കൽപ്പറ്റയിൽ ലഹരി വിരുദ്ധ കൊടുങ്കാറ്റ്; തൂഫാന്റെ ഭാഗമായി വയനാട് പോലീസിന്റെ ലഹരിവിരുദ്ധ വാക്കത്തോൺ

കൽപ്പറ്റ: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ വാക്കത്തോൺ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പോലീസ് ഉദ്യോഗസ്ഥരും, സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരും അണിനിരന്ന വാക്കത്തോണിന്റെഫ്ലാഗ് ഓഫ് കർമ്മം കൽപ്പറ്റ സിവിൽ പരിസരത്ത് ജില്ലാ പോലീസ് മേധാവി ടി. ദേവമനോഹർ ഐ.പി.എസ് നിർവഹിച്ചു. അദ്ദേഹം കൊളുത്തി കൊടുത്ത ദീപശിഖയുമായി വാക്കത്തോൺ പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന്, ജില്ലാ പോലീസ് മേധാവി ലഹരി വിരുദ്ധ സന്ദേശം നൽകി. വിവിധ…

Read More

‘ധൈര്യപൂർവ്വം വേദിയിലേക്ക്’ അഡ്വ. ജുനൈദ് കൈപ്പാണിയുടെ പുസ്തകം പ്രകാശനം ചെയ്തു

‘ധൈര്യപൂർവ്വം വേദിയിലേക്ക്’ അഡ്വ. ജുനൈദ് കൈപ്പാണിയുടെ പുസ്തകം പ്രകാശനം ചെയ്തു എൻ.ഐ.എസ്.ആർ. പബ്ലിക്കേഷൻസ് പുറത്തിറക്കിയ അഡ്വ. ജുനൈദ് കൈപ്പാണി എഴുതിയ “ധൈര്യപൂർവ്വം വേദിയിലേക്ക്” എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ പ്രഭാഷകൻ വി.കെ സുരേഷ് ബാബു നിർവഹിച്ചു. ആദ്യ പ്രതി സരിത പി. ബിജു ഏറ്റുവാങ്ങി. മാഹി എൻ.ഐ.എസ്.ആർ ക്യാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. പ്രജിത്ത് പി.വി പുസ്തക പരിചയം നടത്തി.

Read More

യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലയിലെ 3 മണ്ഡലങ്ങളിലും അസംബ്ലി യൂത്ത് കൗൺസിലുകൾ സംഘടിപ്പിക്കും

കൽപ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അസംബ്ലി യൂത്ത് കൗൺസിലുകൾ (AYC) സംഘടിപ്പിക്കുമെന്ന് യങ് ഡെമോക്രാറ്റ്സ് ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ വിദ്യാർത്ഥി–യുവജനങ്ങൾ രാഷ്ട്രീയമായ തിരിച്ചറിവ് നേടുകയും ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പോരാട്ടരംഗത്ത് നിലയുറപ്പിക്കുകയും ചെയ്യുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് യങ് ഡെമോക്രാറ്റ്സിന്റെ അസംബ്ലി യൂത്ത് കൗൺസിലുകൾ സംഘടിപ്പിക്കുന്നത്. അസംബ്ലി യൂത്ത് കൗൺസിലുകളിലാണ് യങ് ഡെമോക്രാറ്റ്സിന്റെ മണ്ഡലം കമ്മിറ്റിയായ DAC (Democrats Assembly Committee) പ്രഖ്യാപിക്കുക. വയനാട്…

Read More

പെന്‍ഷന്‍ വര്‍ധന ഉടന്‍ നടപ്പാക്കണം: പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

കല്‍പ്പറ്റ: പെന്‍ഷന്‍ വര്‍ധന ഉടന്‍ നടപ്പാക്കണമെന്നും അതുവരെ ഇടക്കാലാശ്വാസം അനുവദിക്കണമെന്നും കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പെന്‍ഷന്‍ ബോര്‍ഡ് അടിയന്തരമായി രൂപീകരിക്കുക, ബോര്‍ഡില്‍ സംഘടനകളുടെ മൂന്നില്‍ കുറയാത്ത അംഗങ്ങളെ ഉള്‍പ്പെടുത്തുക, സഹകരണ പെന്‍ഷന്‍കാര്‍ക്ക് മെഡിസെപ് ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.വി. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. കേളപ്പന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ശ്രീധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും എം. രാമചന്ദ്രന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു….

Read More

കാലവർഷം ചതിച്ചു; കടുത്ത ചൂടിലേക്ക് കടന്ന് കേരളം, പ്രതീക്ഷ തുലാവർഷത്തിൽ

തിരുവനന്തപുരം: സെപ്റ്റംബർ മാസമായപ്പോഴേക്കും കടുത്ത ചൂടിലേക്ക് കടന്ന് കേരളം. കാലവർഷം ഇതുവരെ പിന്മാറിയിട്ടില്ല. എന്നാൽ മഴ ദുർബലമായതോടെയാണ് സംസ്ഥാനത്ത് ചൂട് കൂടിയത്. വേനൽക്കാലമാകാൻ ഇനിയും മാസങ്ങൾ ബാക്കിയുള്ളപ്പോൾ മഴക്കാല സീസണിൽ തന്നെ ചൂട് കൂടിയത് ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പുനലൂരിൽ താപനില 35 ഡിഗ്രി കടന്നിരിക്കുകയാണ്. മറ്റ് ജില്ലകളിലും താപനില ഉയരുന്നുണ്ട്.   തെക്കു പടിഞ്ഞാറൻ മൺസൂൺ ഈ മാസം പിൻവാങ്ങാനിരിക്കെ സംസ്ഥാനത്ത് ഇതുവരെ 23 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി മഴയേ ഇല്ല. ഇത്തവണ…

Read More

അമൃതം പൊടിയിൽ ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര നിർദേശവുമായി വനിതാ ശിശുവികസന വകുപ്പ്

സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതംപൊടിയിൽ ഇനി മുതൽ മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ശർക്കര ഉൾപ്പെടുത്തും. അമൃതംപൊടിയിലെ പഞ്ചസാരയുടെ ഉപയോഗം പൂർണമായി ഒഴിവാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് വനിതാ ശിശുവികസന വകുപ്പിന്റെ നിർദേശം. നിലവിലെ ബാച്ചിന്റെ നിർമാണം പൂർത്തിയാകുന്നതോടെ അടുത്ത ബാച്ച് മുതൽ കുറഞ്ഞ അളവിൽ ശർക്കര മാത്രമായിരിക്കും ചേർക്കുക.   എന്നാൽ, നിർദേശം പ്രായോഗികമായി നടപ്പിലാക്കുന്നതിൽ വെല്ലുവിളികളും ഉയരുന്നുണ്ട്. ധാന്യപ്പൊടികളിൽ ശർക്കര ചേർക്കുന്നത് അമൃതംപൊടി കേടുകൂടാതെ ഇരിക്കുന്ന സമയപരിധി കുറയ്ക്കുമെന്നതാണ് പ്രധാന ആശങ്ക….

Read More

മൈ ഭാരത് കേന്ദ്രയുടെ ജില്ലാ ഉപദേശക സമിതി യോഗം ചേർന്നു.

മാനന്തവാടി:കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മൈ ഭാരത് കേന്ദ്രയുടെ ജില്ലാ ഉപദേശക സമിതി യോഗം സബ് കലക്ടര്‍ അതുല്‍ സാഗറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ മൈ ഭാരത് പോര്‍ട്ടലില്‍ 16108 യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി മൈ ഭാരത് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ സച്ചിന്‍ ഹരീന്ദ്രന്‍ പറഞ്ഞു. ജില്ലയില്‍ നിരവധി യൂത്ത് ക്ലബ്ബുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെ യുവജനങ്ങളെ ശാക്തീകരിച്ച് വികസിത ഇന്ത്യയുടെ ചാലക ശക്തികളാക്കുകയാണ് മൈ ഭാരതിന്റെ ലക്ഷ്യം. ഇതിനായി യുവതി-യുവാക്കള്‍ക്ക് സന്നദ്ധ സേവനം, സാമൂഹികതല സേവനങ്ങള്‍,…

Read More

ശ്രേയസ്സിൽ നിന്ന് കോടികൾ തട്ടിയ ആരോപണം; സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ രാജിവെക്കണം: ഡി.വൈ.എഫ്.ഐ.

പുൽപ്പള്ളി :ശ്രേയസ് പദ്ധതിയിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്ന ആരോപണത്തെ തുടർന്ന് പുൽപ്പള്ളി പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണും കോൺഗ്രസ് നേതാവുമായ സിനി സാബു മെമ്പർ സ്ഥാനം രാജിവെക്കണമെന്നും പൊലീസ് ഇടപെട്ട് കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കേണിച്ചിറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രേയസ് യൂണിറ്റിന് കീഴിലുള്ള 125 സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങളായ വീട്ടമ്മമാർ ലോൺ തിരിച്ചടയ്ക്കുന്നതിനായി നൽകിയ പണമാണ് സിനി തട്ടിയെടുത്തതെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. രേഖകൾ പരിശോധിക്കുമ്പോൾ 1.75 കോടി…

Read More

സീതാറാം യെച്ചൂരി അനുസ്മരണം നടത്തി

കല്‍പ്പറ്റ: സിപിഎം ജില്ലാ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്മരണം നടത്തി. കാര്‍ഷക ബാങ്ക് ഹാളില്‍ സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ഒ.ആര്‍. കേളു അധ്യക്ഷത വഹിച്ചു. പ്രഫ.വി.കാര്‍ത്തികേയന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശിന്ദ്രന്‍, വി.വി. ബേബി, എ.എന്‍. പ്രഭാകരന്‍, എം. മധു, പി.വി. സഹദേവന്‍, വി. ഉഷാകുമാരി, എന്‍.പി. കുഞ്ഞുമോള്‍, ബീന വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More

പി.എം ശ്രീ പദ്ധതിക്കെതിരെ എസ്.ഡി.പി.ഐ മണ്ഡലം വാഹന പ്രചരണ ജാഥ സമാപിച്ചു

മാനന്തവാടി: പി.എം ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും സംസ്ഥാനത്തെ മതേതര വിദ്യാഭ്യാസം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മണ്ഡലതല വാഹന പ്രചാരണ ജാഥ സമാപിച്ചു. വിദ്യാഭ്യാസ മേഖലയിൽ പി.എം ശ്രീ പദ്ധതി ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ജനങ്ങൾക്കുള്ള ആശങ്കകളെക്കുറിച്ചും ബോധവൽക്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം സംഘടിപ്പിച്ചത്.     വ്യത്യസ്തങ്ങളായ ദൃശ്യാവിഷ്കാരങ്ങളും പ്രചാരണ സന്ദേശങ്ങളും ഉൾപ്പെടുത്തി നടത്തിയ ജാഥ പൊതുജനശ്രദ്ധ പിടിച്ചുപറ്റുകയും വേറിട്ട അനുഭവമായി മാറുകയും ചെയ്തു.     മണ്ഡലത്തിലെ…

Read More