അൾട്രാവയലറ്റ് രശ്മികൾ വില്ലനാകുന്നു! സൂര്യാതപത്തിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതീവ ഗുരുതരമായ രീതിയിൽ അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്‌മികൾ തുടർച്ചയായി ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ഗുരുതരമായ ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.   സാധാരണയായി പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയത്താണ് അൾട്രാവയലറ്റ് രശ്മികളുടെ സ്വാധീനം ഏറ്റവും ശക്തമായി അനുഭവപ്പെടുന്നത്. അതിനാൽ ഈ…

Read More

ഡോക്ടർമാരുടെ സമരം താത്കാലികമായി പിൻവലിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലിയുമായി പിൻവലിച്ചു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ഒരാഴ്ചത്തേക്കാണ് സമരം പിൻവലിച്ചത്. 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്നും ആശുപത്രികളുടെ നിലവാരം വർധിപ്പിക്കുന്ന കാര്യത്തിലും സർക്കാർ നൽകിയെന്നും കെജിഎംസിടിഎ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.   രോഗികളുടെയും വിദ്യാർത്ഥികളുടെയും ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നിലവിലെ സമരപരിപാടികൾ താൽക്കാലികമായി നീട്ടിവെക്കുന്നതായി കെജിഎംസിടിഎ അറിയിച്ചു. ഒ.പി, അധ്യയനം,…

Read More

കാവിലെ ഉത്സവം സംബന്ധിച്ച് തർക്കത്തെ തുടർന്ന് താമരശ്ശേരിയിൽ മൂന്നു പേർക്ക് വെട്ടേറ്റു

താമരശ്ശേരി:കാവിലെ ഉത്സവം സംബന്ധിച്ച് തർക്കത്തെ തുടർന്ന് താമരശ്ശേരിയിൽ മൂന്നു പേർക്ക് വെട്ടേറ്റു, മൂന്ന് സ്ത്രീകൾക്കും പരിക്കും.താമരശ്ശേരി ചാലക്കര ഇരട്ടക്കുളങ്ങരയിലാണ് സംഭവം. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഘർഷമുണ്ടായത്.ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു വിഭാഗം പുറമെ നിന്നും ആളുകളെ വരുത്തിയാണ് ആക്രമിച്ചത്.ആദ്യം കാവിലെ ശൂലം ഉപയോഗിച്ച് ആയിരുന്നു ആക്രമിക്കാൻ ശ്രമിച്ചത്, ഇത് ആളുകൾ തടഞ്ഞപ്പോൾ കോമരത്തിൻ്റെ കൈവശമുണ്ടായിരുന്ന വാൾ പിടിച്ചു വാങ്ങി വീശുകയായിരുന്നു.   വാളുകൊണ്ടുള്ള വീശലിൽ രണ്ടു പേർക്ക് വയറിന് മുറിവേറ്റു, ഒരാളുടെ തലയിലാണ് മുറിവേറ്റത്, പിടിച്ചു…

Read More

ഇന്ത്യയിൽ ഇന്ധന പ്രതിസന്ധി ഉണ്ടാകില്ല, റഷ്യയിൽ നിന്ന് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങും

ഇസ്രയേൽ- ഇറാൻ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത യുദ്ധസാഹചര്യം കാരണം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യക്ക് തത്കാലം പ്രതിസന്ധി ഉണ്ടാകില്ല. റഷ്യയിൽ നിന്ന് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതി.   തടസപ്പെട്ടതോടെയാണ് അമേരിക്കൻ സമ്മർദ്ദത്തിനിടയിലും ക്രൂഡ് ഓയിലിനായി റഷ്യയെ ആശ്രയിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയിലേക്കുള്ള 50 ശതമാനത്തോളം ക്രൂഡ് ഓയിലും എത്തുന്നത്. ഹോർമുസ് പാത ഇറാൻ അടച്ചത് ഇന്ധന ലഭ്യതയിൽ ആശങ്കയ്ക്ക് വഴിവച്ചിരുന്നു. ഇറാഖ്, സൗദി…

Read More

കനത്ത ചൂടിൽ നാടും വരളുന്നു : പുൽപ്പള്ളി ചാമപാറയിൽ കൃഷിയിടത്തിൽ തീ പടർന്നു

കനത്ത ചൂടിൽ നാടും വരളുന്നു : പുൽപ്പള്ളി ചാമപാറയിൽ കൃഷിയിടത്തിൽ തീ പടർന്നു അതിർത്തിയിൽ വേനൽമഴ പെയ്ത‌ില്ല. പകൽചൂട് അതിശക്തം. ഇതു തീപിടിത്തത്തിനും കാരണമാകുന്നു  പുൽപള്ളി : ശക്തമായ പകൽ ചൂടിൽ കാർഷിക വിളകൾ കരയുന്നതിനു പുറമേ തോടുകളും ജലാശയങ്ങളും വേഗം വറ്റുന്നതിനാൽ ജലക്ഷാമവും രൂക്ഷമാകുന്നു. ഇക്കൊല്ലം അധിക മഴ ലഭിച്ചതിനാൽ ഇതുവരെ കാര്യമായ പ്രശ്നങ്ങളുണ്ടായില്ല. ജില്ലയുടെ മിക്ക ഭാഗത്തും പലവട്ടം വേനൽ മഴ ലഭിച്ചപ്പോൾ അതിർത്തിയിലൊരിടത്തും മഴ പെയ്തില്ല. അതോടെ ഇവിടെ പകൽചൂട് അതിശക്തമായി. വേനൽ…

Read More

കേരള കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡ്‌ ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി.

കേരള കർഷക തൊഴിലാളി ക്ഷേമാനിധി പദ്ധതിയിൽ അംഗങ്ങൾ ആയവരുടെ മക്കൾക്ക് ബോർഡ് നൽകി വരുന്ന ഉന്നത വിദ്യാഭ്യാസ അവാർഡും പ്രശംസ പത്രവും വിതരണത്തിന്റെ വയനാട് ജില്ലാ തല ഉൽഘാടനം കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡ്‌ ചെയർമാൻ ശ്രീ എൻ. ചന്ദ്രൻ നിർവഹിച്ചു. ജില്ലാ ഓഫീസിൽ വെച്ചു നടത്തിയ ചടങ്ങിൽ കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡ്‌ ജില്ലാ ഓഫീസർ ശ്രീമതി ചന്ദ്രജ അധ്യക്ഷം വഹിച്ചു. ശ്രീ വി ബാവ, സുന്ദർ രാജ് ഇടപ്പെട്ടി,അബു ഗുഡാലായി, ടി…

Read More

നഗരവനത്തിൽ നേച്ചർ വാക്ക് സംഘടിപ്പിച്ചു.

മാനന്തവാടി നിയോജകമണ്ഡലം ഹെൽത്തി കേരള ക്യാമ്പയിനോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും കേരള വനം വകുപ്പുമായി സഹകരിച്ച് മാനന്തവാടി നഗരവനത്തിലൂടെ നേച്ചർവാക്ക് സംഘടിപ്പിച്ചു. മാനന്തവാടി ഹെൽത്തി കാമ്പ്യയിൽ കൺവീനർ ഡോ. അനിൽകുമാർ ആർ പരിപാടി ഉദ്ഘാടനം ചെയ്തു.രാവിലെ 8 30ന് ആരംഭിച്ച നഗരവന യാത്ര 9 30 ന് സമാപിച്ചു. അതീവ ഹൃദ്യമായ ഈ യാത്രയിൽ സീനിയർ മെഡിക്കൽ ഓഫീസർ ഡോ എബി ഫിലിപ്പ്, മെഡിക്കൽ ഓഫീസർമാരായ ഡോ ക്രിസ്റ്റി, ഡോ ശാന്തിനി ടി,…

Read More

സംസ്ഥാനത്ത് SSLC, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പരീക്ഷ ചൂടിലേക്ക്. SSLC, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. മലയാള ഭാഷ ഉൾപ്പെടെയുള്ള ആദ്യ വിഷയങ്ങളാണ് ഇന്നത്തെ പരീക്ഷ. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്.   സംസ്ഥാനത്തെ 3031 പരീക്ഷാ കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർഥികളും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലായി 386 കുട്ടികളും അടക്കം 4,18,516 വിദ്യാർഥികളാണ് ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതാൻ എത്തുക. മലയാളം തമിഴ്,…

Read More

മാനന്തവാടി പ്രസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ യുദ്ധവിരുദ്ധറാലിനടത്തി.

മാനന്തവാടി. നഗരസഭ പരിസരത്ത് നിന്നും ആരംഭിച്ച റാലി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വഴി ടൗൺ ചുറ്റി ഗാന്ധി പാർക്കിൽസമാപിച്ചു. യുദ്ധവിരുദ്ധ സന്ദേശങ്ങൾ പകർത്തിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു റാലി. ഗാന്ധി പാർക്കിൽ നടന്ന യുദ്ധവിരുദ്ധ പ്രതിജ്ഞ മുതിർന്ന മാധ്യമപ്രവർത്തകൻ കെ എം ഷിനോജ് ചൊല്ലിക്കൊടുത്തു. നഗരസഭ ചെയർപേഴ്സൻ ജേക്കബ്ബ് സെബാസ്റ്റിൻ ‘വൈസ് ചെയർപേഴ്സൻ അഡ്വ: സിന്ധു സെബാസ്റ്റ്യൻ, പി വി എസ് മൂസ, ഷീജ, ഫ്രാൻസീസ്, വ്യാപാരി വ്യവസായിയുണിറ്റ് പ്രസിഡൻ്റ് കെ ഉസ്മാൻ, സെക്രട്ടറി പി വി .മഹേഷ്…

Read More

മലയാളം ഇനി ഭരണഭാഷ; ബില്ലിൽ ഒപ്പ് വെച്ച് ഗവർണർ

തിരുവനന്തപുരം: മലയാളം ഭരണഭാഷാ ബില്ലിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പിട്ടു. 2025 ഒക്ടോബറിൽ നിയമസഭ പാസാക്കിയ ബില്ലാണിത്. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാക്കുക, കോടതിഭാഷ, സര്‍ക്കാർ ഉത്തരവുകള്‍ തുടങ്ങിയവ മലയാളത്തിലാക്കുക, തുടങ്ങിയവ ലക്ഷ്യമിട്ടാണ് ബില്ല്. മലയാളം പഠനഭാഷയാക്കിയവര്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ സംവരണം നല്‍കുക, പി.എസ്.സി. പരീക്ഷകള്‍ മലയാളത്തിലാക്കുക തുടങ്ങിയവയും ബില്ലിലെ പ്രധാന നിര്‍ദേശങ്ങളാണ്. കേരള ഔദ്യോഗിക ഭാഷകള്‍ ആക്ട് 1969 അനുസരിച്ച് സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരം സമഗ്ര…

Read More