സീനിയർ നെറ്റ്ബോൾ: സംസ്ഥാന തലത്തിൽ തിളങ്ങിയ പനമരം ജി.എച്ച്.എസ്.എസ്. വിദ്യാർത്ഥികൾക്ക് വിജയോത്സവ വേദിയിൽ ആദരം

പനമരം: എറണാകുളത്ത് നടന്ന സംസ്ഥാന സീനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ വയനാട് ജില്ലാ ടീമംഗങ്ങളായ പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആൽവിൻ ആർ., മുഹമ്മദ് ഡാനിഷ് എന്നിവരെ സ്കൂളിൽ സംഘടിപ്പിച്ച ‘വിജയോത്സവ’ വേദിയിൽ ആദരിച്ചു. മാനന്തവാടി എം.എൽ.എ. ശ്രീമതി ഉഷ വിജയൻ കായികപ്രതിഭകൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമാ മോയി, ജില്ലാ പഞ്ചായത്ത് മെമ്പർ ബീന സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം റുക്കിയ സലാം,…

Read More

ഗ്രീൻ വാലി സ്കൂളിൽ സ്‌മൈൽ ക്ലബ്ബ് ലോഞ്ചിങ് നടന്നു

കല്പറ്റ : ലെറ്റ്സ് സ്മൈലിന് കീഴിൽ ഫലാഹ് ഗ്രീൻ വാലി സ്കൂളിൽ സ്‌മൈൽ ക്ലബ്ബിന്റെ ലോഞ്ചിങ് കർമ്മം നിർവഹിച്ചു. പരിപാടിക്ക് എസ്.എസ്.എഫ് കേരളാ സെക്രട്ടറി ഹാരിസ് റഹ്മാൻ നേതൃത്വം നൽകി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഷഹീർ സിദ്ധീഖി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സ്‌മൈൽ ക്ലബ്ബിന്റെ ചീഫ് ആയി മുഹമ്മദ് മുഹ്താറിനെയും ജനറൽ കൺവീനറായി അഹമ്മദ് ഹാദിയെയും തിരഞ്ഞെടുത്തു. മുഹമ്മദ് ഉവൈസ്, മുഹമ്മദ് അബൂബക്കർ, മുഹമ്മദ് മിസ്ബാഹ്, നിതാൽ മുഹമ്മദ്, മുഹമ്മദ് റൈഹാൻ എന്നിവരാണ് അസിസ്റ്റന്റ് കൺവീനർമാർ….

Read More

കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

വെണ്ണിയോട് : ബി ജെ പി സർക്കാരിൻ്റെ നീറ്റ് പരീക്ഷ തട്ടിപ്പിനെതിരെ ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയ കോൺഗ്രസ് നേതാക്കളെ മർദ്ധിച്ച് അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ, മാണിഫ്രാൻസിസ്, സുരേഷ് ബാബുവാളൽ, പി എൽ ജോസ്, സി കെ ഇബ്രായി, ജോസ് പീയൂസ് , എം…

Read More

എസ്.ഇ.പി സ്കൂൾ തല ഉദ്ഘാടനം നടത്തി

പുളിയാർമല : ഗവ: യു.പി സ്‌കൂൾ പുളിയാർമലയിൽ പിന്നാക്ക വിദ്യാർത്ഥികളുടെ ഹാജരില്ലായ്മയും പഠന വിടവ് നികത്തുന്നതിനുമായുള്ള എസ്.ഇ.പി പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം നടത്തി. പി. ടി. എ പ്രസിഡൻ്റ് മുംതാസ്. എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൽപ്പറ്റ മുൻസിപ്പാലിറ്റി രണ്ടാം വാർഡ് കൗൺസിലർ രഞ്ജിത്ത്.ആർ പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ജിതേഷ് വാകയിൽ , കെ.വി. ദീപ, എം.പി.ടി എ പ്രസിഡൻ്റ് നിവ്യ പി.കെ, പി.ടി.എ വൈസ് പ്രസിഡൻ്റ് സുമിത സി എന്നിവർ സംസാരിച്ചു. ഡയറ്റ്…

Read More

ശശിമല സ്കൂളിൽ ‘ക്രിയേറ്റീവ് കോർണർ’ വർക്ക് ഇൻ്റഗ്രേറ്റഡ് ലാബ് ഉദ്ഘാടനം ചെയ്തു.

ശശിമല : ശശിമല ഉദയ ഗവ യു പി സ്കൂളിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്ര ശിക്ഷാ കേരളയുടെ ‘സ്റ്റാർസ്’ പദ്ധതിയുടെ ഭാഗമായി, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുമാ യി സഹകരിച്ച് നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണർ പദ്ധതിയുടെ ഉദ്ഘാടനം വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു നിർവ്വഹിച്ചു. പാഠപുസ്തക ആശയങ്ങളെ ഫാഷൻ ഡിസൈനിങ്, ഫാമിംഗ്, കാർപന്ററി, ഇലക്ട്രോണിക്സ്, സ്റ്റിച്ചിങ്, കുക്കിംഗ്‌ തുടങ്ങിയ തൊഴിൽ മേഖലകളുമായി ബന്ധപ്പെടുത്തി പ്രായോഗിക പരിശീലനം നൽകാൻ പോന്ന ഉപകരണങ്ങൾ അടങ്ങിയ…

Read More

ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ കായികതാരങ്ങളെ ആദരിച്ചു; ‘ജീവിതമാണ് ലഹരി’ സെമിനാർ സംഘടിപ്പിച്ചു

അമ്പലവയൽ:ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇവാലുവേഷൻ മീറ്റിംഗിന്റെ ഭാഗമായി എക്സൈസ് വിമുക്തി മിഷന്റെ ‘ജീവിതമാണ് ലഹരി’ സെമിനാറും കായികതാരങ്ങളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.സംസ്ഥാന സബ്ജൂനിയർ ഗേൾസ് ഫുട്ബോൾ ടീം ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.ടി.അലംകൃത ലക്ഷ്മി, അൻഹ ഷെറിൻ,ഗൗരി സജി എന്നീ പ്രതിഭകളെ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ഉപഹാരം നൽകി ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് വത്സ ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ‘ജീവിതമാണ് ലഹരി’…

Read More

ഷിഗെല്ല: ജില്ലയില്‍ ഒരാഴ്ച നീളുന്ന ക്ലോറിനേഷന്‍ ഡ്രൈവ്, ഹോട്ടലുകളില്‍ പരിശോധന നടത്തും

മാനന്തവാടി: ജല സ്രോതസുകള്‍ ശുദ്ധീകരിക്കാന്‍ ജില്ലയില്‍ ഒരാഴ്ച നീളുന്ന ക്ലോറിനേഷന്‍ ഡ്രൈവും ഹോട്ടലുകള്‍, മറ്റ് സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വയനാട് ഗവ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കോളെജില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ മുഴുവന്‍ കിണറുകളും മറ്റ് ജല സ്രോതസുകളും ശുദ്ധീകരിക്കാന്‍ ഒരാഴ്ച നീളുന്ന ക്ലോറിനേഷന്‍ ഡ്രൈവ് നടത്തും. ഇടയ്ക്കിടെ മഴ ശക്തമാവുന്ന സാഹചര്യത്തില്‍ സാംക്രമിക രോഗങ്ങള്‍ക്കെതിരെ…

Read More

സാമൂഹ്യ മാധ്യമങ്ങളും ഓണ്‍ലൈന്‍ ആപ്പുകളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണം: സംസ്ഥാന വനിതാ കമ്മീഷന്‍

കൽപ്പറ്റ: സാമൂഹ്യ മാധ്യമങ്ങളും ഓണ്‍ലൈന്‍ ആപ്പുകളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി നിരോധിക്കുകയോ നിയമനടപടി സ്വീകരിക്കുകയോ വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സൈബര്‍ സെല്‍, ഐടി ആക്ട് എന്നിവയെ കുറിച്ച് പൊതുസമൂഹത്തില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തണം. നിയമപരമായ കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് യുവതലമുറ പലപ്പോഴും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ അപകടങ്ങളില്‍പ്പെട്ട് ജീവിതം നശിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ദുരുപയോഗപ്പെടുത്തി കുട്ടികളെയും…

Read More

ഓപ്പറേഷൻ തണ്ടർ; കഞ്ചാവ് വിൽപ്പന: യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു

മേപ്പാടി: കൽപ്പറ്റ എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും മേപ്പാടി ടൗൺ ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 70 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മേപ്പാടി ആനക്കാട് നാൽപ്പത്താറ് സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ റഷീദ് (Age: 44) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. റെയിഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ്.വി.കെ, മുഹമ്മദ് മുസ്‌തഫ.ടി , പ്രജീഷ്.എം.വി, അമൽജോസ്, സനൂപ്.സി.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സജ്ന.പി.യു, പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ സന്തോഷ്.ടി.പി എന്നിവർ…

Read More

പരാതികളുമായി വരുന്നവരെ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം: മന്ത്രി എ.പി അനില്‍കുമാര്‍

കൽപ്പറ്റ: പരാതികളുമായി ഓഫീസുകളിലെത്തുന്നവരെ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും ഭൂമി തരംമാറ്റം, പട്ടയ വിതരണം കൂടുതല്‍ സുഗമമാക്കി പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ സേവനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന റവന്യൂ ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഭൂമി തരംമാറ്റം, പട്ടയ വിതരണം, ഭൂമി ഏറ്റെടുക്കല്‍, സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍, അപേക്ഷകളുടെ തീര്‍പ്പാക്കല്‍ എന്നിവയുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി.   പട്ടികവര്‍ഗ്ഗ-…

Read More