ബൈരക്കുപ്പ പാലം നിർമാണത്തിന് കർണാടകയിൽ സമ്മർദം ചെലുത്തും’ കർണാടകയുടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയങ്ക ഗാന്ധി

പുൽപള്ളി: കേരള- കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം നിർമാണത്തിന്റെ തടസ്സങ്ങൾ നീക്കാൻ കർണാടക സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി. വനത്തിലൂടെ അപ്രോച്ച് റോഡ് നിർമിക്കണമെന്ന കാരണത്താലാണ് പാലത്തിന് ഇതുവരെ അനുമതി നൽകാത്തതെന്നു മനസ്സിലാക്കുന്നു. വനമേഖല ഒഴിവാക്കി പാലം നിർമിക്കാനുള്ള സാഹചര്യമുണ്ടെന്ന പുതിയ നിർദേശം വന്നതിനാൽ കർണാടകയുടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞു.   ബൈരക്കുപ്പ പാലത്തിനു തറക്കല്ലിട്ട സ്ഥലം സന്ദർശിച്ച എംപി ഉദ്യോഗസ്ഥരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കേന്ദ്ര റോഡ് വികസന ഫണ്ട്…

Read More

ഇസ്രയേൽ–ഇറാൻ സംഘർഷം; പ്രവാസികകള്‍ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരണം: നോർക്കാ റൂട്സ്

ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്ന് പ്രവാസി കേരളീയർക്കായും കുടുംബാംഗങ്ങള്‍ക്കുമായി NRI(K) മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശാനുസരണം സജ്ജീകരിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക നോർക്ക ഹെൽപ്‌ഡെസ്ക് നമ്പറുകളില്‍ 2026 മാർച്ച് 01 ഞായറാഴ്ച രാവിലെ 11.30 മണി വരെ ആകെ 381 കോളുകളാണ് ലഭിച്ചതെന്ന് നോര്‍ക്ക വകുപ്പ് സെക്രട്ടറി ടിവി അനുപമ പറഞ്ഞു. തൈക്കാട് നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന അവലോകനയോഗത്തിനു ശേഷമാണ് കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംഘര്‍ഷം തുുടരുന്ന പശ്ചാത്തലത്തില്‍ നോർക്ക ഹെൽപ്‌ഡെസ്ക് പ്രവർത്തനം തുടരുമെന്നും അറിയിച്ചു.   വിദേശത്തുനിന്നും 137…

Read More

സംസ്ഥാന സര്‍ക്കാരിന്റെ വയനാട് ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം യാഥാര്‍ത്ഥ്യമായി; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള സംസ്ഥാന സർക്കാരിന്റെ വയനാട് ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം യാഥാർഥ്യമായി. ടൗൺഷിപ്പിലെ 178 വീടുകളുടെ താക്കോൽ കൈമാറ്റവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൽപ്പറ്റ ബൈപ്പാസ് റോഡിനരികിലെ ടൗൺഷിപ്പ് വികാരഭരിതമായ നിമിഷങ്ങൾക്ക് സാക്ഷിയായി. ചടങ്ങിന് അധ്യക്ഷത വഹിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, സർക്കാർ വെറും കല്ലിടുന്നവരല്ലെന്നും, അർഹതപ്പെട്ടവരുടെ കയ്യിലെത്തുന്ന വീടുകളാണ് നിർമ്മിക്കുന്നതെന്നും വ്യക്തമാക്കി. “വീട് ഏറ്റുവാങ്ങുന്നവരെ കാണാനായി പോയപ്പോൾ കൈവിട്ടുപോയ അവസ്ഥയായിരുന്നു. ആ വലിയ ദുരന്തത്തിന്റെ ഓർമ്മകളിലേക്ക് ഞാൻ തിരികെ…

Read More

‘ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ല, കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണ്’; മന്ത്രി കെ രാജൻ

ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ല, കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണെന്ന് മന്ത്രി കെ രാജൻ. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി എല്‍ ഡി എഫ് സർക്കാർ നിർമ്മിച്ച് നൽകുന്ന വയനാട് ടൗണ്‍ഷിപ്പിൻ്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഇച്ഛാശക്തികൊണ്ടാണ് വയനാട് ടൗണ്‍ഷിപ്പ് യാഥാർഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു.   അതേസമയം, ഇനിയൊരു മഴക്കാലത്തേക്ക് ദുരിതബാധിതരെ വിട്ടുകൊടുക്കില്ല എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ 310 വീടുകളുടെ ജോലികൾ പൂർത്തിയായിട്ടുണ്ട്, ബാക്കിയുള്ളവ രണ്ടാം നിലയുടെ പണിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്….

Read More

ആത്മീയതയുടെ ബലത്തിൽ കുടിയേറ്റക്കാർ നാടിനെ ഉയർത്തി: പ്രിയങ്ക ഗാന്ധി

പുൽപ്പള്ളി : പെരിക്കല്ലൂർ കുടിയേറ്റ പിതാക്കളുടെ അർപ്പണവും കഠിനാധ്വാനവുമാണ് പെരിക്കല്ലൂരിലെ കുടിയേറ്റത്തിന്റെ കരുത്തെന്ന് പ്രിയങ്ക ഗാന്ധി എംപി. 3 കുടുംബങ്ങളിൽ നിന്ന് ഈ പ്രദേശം 2,500 കുടുംബങ്ങളിലേക്കുയർന്നത് പൂർവപിതാക്കൾ പടുത്തുയർത്തിയ സാമൂഹികവിപ്ലവമാണെന്നും അവർ പറഞ്ഞു. നാടിന്റെ സകലവികസനത്തിനും ഒപ്പംനിന്ന് വേണ്ട സഹായങ്ങളും മാർഗനിർദേശങ്ങളും നൽകുന്ന ക്നാനായ കത്തോലിക്കാസഭയുടെ സേവനം മഹത്തരമാണെന്നും അവർ പറഞ്ഞു. പെരിക്കല്ലൂർ കുടിയേറ്റ പ്ലാറ്റിനം ജൂബിലി വർഷ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. സാമൂഹിക സേവനത്തിന് ഊന്നൽ നൽകുന്ന സമീപനമാണ് കോട്ടയം രൂപതയുടേതെന്ന് ചടങ്ങിൽ അധ്യക്ഷത…

Read More

സുഗതകുമാരി പുരസ്ക്കാരം ഓടപ്പള്ളം സ്കൂളിന് സമർപ്പിച്ചു

വയനാട്ടിലെ ഏറ്റവും മികച്ച പ്രകൃതി സൗഹൃദ – ഹരിത വിദ്യാലയത്തിന് വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെൻ്റർ ഫോർ ഇക്കോളജി ആൻ്റ് വൈൽഡ് ലൈഫ് ബയോളജിയും ചേർന്ന് വർഷം തോറും നൽകി വരാറുളള അഞ്ചാമത് സുഗതകുമാരി പുരസ്കാരം സ്കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ പ്രശസ്ത ഗോത്രകലാകാരനും കവിയും കേരള സാഹിത്യ അക്കാഡമി മെംബറുമായ സുകുമാരൻ ചാലിഗദ്ദ സമ്മാനിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ. കമലയും വിദ്യാർഥികളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. സുഗതകുമാരിയുടെ കൃതികളും മെമൻ്റോയും ക്യാഷ് അവാർഡും…

Read More

ജനഗൽസ- ശ്രദ്ധേയമായ നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളുമായി ടോക് ഷോ

കൽപ്പറ്റ: കേരളത്തിലെ ഗോത്രകലകൾ, നേട്ടങ്ങൾ, സാധ്യതകൾ, വെല്ലുവിളികൾ എന്ന വിഷയത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടോക് ഷോ ശ്രദ്ധേയമായ നിരീക്ഷണങ്ങളും പുതുമയുളള ആശയാവതരണങ്ങൾ കൊണ്ടും ശ്രദ്ധേയമായി. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ ഗോത്രകലാരൂപങ്ങളുടെ അവതരണം- “ജനഗൽസ’യോടനുബന്ധിച്ചാണ് ടോക് ഷോ സംഘടിപ്പിച്ചത്.   പൗരാണികമായ കലാരൂപങ്ങളിലേക്ക് മാത്രം സാംസ്കാരികബോധ്യം കേന്ദ്രീകരിക്കുന്ന സാഹചര്യത്തിലാണ് ഗോത്രകലകളെ പ്രോത്സാഹിപ്പിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമായി ജനഗൽസ എന്ന പദ്ധതിയുമായി കുടുംബശ്രീ മുന്നോട്ടു വരുന്നതെന്ന് ടോക് ഷോയിൽ അഭിപ്രായമുയർന്നു. ഗോത്രകലകൾ ബൗദ്ധികശേഷിയേയും ചിന്താശേഷിയേയും വർധിപ്പിക്കുന്നതിനു സഹായകമാകുന്നതിനൊപ്പം കേരളത്തിലെ…

Read More

ക്ഷീര കര്‍ഷകരുടെ സമഗ്ര ഉന്നമനത്തിന് നൂതന പദ്ധതികള്‍ നടപ്പാക്കി: മന്ത്രി ജെ. ചിഞ്ചുറാണി

ക്ഷീര കര്‍ഷകരുടെ സമഗ്ര ഉന്നമനത്തിനും നടപ്പാക്കി പാലുത്പാദന മേഖലയെ ശാസ്ത്രീയവും സുസ്ഥിരവുമായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ നൂതന പദ്ധതികള്‍ നടപ്പാക്കിയതായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി വള്ളിയൂര്‍ക്കാവ് മൈതാനിയില്‍ സംഘടിപ്പിച്ച മെഗാ കന്നുകുട്ടി പ്രദര്‍ശന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കൂടുതലായുള്ള സങ്കരയിന പശുകളിലൂടെ പാല് ഉത്പാദനത്തില്‍ ഗണ്യമായ പുരോഗതി കൈവരിച്ചു. ഉയര്‍ന്ന ഗുണമേന്മയുള്ള ബീജം കര്‍ഷകര്‍ക്ക് ലഭ്യമാക്കി പാലുത്പാദനം വര്‍ധിപ്പിച്ച് വരുമാന സാധ്യതകള്‍…

Read More

കുടുംബശ്രീ സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ്: വനിതാമത്സരത്തിൽ അട്ടപ്പാടിയെ തകർത്ത് മലപ്പുറം

കുടുംബശ്രീ സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ്: വനിതാമത്സരത്തിൽ അട്ടപ്പാടിയെ തകർത്ത് മലപ്പുറം മത്സരത്തിൽ പിറന്നത് മൂന്നു ഹാട്രിക്കുകൾ കൽപ്പറ്റ: കുടുംബശ്രീ സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ് വനിതാ വിഭാഗത്തിൽ അട്ടപ്പാടിയെ തകർത്ത് മലപ്പുറം സെമിഫൈനലിൽ. ഏകപക്ഷീയമായ പത്തു ഗോളുകൾക്കാണ് മലപ്പുറത്തിന്റെ ചുണക്കുട്ടികൾ അട്ടപ്പാടിയെ നിലംപരിശാക്കിക്കളഞ്ഞത്. മലപ്പുറത്തിനു വേണ്ടി അമൃത പി. നാലും സുവർണ പി, സജിത കെ.എസ് എന്നിവർ മൂന്നു ഗോൾ വീതവും നേടി ഹാട്രിക്കും സ്വന്തമാക്കി.   ഫൈനൽ ബർത്ത് സ്വപ്നം കണ്ടെത്തിയ ഇരുടീമുകൾക്കും തുല്യസാധ്യതയാണ്…

Read More

വയനാട് പുനരധിവാസം മുസ്ലിം ലീഗിന്റെ 51 സ്നേഹ ഭവനങ്ങളുടെ താക്കോൽദാനം നടത്തി.

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുരനധിവാസത്തിന് തൃക്കൈപ്പറ്റ വെള്ളിത്തോടില്‍ മുസ്‌ലിം ലീഗ് നിര്‍മിക്കുന്ന 105 വീടുകളില്‍ പ്രവൃത്തി പൂര്‍ത്തിയായ 51 എണ്ണത്തിന്റെ കൈമാറ്റം നടത്തി. പ്രോജക്ട് സൈറ്റില്‍ ഇന്നു വൈകുന്നേരം നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളില്‍നിന്ന് വീടുകളുടെ രേഖകളും താക്കോലും ഗുണഭോക്തൃ കുടുംബങ്ങള്‍ ഏറ്റുവാങ്ങി. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുഖ്യാതിഥിയായി. പുനരധിവാസ പദ്ധതി ഉപസമിതി കണ്‍വീനര്‍ പി.കെ….

Read More