കാട്ടിൽ നാല് ദിവസം; ചുറ്റും കാട്ടാനക്കൂട്ടവും കാട്ടുപോത്തും; 104 കാരിക്ക് ഇത് പുനർജന്മം
മറയൂർ: നാലുദിവസം കാട്ടിനുള്ളിൽ ഒറ്റയ്ക്ക് കഴിയേണ്ടിവന്ന 104 വയസ്സുകാരിക്ക് പുനർജന്മം. കാന്തല്ലൂർ ഇടക്കടവ് എസ്.സി. കോളനിയിൽ പരേതനായ ലിങ്കന്റെ ഭാര്യ തങ്കമ്മാളാണ് ശൈത്യത്തെയും വന്യജീവികളെയും പ്രതിരോധിച്ച് മറയൂരിലെ മുരുകൻമലയ്ക്ക് താഴെയുള്ള അറക്കമലയിലെ വനത്തിനുള്ളിൽ കഴിഞ്ഞത്. ശനിയാഴ്ച തങ്കമ്മാളെ മകൻ മുരുകനും സംഘവും കണ്ടെത്തുമ്പോൾ ക്ഷീണമുണ്ടായിരുന്നെങ്കിലും വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 11-ന് രാവിലെ ഒൻപത് മണിക്കും 12-നുമിടയിലാണ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഓർമ്മക്കുറവുള്ള തങ്കമ്മാളെ കാണാതാവുന്നത്….
