അറബിയുടെ സാമ്പത്തിക സഹായം വാഗ്ദാനം; പീഡനവും കവർച്ചയും,പ്രതി പിടിയില്‍
കോഴിക്കോട്: അറബിയിൽ നിന്ന് സാമ്പത്തിക സഹായം വാങ്ങി നൽകാമെന്ന് പറഞ്ഞ് സ്ത്രീ യുടെ പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിലെ പ്രതി അരീക്കോട് വടക്കുമുറി സ്വദേശി നടുവത്ത് ചാലിൽ വീട്ടിൽ അസൈനാർ എന്ന അറബി അസൈനാർ (66 വയസ്സ്) നെ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണറുടെ ക്രൈം സ്‌ക്വാഡും പന്നിയങ്കര ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃതത്തിലുള്ള സംഘവും ചേർന്ന് പിടികൂടി. 25/11/25 തീയതി പന്നിയങ്കര സ്വദേശിയായ യുവതിയെ നിലമ്പൂരിൽ ഉള്ള അറബിയെ പരിചയപ്പെടുത്തി കൊടുക്കാമെന്നും, യുവതിക്കു അറബിയിൽ…
