മെഡിക്കൽ കോളേജ് ഫാർമസിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം: എസ്.ഡി.പി.ഐ

മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ഫാർമസിയിൽ മരുന്ന് വാങ്ങാനെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ചൂടിൽ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്തണമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.   ഫാർമസിയിൽ ആവശ്യത്തിന് സ്ഥലസൗകര്യവും ഫാനുകളും ഇല്ലാത്തതിനാൽ മരുന്നിനായി കാത്തുനിൽക്കുന്ന രോഗികൾ വിയർത്തൊലിക്കുകയും ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള പ്രയാസങ്ങൾ നേരിടുകയും ചെയ്യുന്നു. പ്രായമായവരും രോഗികളും ഉൾപ്പെടെ നിരവധി പേർ എത്തുന്ന ഫാർമസിയിലെ സൗകര്യക്കുറവ് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.   ഫാർമസിയിൽ ആവശ്യത്തിന് ഫാനുകൾ സ്ഥാപിക്കുകയും സ്ഥലസൗകര്യം…

Read More

പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.

കൽപ്പറ്റ: കൽപ്പറ്റയിലെ ആദ്യകാല വിദ്യാലയവും 1905-ൽ സ്ഥാപിതവുമായ ബോർഡ് സ്കൂളിൽ (കൽപ്പറ്റ ഗവൺമെന്റ് എൽ.പി സ്കൂൾ) ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ബാല്യകാല ഓർമ്മകൾ പങ്കുവെക്കാനും മാതൃവിദ്യാലയത്തിന്റെ വികസനത്തിന് കരംകോർക്കാനുമായി നിരവധി പൂർവ്വവിദ്യാർത്ഥികളും മുൻ അധ്യാപകരും മുൻ പിടിഎ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. നഗരമധ്യത്തിൽ ചുറ്റുഭാഗവും കെട്ടിടങ്ങളാൽ വീർപ്പുമുട്ടുന്ന വിദ്യാലയത്തിന്റെ നിലവിലെ അവസ്ഥ പരിഹരിക്കുന്നതിനായി, സ്കൂൾ കൂടുതൽ സൗകര്യപ്രദമായ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റപ്പെടാൻ പോകുന്ന സാഹചര്യത്തിലാണ് ഈ കൂട്ടായ്മ ചേർന്നത്. ചടങ്ങ് മുൻസിപ്പൽ…

Read More

വെള്ളമുണ്ട ആരവം ഫുട്ബോൾ ടൂർണമെന്റ് നാലാം സീസൺ ഡിസംബറിൽ; സംഘാടക സമിതി രൂപീകരിച്ചു.

വെള്ളമുണ്ട: കേരളത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടകർക്കുള്ള മികവിന്റെ പുരസ്കാരം നേടിയ വെള്ളമുണ്ട ആരവം ഫുട്ബോൾ ടൂർണമെന്റിന്റെ നാലാം സീസൺ ഡിസംബറിൽ നടക്കും. വെള്ളമുണ്ടയുടെ കായിക മുന്നേറ്റത്തിനും സാന്ത്വന പ്രവർത്തനങ്ങൾക്കും തണലായി നടത്തുന്ന ടൂർണമെന്റിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. കേവലം ഒരു കായികമാമാങ്കം എന്നതിലുപരി വലിയൊരു ജീവകാരുണ്യ ദൗത്യം കൂടിയായാണ് ആരവം സീസൺ നാലിലേക്ക് കടക്കുന്നത്. കഴിഞ്ഞകാലങ്ങളിലെ ടൂർണമെന്റുകളിൽ ലഭിച്ച വരുമാനം വെള്ളമുണ്ടയിലെയും പരിസരപ്രദേശങ്ങളിലെയും നിർധനരായ ഭവനരഹിതർക്കും രോഗികൾക്കും വലിയ ആശ്വാസമായിരുന്നുവെന്ന് ഭാരവാഹികൾ വ്യക്തമാക്കി.   വിദേശ…

Read More

വൈദ്യുതി നിരക്കും സര്‍ചാര്‍ജും വര്‍ദ്ധിക്കും; പീക്ക് ടൈം മാറും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ

തിരുവനന്തപുരം: വൈദ്യുതി മുടക്കം കൊണ്ട് വലഞ്ഞ ജനങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. സംസ്ഥാനത്ത് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു. വൈദ്യുതി നിരക്കിലും സർചാർജുകളിലും വർധനവിന് കളമൊരുക്കി പുതിയ താരിഫ് നയം ഇലക്‌ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. അടുത്ത അഞ്ച് വർഷത്തേക്കാണ് പുതിയ നയം നടപ്പിലാക്കുന്നത്. അടുത്ത ഏപ്രില്‍ മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് നടപ്പാക്കുക. കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടം അയ്യായിരം കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും…

Read More

ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു.

വെങ്ങപ്പള്ളി CDS – ന് കീഴിൽ പഞ്ചായത്ത് ഹാളിൽ വെച്ച് കാർബൺ ന്യൂട്രൽ കേരളം എന്ന ആശയം ആസ്പദമാക്കി ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു. CDS ചെയർപേഴ്സൺ ഷംന പരിപാടിക്ക് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഥില ,ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ രാമൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന മെമ്പർമാർ ആയിട്ടുള്ള ഷമീറ…

Read More

കരാട്ടെ ഡോ അസോസിയേൻ റെഫറി സെമിനാർ സംഘടിപ്പിച്ചു

പുൽപ്പള്ളി : വയനാട് ഡിസ്ട്രികട് കരാട്ടെ ഡോ അസോസിയേൻ റെഫറി സെമിനാർ പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ നടന്നു. വയനാട് ജില്ല കളരിപയറ്റ് അസോസിയേഷൻ പ്രസിഡണ്ട് ഡോ.കെ.പി.സാജു സെമിനാർ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രികട് കരാട്ടേ അസോസിയേഷൻ പ്രസിഡണ്ട് ഷിബു കുറുമ്പേമഠം അധ്യക്ഷത സ്ഥാനം വഹിച്ചു. കേരള കരാട്ടെ അസോസിയേഷൻ റഫറി കമ്മീഷൻ ചെയർമാൻ ഹാൻഷി പി. സുനിൽ കുമാർ സെമിനാർ നയിച്ചു.   വൈസ് പ്രസിഡണ്ട് പി.ആർ.ചന്ദ്രൻ,ട്രഷറർ സജി.പി.പി,ജോയിന്റ് സെക്രട്ടറി എൻ.എൻ.ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.വി.സുരേഷ്…

Read More

പ്രവാസി കോൺഗ്രസ്‌ ചീരാൽ മണ്ഡല കൺവെൻഷൻ നടത്തി

ബത്തേരി: പ്രവാസി കോൺഗ്രസ് ചീരാൽ മണ്ഡല കൺവെൻഷൻ ചീരാൽ കോൺഗ്രസ്‌ ഭവനിൽ നടത്തി.പ്രവാസി കോൺഗ്രസ്‌ ചീരാൽ മണ്ഡലം പ്രസിഡന്റ്‌ കെ. സി. കെ.തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി. സി. സി.ജന :സെക്രട്ടറി കെ. ആർ.സാജൻ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ്‌ അബ്ദുൽ റഷീദ് നോർക്കയെ ക്കുറിച്ചും ക്ഷേമ നിധിയെക്കുറിച്ചും വിശദമായി സംസാരിച്ചു.പ്രവാസി കോൺഗ്രസ് ജില്ലാ ജന :സെക്രട്ടറി ടി. ടി. സുലൈമാൻ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത കെ. സി. കെ. തങ്ങളെയും മണ്ഡലം…

Read More

വയനാട് ദുരന്തബാധിതർക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ വീടുകൾ: ആദ്യഘട്ട ശിലാസ്ഥാപനം നിർവഹിച്ചു

വാഴവറ്റ: ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സ്വന്തമായി ഭൂമി വാങ്ങി വീടുകൾ നിർമ്മിച്ച് നൽകുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പുനരധിവാസ പദ്ധതിക്ക് തുടക്കമായി. ആകെ വിഭാവനം ചെയ്തിട്ടുള്ള 50 വീടുകളിൽ ആദ്യഘട്ടത്തിലെ 13 ഭവനങ്ങളുടെ ശിലാസ്ഥാപനം സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.മെത്രാപ്പോലീത്തമാരായ ഡോ. ഏബ്രഹാം മാർ സെറാഫിം, ഡോ. ഗീവർഗീസ്…

Read More

വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന നൃത്ത,സംഗീത പരിപാടികൾക്ക് തുടക്കമായി.

ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന നൃത്ത,സംഗീത പരിപാടികൾക്ക് തുടക്കമായി. നൃത്ത,സംഗീത പരിപാടികൾ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി ശ്രീ ഏച്ചോം ഗോപി ഉദ്ഘാടനം ചെയ്തു.18, 19,20 തീയതികളിലാണ് നൃത്ത,സംഗീത പരിപാടികൾ നടക്കുന്നത്. 20-10-2026 തീയതി ആയുധപൂജ, വാഹനപൂജ. 21-10-2026 വിജയദശമി ദിനത്തിൽ വാഹന പൂജ ,വിദ്യാരംഭം ഉച്ചയ്ക്ക് അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.നവരാത്രിയോട് അനുബന്ധിച്ച് മാതൃസമിതിയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും രാവിലെ ക്ഷേത്രത്തിൽ സഹസ്രനാർച്ചനയും നടന്നു വരുന്നു.ഈ വർഷത്തെ പുത്തരി ഉത്സവം 28-10-2026 ബുധനാഴ്ച…

Read More

നൂറിലധികം മോഷണക്കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

ബത്തേരി: നൂറിലധികം മോഷണക്കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. മലപ്പുറം കാലടി കൊട്ടാരപ്പാട്ട് സജീഷ് (44) നെയാണ് വയനാട് പോലീസ് പിടികൂടിയത്. ബത്തേരി ഡിവൈഎസ്‌പി എം.എം അബ്ദുൾ കരീമും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 17ന് ജയിലിൽനിന്ന് പുറത്തിറങ്ങിയ സജീഷ്, ചുരുങ്ങിയ സമയത്തിനുള്ളിൽ ചേവായൂർ, എലത്തൂർ, അത്തോളി, ചങ്ങരംകുളം, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം തുടങ്ങിയ വിവിധ സ്‌റ്റേഷൻ പരിധികളിലായി പതിനഞ്ചോളം മോഷണങ്ങളാണ് നടത്തിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റിയിൽ നിന്ന് ഒരു ബൈക്ക് മോഷ്ടിച്ച ഇയാൾ, അത്…

Read More