണവാടികളിലെ അധ്യാപകരെ ആദരിച്ചു. പ്രാഥമിക ശിശുവിദ്യാഭ്യാസ രംഗത്തും കുരുന്നുകളുടെ പരിചരണത്തിലും നൽകുന്ന മികച്ച…

Read More

പൂക്കോട് തടാകം പായൽ നിറഞ്ഞ് നാശത്തിന്റെ വക്കിൽ.

വയനാട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ പൂക്കോട് തടാകം പായൽ നിറഞ്ഞ് നാശത്തിന്റെ വക്കിൽ. തടാകത്തിന്റെ തൊണ്ണൂറ് ശതമാനത്തോളം ഭാഗവും നിലവിൽ പായൽ മൂടിയ അവസ്ഥയിലാണ്. ഇത് കാരണം വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ ബോട്ടിങ് ഇപ്പോൾ ദുസ്സഹവും അപകടഭീഷണിയുള്ളതുമായി മാറിയിരിക്കുകയാണ്.   2021-ൽ രണ്ടരക്കോടി രൂപ ചെലവഴിച്ച് തടാകത്തിലെ ചെളിയും പായലും നീക്കം ചെയ്തിരുന്നെങ്കിലും അഞ്ച് വർഷം തികയും മുൻപേ തടാകം വീണ്ടും പായൽ മൂടുകയായിരുന്നു. കട്ടികൂടിയ പായലിൽ ബോട്ടുകൾ കുടുങ്ങുന്നത് പതിവായിട്ടുണ്ട്. ഇത്തരത്തിൽ…

Read More

അധ്യാപക ദമ്പതികൾക്ക് വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ സ്നേഹാദരവ്

വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ ദേശീയ അധ്യാപക ദിനം വിപുലമായി ആചരിച്ചു. എം സുധാകരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അധ്യാപക ദമ്പതിമാരായ എം.കെ വാസുദേവൻ മാസ്റ്ററെയും ശാരദ ടീച്ചറെയും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതിക.എം പൊന്നാട അണിയിച്ച് ആദരിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം പി.റ്റി സുഗതൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം. മുരളീധരൻ, ത്രേസ്യ എം.ജെ, ബാബുരാജ് എൻ.കെ, എ.കെ.രമണി, ശാരദ എൻ.ജി, മംഗലശ്ശേരി നാരായണൻ, ശ്രീവിദ്യ കെ…

Read More

വയനാട് തുരങ്കപാത അടിയന്തരമായി യാഥാർത്ഥ്യമാക്കണം; എക്യൂമെനിക്കൽ ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു

സുൽത്താൻ ബത്തേരി: വയനാട്ടുകാരുടെ ദീർഘകാലത്തെ യാത്രാക്ലേശങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ആവിഷ്കരിച്ച തുരങ്കപാത പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിലുള്ള ആധുനിക എഞ്ചിനീയറിങ് സംവിധാനങ്ങളോടെ എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് എക്യൂമെനിക്കൽ ഫോറം വയനാട് സർക്കാരിനോട് ആവശ്യപ്പെട്ടു. കാർഷിക പ്രാധാന്യമുള്ളതും മികച്ച ടൂറിസം കേന്ദ്രവുമായ വയനാട്ടിൽ നിലവിൽ യാത്രാ സൗകര്യങ്ങൾ വളരെ പരിമിതമാണ്. പുറംലോകവുമായി ബന്ധപ്പെടാൻ കുറ്റ്യാടി, പാൽച്ചുരം, പേര്യ, നാടുകാണി, താമരശ്ശേരി, ദിമ്പം ഉൾപ്പെടെയുള്ള ദുർഘടം പിടിച്ച ചുരങ്ങളെയാണ് ജില്ലയിലുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത്. ഗുണ്ടൽപേട്ട് വഴി ചുരമില്ലാത്ത പാതയുണ്ടെങ്കിലും രാത്രികാല…

Read More

സിവിൽ സപ്ലൈസ് താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടാനുള്ള ഭരണകക്ഷി നേതാക്കളുടെ ഇടപെടൽ അവസാനിപ്പിക്കുക : സി.പി.ഐ

കൽപ്പറ്റ: വയനാട്ടിലെ മാവേലി സ്റ്റോറുകളിലും സിവിൽ സപ്ലൈസ് പെട്രോൾ പമ്പിലും വർഷങ്ങളായി തുച്ഛമായ വേതനത്തിന് ജോലി ചെയ്തുവരുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു പുതിയ ആളുകളെ എടുക്കണമെന്ന് ആവശ്യപ്പെടു കൊണ്ട് ഭരണകക്ഷി നേതാക്കൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കൊണ്ടുള്ള ഫോൺ സംഭാഷണവും,നിലവിൽ ജോലി ചെയ്യുന്നവരെ മാറ്റി തങ്ങളുടെ ആളുകളെ നിയമിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഉദ്യോഗസ്ഥർക്ക് നൽകിയ കത്തും അന്വേഷണ വിധേയമാക്കണം. വയനാട്ടിലെ മാവേലി സ്റ്റോറുകളിൽ തുച്ഛമായ തുകയ്ക്ക് ജോലി ചെയ്തു വരുന്ന താൽക്കാലിക ജീവനക്കാർ, ഇവരുടെ പേരിൽ പ്രോവിഡണ്ട് ഫണ്ടും ഇ…

Read More

രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി: കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പെരുന്നാളിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. ടീം ജ്യോതിർഗമയയുടെ സഹകരണത്തോടെ നടത്തിയ ക്യാംപ് വികാരി ഫാ. സോജൻ ജോസ് വാണാക്കുടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി എൻ.പി.ജോസഫ് നെടുവേലിൽ അധ്യക്ഷത വഹിച്ചു. ഫാ. എൽദോ ജോണി ലീലാഭവനം, സൺഡേസ്കൂൾ ഇൻസ്പെക്ടർ സുനിൽ തൊട്ടിയിൽ, ഭദ്രാസന കൗൺസിൽ അംഗം ബൈജു തൊണ്ടങ്ങൽ, എൽദോ വാഴക്കാട്ടിൽ, ബേസിൽ വാഴക്കാട്ടിൽ, ബേസിൽ കുഴിവേലി എന്നിവർ പ്രസംഗിച്ചു. വയനാട് ഗവ മെഡിക്കൽ കോളജ്…

Read More