സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് സര്‍ക്കാരിനെ അഭിനന്ദിച്ചു
കല്‍പ്പറ്റ: മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാന സര്‍ക്കാരിനെ സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ ബോഡി യോഗം അഭിനന്ദിച്ചു. എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ജീവിതകാലം മുഴുവന്‍ സമൂഹത്തിനും തലമുറകള്‍ക്കുമായി അത്യധ്വാനം ചെയ്ത മുതിര്‍ന്ന പൗരന്‍മാരെ സമൂഹവും സര്‍ക്കാരും കരുതലോടെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഘടന ജില്ലാ പ്രസിഡന്റ് കെ.വി. പോക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. സി.പി. വര്‍ഗീസ്, പി.ടി. ഗോപാലക്കുറുപ്പ്, വി.വി. നാരായണ വാര്യര്‍, ഇ.വി. ഏബ്രഹാം, ജോര്‍ജ്…
