കെഎസ്ആര്‍ടിസി പിരിച്ചുവിട്ട 3055 എംപാനല്‍ ജീവനക്കാരെയും തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തണം; ഉത്തരവുമായി വ്യവസായ ട്രിബ്യൂണൽ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പിരിച്ചുവിട്ട 3055 എംപാനല്‍ ജീവനക്കാരെയും തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തണമെന്ന ഉത്തരവുമായി വ്യവസായ ട്രിബ്യൂണൽ. നടപടികൾ നാലാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിർദ്ദേശം. 2018ൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എം പാനൽ ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്.   ട്രിബ്യൂണലിന്റെത് ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായ വിധിയായതിനാല്‍ നിയമോപദേശം തേടിയ ശേഷം തുടര്‍നടപടിയാകാമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ നിലപാട്.   3055 എംപാനല്‍ ജീവനക്കാരെയാണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നത്. 10 വര്‍ഷത്തിലേറെ സര്‍വീസിലുണ്ടായിരുന്നവര്‍ വരെ ഇതോടെ പുറത്തായിരുന്നു. ഇത്രയും കാലത്തെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ…

Read More

എടപ്പെട്ടി സ്കൂളിൽ ഇഫ്താർസംഗമം നടത്തി

എടപ്പെട്ടി: സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും പങ്കുവെയ്ക്കലിൻ്റെയും സന്ദേശമാണ് റംസാൻ നൽകുന്നത്. വ്രതാനുഷ്ഠാനത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ നടത്തിയ ഇഫ്താർസംഗമത്തിൽ സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു. ഇഫ്താർസംഗമത്തോടൊപ്പം ജനപ്രതിനിധികൾക്ക് സ്വീകരണവും ഒരുക്കി. മുട്ടിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ മെമ്പർമാരെയും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പറെയും ചടങ്ങിൽ ആദരിച്ചു. മുട്ടിൽഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത്, വൈസ് പ്രസിഡൻ്റ് ലീന സി നായർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ യു എസ് മുഹമ്മദ് ഷജീദ്, നിഷീദ് ചാഴിവയൽ , ആയിഷാബി…

Read More

കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക്: ഇ.കെ ബിജുജൻ പ്രസിഡന്റ്; ഇ.എ രാജപ്പൻ വൈസ് പ്രസിഡന്റ്

കൽപ്പറ്റ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ഇ.കെ. ബിജുജനെയും വൈസ് പ്രസിഡന്റായി ഇ.എ. രാജപ്പനെയും തെരഞ്ഞെടുത്തു. ബാങ്ക് ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് നടപടികൾ വരണാധികാരിയായ കൽപ്പറ്റ യൂണിറ്റ് ഇൻസ്പെക്ടർ എം. ജഷീറാണ് നിയന്ത്രിച്ചത്. ഈ മാസം 22-ന് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും ഇടതുസഹകരണ മുന്നണി സ്ഥാനാർത്ഥികൾ വൻ വിജയം നേടിയിരുന്നു. പുതിയ ഭരണസമിതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ താഴെ പറയുന്നവരാണ്: വി.എം. റഷീദ് കെ. അബൂബക്കർ സി.കെ. നൗഷാദ് എം.ടി. ഫിലിപ്പ് പി.എ. സബീർ…

Read More

ആസ്റ്റർ സോക്കർ കപ്പ് ജേഴ്സി പ്രകാശനം കായിക മന്ത്രി നിർവ്വഹിച്ചു

മേപ്പാടി : കേരളത്തിലെ ആരോഗ്യ മേഖലയിലെ ഫുട്ബോൾ പ്രേമികളെയും കായിക യുവത്വത്തെയും ഒരുമിപ്പിയ്ക്കാൻ ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ ഒരുക്കുന്ന *ആസ്റ്റർ സോക്കർ കപ്പ്* ഫുട്ബോൾ ടൂർണമെന്റിന്റെ ജേഴ്‌സി പ്രകാശനം സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. വർഷങ്ങളായി നടന്നുവരുന്ന ഈ ടൂർണമെന്റ് ഇത്തവണ സംഘടിപ്പിക്കുന്നത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ആണ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കല്പറ്റ എം.എൽ.എ അഡ്വ. ടി. സിദ്ദിഖിന്റെ…

Read More

ബാവലി ചെക്ക് പോസ്റ്റിൽ വൻ നിരോധിത പുകയില ഉൽപന്ന വേട്ട

വയനാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ജീവനക്കാർ കാലിത്തീറ്റ പുല്ല് കയറ്റി വന്ന പിക്കപ്പ് ജീപ്പ് തടഞ്ഞുനിർത്തി മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ശ്രീ അരുൺകുമാർ ആർ അവർകളുടെ നേതൃത്വത്തിൽ പരിശോധിച്ചപ്പോൾ 33750 പാക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പിടികൂടി. നിരവധി നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ പ്രതിയായ കമ്പളക്കാട് സ്വദേശി അഷറഫ് അട്ടശ്ശേരി എന്നയാൾക്ക് കൊണ്ടുപോകുന്നതാണെന്നും ബോധ്യപ്പെട്ടു. തുടർന്ന് ടിയാന്റെ ഭാര്യ ജാസ്മിനയുടെ ഉടമസ്ഥതയിലുള്ള KL…

Read More

സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ്;  ഗോത്രമേഖലയിലെ കായിക താരങ്ങളുടെ ഉന്നമനം ലക്ഷ്യം: മന്ത്രി വി. അബ്ദുറഹിമാന്‍

ഗോത്രമേഖലയിലെ കായിക താരങ്ങളുടെ ഉന്നമനവും മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുകയെന്ന് ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സംസ്ഥാനതല സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നതെന്ന് കായിക – ന്യൂനപക്ഷക്ഷേമ – വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കല്‍പ്പറ്റ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ് മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കായിക സ്ഥാപനങ്ങളില്‍ പ്രത്യേക കായിക സിലബസ് നടപ്പാക്കുമെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ കായിക എന്‍ജിയനിങ്, മാനേജ്‌മെന്റ്, ഫിസിയോതെറാപ്പി…

Read More

തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന സ്കിൽ ഗാപ് നികത്താൻ മികച്ച നടപടികൾ സ്വീകരിച്ചു; മന്ത്രി ആർ.ബിന്ദു

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്‌മ പരിഹരിക്കാൻ തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന സ്കിൽ ഗാപ് നികത്തുന്നതിനായി മികച്ച നടപടികൾ സ്വീകരിക്കാൻ സർക്കാരിന് സാധിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മാനന്തവാടി ഗവ പോളിടെക്നിക്ക് കോളേജിലെ പുതിയ ലൈബ്രറി ബ്ലോക്ക്, ലബോറട്ടറി ബ്ലോക്ക്, ക്യാമ്പസ് റോഡ് എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളുടെ തൊഴിൽ പരിചയവും തൊഴിൽ ആഭിമുഖ്യവും സംരഭകത്വ താത്പര്യവുമെല്ലാം പ്രോത്സാഹിപ്പിക്കപ്പെട്ട കാലമാണിതെന്നും വിദ്യാർത്ഥികൾ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കുന്നതിന് അഞ്ച് ലക്ഷം…

Read More

ഉത്പാദനക്ഷമതക്കും ഗ്രാമീണ തൊഴിൽ രംഗത്തിനും മുൻതൂക്കം: 82.54 കോടി രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

ഉത്പാദനക്ഷമത വർധിപ്പിക്കുകയും ഗ്രാമീണ തൊഴിലവസര മേഖലയെ സജീവമാക്കുകയും ക്ഷീരവികസനത്തിലൂടെ വരുമാനം ഉയർത്തുകയും ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് ബജറ്റ്. 82.54 കോടി രൂപ വരവും 81.68കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന വാർഷിക ബഡ്ജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ അവതരിപ്പിച്ചത്. വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉയർത്തി ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായിയുള്ള പദ്ധതികൾ ആവിഷ്കരിക്കും. പൊതുജനാരോഗ്യം ശക്തിപ്പെടുത്തി ശുദ്ധജല വിതരണം കാര്യക്ഷമമാക്കുന്നതിനും ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്. സാമൂഹ്യരംഗത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനും പട്ടികജാതി–പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും മുൻതൂക്കം…

Read More

ജില്ലയിലെ അക്വിഫർ മാപ്പിങ് പഠന റിപ്പോർട്ട് അവതരിപ്പിച്ചു

ജില്ലയിലെ അക്വിഫർ മാപ്പിങ് പഠന റിപ്പോർട്ട് അവതരിപ്പിച്ചു: ശാസ്ത്രീയ ഭൂജല സംരക്ഷണത്തിന് വകുപ്പുകളുടെ ഏകോപനം ശക്തിപ്പെടുത്തണമെന്ന് കളക്ടർ ഡി. ആർ മേഘശ്രീ. കേന്ദ്ര ഭൂജല വകുപ്പ് കേരള മേഖലയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ അക്വിഫർ മാപ്പിങ്ങിന്റെയും ഭൂജല കൈകാര്യ പദ്ധതികളുടെയും പഠന റിപ്പോർട്ട് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവതരിപ്പിച്ചു. ജില്ലയിൽ ശാസ്ത്രീയമായ ഭൂജല സംരക്ഷണം, റീചാർജ് പ്രവർത്തനങ്ങൾ എന്നിവ ഫലപ്രദമായി നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത…

Read More

കായിക മേഖലയില്‍ 5000 കോടിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി: മന്ത്രി വി. അബ്ദുറഹിമാന്‍

സംസ്ഥാനത്ത് കായിക മേഖലയില്‍ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കായിക സാക്ഷരത ലക്ഷ്യമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കും. ത്രിതല പഞ്ചായത്തുകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സജീവമായ കായിക പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയാണ് പദ്ധതി ലക്ഷ്യം. വളര്‍ന്നുവരുന്ന യുവതലമുറയില്‍ കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കാന്‍ വ്യത്യസ്തങ്ങളായ കായിക പദ്ധതികള്‍ നടപ്പാക്കാന്‍ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം…

Read More