സംസ്ഥാന ഇൻ്റർ ഡിസ്‌ട്രിക്റ്റ് സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നാളെ തുടങ്ങും

സംസ്ഥാന ഇൻ്റർ ഡിസ്‌ട്രിക്റ്റ് സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നാളെ തുടങ്ങും.കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന കളി വൈകുന്നേരം നാലുമണിക്ക് ആരംഭിക്കും. ആദ്യ കളിയിൽ കണ്ണൂർ ആലപ്പുഴയെ നേരിടും വൈകുന്നേരം ഏഴുമണിക്ക് നടക്കുന്ന രണ്ടാമത്തെ കളിയിൽ ആതിഥേയരായ വയനാട് പത്തനംതിട്ട യെ നേരിടും. എല്ലാദിവസവും പ്രവേശനം സൗജന്യമായിരിക്കും. നാളെ വൈകുന്നേരം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് സംസ്ഥാന ഇൻറർ ഡിസ്റ്റിക് സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.

Read More

മാനന്തവാടിയിൽ കുട്ടികൾക്കായി ചെസ്സ് പരിശീലന ക്ലാസ്സിന് തുടക്കമായി

മാനന്തവാടി: മാനന്തവാടി ടീം കനിവും എങ്ക വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള ചെസ്സ് പരിശീലന ക്ലാസ്സിനും “യങ് മാസ്റ്റേഴ്സ്” ചെസ്സ് അക്കാദമിക്കും തുടക്കമായി. അക്കാദമിയുടെ ഉദ്ഘാടനം വാത്സ ഗ്രൂപ്പ് സി.ഇ.ഒ അജയ് തോമസ് നിർവഹിച്ചു. ഇന്ത്യൻ ചെസ്സ് അക്കാദമി സെക്രട്ടറിയും പരിശീലകനുമായ സന്തോഷ്‌ വി. ആർ. പരിശീലന ക്ലാസ്സുകൾക്ക് ആരംഭം കുറിച്ചു. കനിവ് രക്ഷാധികാരി മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി റഫീഖ്, ചന്ദ്രൻ പി. എം., മഞ്ജുഷ എം. എസ്. എന്നിവർ സംസാരിച്ചു. എല്ലാ വെള്ളിയാഴ്ചയും…

Read More

പോലീസ് സ്മൃതി ദിനം; വീരചരമം പ്രാപിച്ച സേനാംഗങ്ങൾക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലി

പോലീസ് സ്മൃതി ദിനം; വീരചരമം പ്രാപിച്ച സേനാംഗങ്ങൾക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലി . അനുസ്മരണ പരേഡ് നടത്തി കൽപ്പറ്റ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്മൃതി ദിനം ആചരിച്ചു. ഒക്ടോബർ 21ന് രാവിലെ ഡി.എച്ച്.ക്യു ക്യാമ്പിൽ ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന്റെ നേതൃത്വത്തിൽ അനുസ്മരണ പരേഡ് നടന്നു. റിസർവ് ഇൻസ്പെക്ടർ പി. മനോജ് കുമാർ പരേഡിന് നേതൃത്വം നൽകി. ജില്ലാ പോലീസ്…

Read More

കാട്ടിക്കുളം – തോൽപ്പെട്ടി റൂട്ടിൽ വനം വകുപ്പിന്റെ അനാവശ്യ വാഹന തടയൽ; യാത്രക്കാരെ ദുരിതത്തിലാക്കുന്നു – മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു

മാനന്തവാടി: കാട്ടിക്കുളം – തോൽപ്പെട്ടി റൂട്ടിൽ രാത്രി 9 മണിക്ക് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ വാഹനങ്ങൾ തടയുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ. ഇന്നലെ രാത്രി തോൽപ്പെട്ടിയിലേക്ക് ഭക്ഷണം കഴിക്കാൻ പോയ ഒരു കുടുംബത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി തിരിച്ചയച്ചതായി പരാതി ലഭിച്ചിട്ടുണ്ട്. കുട്ടികളും സ്ത്രീകളും അടങ്ങുന്ന കുടുംബത്തെ ഇത്തരത്തിൽ തടയുന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്.   *വസ്തുത ഇതാണ്:* മൈസൂർ ഭാഗത്തേക്ക് പോകാൻ നിരോധനം ഇല്ലാത്ത ഏക ബദൽ റോഡാണ്…

Read More

ഐഎന്‍ടിയുസി അവകാശ പ്രഖ്യാപന സമ്മേളനം നടത്തി

കല്‍പ്പറ്റ: ഐഎന്‍ടിയുസി റീജണല്‍ കമ്മിറ്റി അവകാശ പ്രഖ്യാപന സമ്മേളനം മുട്ടില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തി. കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുത്തക മാനേജ്‌മെന്റുകളുടെയും കോര്‍പറേറ്റുകളുടെയും താത്പര്യ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് അദ്ദേഹം തൊഴിലാളികളോട് ആഹ്വാനം ചെയ്തു. റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.കെ. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഉദ്ഘാടനം…

Read More

ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

പുല്‍പ്പള്ളി: വേലിയമ്പം ഗേള്‍സ് പ്രീ മെട്രിക് ഹോസ്റ്റലില്‍ വിമുക്തി മിഷന്റെ സഹകരണത്തോടെ ബോധവത്കരണം സംഘടിപ്പിച്ചു. കുട്ടികളില്‍ മാനസികാരോഗ്യവും ആത്മവിശ്വാസവും വളര്‍ത്തുക, തെറ്റായ പ്രവണതകളില്‍നിന്ന് സ്വയം സുരക്ഷിതരാകാന്‍ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പരിപാടി. താലൂക്ക് ലീഗല്‍ സര്‍വീസസ് അഥോറിറ്റി പിഎല്‍വി ചിഞ്ചു മനോഹരന്‍ അധ്യക്ഷത വഹിച്ചു. ഹോസ്റ്റല്‍ വാച്ച് വുമണ്‍ സി.സി. ദിവ്യ, വിദ്യാര്‍ഥികളായ വി. കവിത, പി.ജെ. അര്‍ച്ചന, കെ. നന്ദന എന്നിവര്‍ പ്രസംഗിച്ചു. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ക്ലാസെടുത്തു.

Read More

ജനശക്തി കോണ്‍ഗ്രസ് ധർണ നടത്തി.

സുല്‍ത്താന്‍ ബത്തേരി: ജനശക്തി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്ത് ധര്‍ണ നടത്തി. തെരഞ്ഞെടുപ്പ് മുഖ്യ കമ്മിഷണറെ പുറത്താക്കുക,ജനാധിപത്യം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ ജോസ് ബത്തേരി അധ്യക്ഷത വഹിച്ചു. കേതന്‍ മുത്തങ്ങ, ജോയ് ചീരാല്‍, സുനിത ബാബു, അരുണ്‍കുമാര്‍ പടിഞ്ഞാറത്തറ, പി.എം. മനോജ്, മുഹമ്മദ് കല്ലൂര്‍, ശ്രീകല താഴമുണ്ട, രാമചന്ദ്രന്‍ തോട്ടാമൂല, വേണുഗോപാലന്‍ കോളിയാടി, പീറ്റര്‍, കെ. അസീസ്, അശോകന്‍…

Read More

കേരളത്തിൽ ഇന്നും വ്യാപക മഴക്ക് സാധ്യത, പത്ത്ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കാലാവാസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 3 മണിക്കൂറിൽ…

Read More

പരിയാരം ഗവൺമെന്റ് ഹൈസ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം

പരിയാരം: നൂറാം വാർഷികത്തിന്റെ നിറവിൽ പരിയാരം ഗവൺമെന്റ് ഹൈസ്‌കൂളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. പരിപാടികളുടെ ഉദ്ഘാടനം കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്‌കൂളിന്റെ നൂറുവർഷത്തെ വിദ്യാഭ്യാസ പാരമ്പര്യം അനുസ്മ‌രിച്ച മന്ത്രി, സ്‌കൂളിന് കളിസ്ഥലം ഒരുക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് ഉറപ്പുനൽകി. കൂടാതെ സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ച ലക്ഷ്യമിട്ടുള്ള സ്വപ്‌നപദ്ധതിയും ചടങ്ങിൽ പ്രഖ്യാപിച്ചു.   ചടങ്ങിൽ പ്രധാനാധ്യാപകൻ…

Read More

പൊതുവിജ്ഞാന ക്വിസ് സംഘടിപ്പിച്ചു.

വയനാട് ജില്ലാ ഭരണകൂടത്തിന്റെയും DCIP Wayanad-ന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി “MEDHA 2026 – പൊതുവിജ്ഞാന ക്വിസ് സംഘടിപ്പിച്ചു. വിവിധ മേഖലകളിലെ അറിവുകൾ പങ്കുവയ്ക്കാനും, വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പൊതുവിജ്ഞാനം, ചിന്താശേഷി, നിരീക്ഷണപാടവം എന്നിവ പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പൊതുവിജ്ഞാന ക്വിസ് സംഘടിപ്പിച്ചത്. മുട്ടിൽ ഡബ്ല്യൂ. എം. ഓ ആർട്സ് & സയൻസ് കോളേജിൽ വെച്ചു നടന്ന ക്വിസിൽ ഡെപ്യൂട്ടി കളക്ടർ ഇ.സുരേഷ് ബാബു ക്വിസ് മാസ്റ്ററായി. അറിവിനെയും കഴിവിനെയും മത്സരബോധത്തോടൊപ്പം സൗഹൃദപരമായി അവതരിപ്പിക്കുന്ന ഒരു വേദിക്ക്…

Read More