ശമ്പളത്തിന്റെ 50 ശതമാനം വരെ പെൻഷൻ, അഡ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ 1 ന് യാഥാർഥ്യമാകും, ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകിയ വാഗ്‌ദാനം പാലിച്ച് പുതിയ ‘അഡ്വേർഡ് പെൻഷൻ പദ്ധതി’ നടപ്പിലാക്കാൻ പിണറായി സർക്കാർ ഉത്തരവിറക്കി. ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്ന അഡ്വേർഡ് പെൻഷൻ സ്‌കീം 2026 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന നിലയിലാണ് ഉത്തരവ്. ജീവനക്കാരൻ വിരമിക്കുമ്പോഴുള്ള അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനമായിരിക്കും അഡ്വേർഡ് പെൻഷൻ സ്‌കീമിലെ പരമാവധി പെൻഷൻ തുക. ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ സർവീസിൽ പ്രവേശിക്കുന്നവർക്ക് പുതിയ പദ്ധതി ബാധകമായിരിക്കും. നിലവിൽ നാഷണൽ പെൻഷൻ…

Read More

മാതൃക ടൗണ്‍ഷിപ്പ് ഉദ്ഘാടനം നാളെ : മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുക്കിയ മാതൃക ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 1) രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി പട്ടയങ്ങള്‍ കൈമാറും. കെ.എസ്.എഫ്.ഇ ഫണ്ട് വകയിരുത്തി നിര്‍മ്മിക്കുന്ന കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അനക്‌സ് ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പരിപാടിയില്‍ നിര്‍വഹിക്കും. റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു, ജലവിഭവ വകുപ്പ്…

Read More

ടൗണ്‍ഷിപ്പ് ഉദ്ഘാടനം: ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ ഭരണകൂടം

ഒരു നാടിന്റെ ഉത്സവാഘോഷത്തിന് ജില്ല ഇന്ന് സാക്ഷ്യം വഹിക്കുകയാണ്. അതിജീവന വീടുകളുടെ ഉദ്ഘാടനത്തിൻ്റെ ഒരുക്കങ്ങൾ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ വിലയിരുത്തി. കല്‍പ്പറ്റ ഏല്‍സ്റ്റണില്‍ ഇന്ന് (മാര്‍ച്ച് 1) രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് പതിനായിരം ആളുകളാണ് എത്തുക. വിവിധ ജില്ലകളില്‍ നിന്നുള്ള ആളുകള്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ജില്ലയിലേക്ക് എത്തുമെന്നതിനാല്‍ കോഴിക്കോട് – കണ്ണൂര്‍ ജില്ലകളില്‍ നിന്നും ചുരത്തിലൂടെ (ഇന്ന് മാര്‍ച്ച് 1) ജില്ലയിലേക്ക് പ്രവേശിക്കുന്ന ഭാരവാഹങ്ങള്‍ നിയന്ത്രിക്കും….

Read More

മാനവികതക്കായി മൂലങ്കാവ് സ്കൂളിൽ മാനവസംഗമം വിവാഹം

മൂലങ്കാവ് ഗവ ഹയർസെക്കന്ററി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും സ്റ്റുഡന്റ് പോലിസ് കേഡറ്റിന്റെയും ആഭിമുഖ്യത്തിൽ മാനവസംഗമം സംഘടിപ്പിച്ചു സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും പങ്കെടുത്ത സംഗമം ഒരു ഐക്യവിളംബരമായി മാറി സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ മാനസിക അകലം കൂടിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ഇത്തരം കൂടിച്ചേരലുകൾ നന്മ ചൊരിയുമെന്ന് മാനവസംഗമം അഭിപ്രായപ്പെട്ടു സംഗമത്തിന് ശേഷം വിപുലമായ ഇഫ്താർ വിരുന്നും സംഘടിപ്പിച്ചിരുന്നു ഐസി ബാലകൃഷ്ണൻ എംഎൽഎ മാനവസംഗമം ഉദ്ഘാടനം ചെയ്തു സുൽത്താൻബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസന്ന ശശീന്ദ്രൻ അധ്യക്ഷത…

Read More

മതമൈത്രിയുടെ മാതൃകയായി പനമരം സ്കൂൾ എസ്.പി.സി; ഭിന്നശേഷി കുട്ടികൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

മതമൈത്രിയുടെ മാതൃകയായി പനമരം സ്കൂൾ എസ്.പി.സി; ഭിന്നശേഷി കുട്ടികൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു പനമരം: റംസാൻ മാസത്തിലെ വ്രതശുദ്ധിയിൽ കാരുണ്യത്തിന്റെയും മതമൈത്രിയുടെയും സന്ദേശവുമായി പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ (എസ്.പി.സി). ശാരീരിക ബുദ്ധിമുട്ടുകൾ മൂലം വിദ്യാലയത്തിൽ എത്താൻ കഴിയാത്ത ഭിന്നശേഷി വിദ്യാർത്ഥികൾക്കാണ് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച തുക കൊണ്ടാണ് കിറ്റുകൾ തയ്യാറാക്കിയത്. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്…

Read More

കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ്; ആദ്യദിനത്തില്‍ ആവേശമായി മത്സരങ്ങള്‍

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ ട്രൈബല്‍ സോക്കര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ ദിനത്തില്‍ മലപ്പുറവും കോട്ടയവും തമ്മില്‍ നടന്ന ്യമത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മലപ്പുറം ജേതാക്കളായി. കളിയുടെ നാല്‍പ്പതാം മിനിട്ടില്‍ മലപ്പുറത്തിന് വേണ്ടി പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ രോഹിത് ഗോള്‍ നേടി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച മത്സരത്തില്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സി. സജിമോനായിരുന്നു മലപ്പുറം ടീമിന്റെ ക്യാപ്റ്റന്‍. ആലപ്പുഴയും അട്ടപ്പാടിയും തമ്മില്‍ നടന്ന മത്സരത്തില്‍ അട്ടപ്പാടി ജേതാക്കളായി. ഏകപക്ഷീയമായ…

Read More

വയനാട് മെഡിക്കൽ കോളേജിലെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം: എസ്ഡിപിഐ നിവേദനം നൽകി.

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ നിലനിൽക്കുന്ന രൂക്ഷമായ ജീവനക്കാരുടെ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ അധികൃതർക്ക് നിവേദനം നൽകി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി, മെഡിക്കൽ കോളേജ് സൂപ്രണ്ട്, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ (DME) എന്നിവർക്കാണ് നിവേദനം സമർപ്പിച്ചത്. മെഡിക്കൽ കോളേജിൽ നിരവധി തസ്തികകൾ ഒഴിവായി തുടരുന്നത് ചികിത്സാ സേവനങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും, ഒഴിവുള്ള എല്ലാ തസ്തികകളും അടിയന്തരമായി നികത്തി സേവനം കാര്യക്ഷമമാക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു….

Read More

ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് സജ്ജമായി ജില്ല: പതിനായിരം പേര്‍ പങ്കെടുക്കമെന്ന് ജില്ലാ കളക്ടര്‍

കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മാര്‍ച്ചിന് ഒന്നിന് നടക്കുന്ന ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് ജില്ല സജ്ജമാണെന്നും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ എല്ലാവരുടെയും മികച്ച പിന്തുണയാണ് ലഭിച്ചത്. മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ നഷ്ടമായ മുണ്ടക്കൈ ഗവ എല്‍.പി സ്‌കൂള്‍, വെള്ളാര്‍മല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെള്ളാര്‍മല വില്ലേജ്, വെറ്റിറിനറി പോളി ക്ലിനിക്, അങ്കണവാടി എന്നിവ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ തന്നെ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ നടപടി…

Read More

കെഎസ്ആര്‍ടിസി പിരിച്ചുവിട്ട 3055 എംപാനല്‍ ജീവനക്കാരെയും തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തണം; ഉത്തരവുമായി വ്യവസായ ട്രിബ്യൂണൽ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പിരിച്ചുവിട്ട 3055 എംപാനല്‍ ജീവനക്കാരെയും തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തണമെന്ന ഉത്തരവുമായി വ്യവസായ ട്രിബ്യൂണൽ. നടപടികൾ നാലാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിർദ്ദേശം. 2018ൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എം പാനൽ ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്.   ട്രിബ്യൂണലിന്റെത് ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായ വിധിയായതിനാല്‍ നിയമോപദേശം തേടിയ ശേഷം തുടര്‍നടപടിയാകാമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ നിലപാട്.   3055 എംപാനല്‍ ജീവനക്കാരെയാണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നത്. 10 വര്‍ഷത്തിലേറെ സര്‍വീസിലുണ്ടായിരുന്നവര്‍ വരെ ഇതോടെ പുറത്തായിരുന്നു. ഇത്രയും കാലത്തെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ…

Read More

എടപ്പെട്ടി സ്കൂളിൽ ഇഫ്താർസംഗമം നടത്തി

എടപ്പെട്ടി: സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും പങ്കുവെയ്ക്കലിൻ്റെയും സന്ദേശമാണ് റംസാൻ നൽകുന്നത്. വ്രതാനുഷ്ഠാനത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ നടത്തിയ ഇഫ്താർസംഗമത്തിൽ സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു. ഇഫ്താർസംഗമത്തോടൊപ്പം ജനപ്രതിനിധികൾക്ക് സ്വീകരണവും ഒരുക്കി. മുട്ടിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ മെമ്പർമാരെയും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പറെയും ചടങ്ങിൽ ആദരിച്ചു. മുട്ടിൽഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത്, വൈസ് പ്രസിഡൻ്റ് ലീന സി നായർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ യു എസ് മുഹമ്മദ് ഷജീദ്, നിഷീദ് ചാഴിവയൽ , ആയിഷാബി…

Read More