23 നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയ ചികിത്സയുമായി ‘സ്പന്ദനം’ അഞ്ചാം ഘട്ടം ആരംഭിച്ച് ആസ്റ്റർ വോളണ്ടിയേഴ്‌സും വർഗീസ് മൂലൻ ഫൗണ്ടേഷനും
കൊച്ചി, 02 മാർച്ച് 2026: 18 വയസ്സിന് താഴെയുള്ള 23 നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയചികിത്സ ഉറപ്പാക്കുന്ന ‘സ്പന്ദനം – ടച്ച് എ ഹാർട്ട്’ സംരംഭത്തിന്റെ അഞ്ചാം ഘട്ടത്തിനു തുടക്കമായി. ആസ്റ്റർ മെഡ്‌സിറ്റി, ആസ്റ്റർ വോളണ്ടിയേഴ്‌സ്, വർഗീസ് മൂലൻസ് ഗ്രൂപ്പ് എന്നിവർ ചേർന്ന് നടത്തുന്ന ഈ സംരംഭം പാലക്കാട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, കൊല്ലം എന്നിവയുൾപ്പെടെ ജില്ലകളിലുള്ള ജന്മനാ ഹൃദ്രോഗത്തിന് ചികിത്സ അപ്രാപ്യമായിരുന്ന കുടുംബങ്ങൾക്ക് സഹായകമായി. പങ്കെടുത്തവരിൽ 15 കുട്ടികൾക്ക് ഇന്റർവെൻഷണൽ പ്രൊസിജർ ലഭ്യമാക്കുകയും, ബാക്കിയുള്ളവർക്ക്…
