Headlines

ടൂറിസം കേന്ദ്രങ്ങൾ അനാവശ്യമായി അടച്ചിടുന്നത് ഒഴിവാക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി.

കൽപ്പറ്റ: ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് അടച്ചിട്ട ടൂറിസം കേന്ദ്രങ്ങൾ തുറക്കാത്തതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പ്രതിക്ഷേധിച്ചു. റെഡ് അലർട്ടിന്റെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശന നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ മഴ മാറിയ സാഹചര്യത്തിൽ എടക്കൽ ഗുഹ, കുറുവ ദീപ് ഒഴികയുള്ള സ്ഥലങ്ങളിലെ നിരോധനം പിൻവലിച്ചു. എടക്കൽ ഗുഹയിലെയും കുറുവ ദീപിലെയും നിരോധനം പിൻവലിക്കുന്നതിന് ജില്ലാ ഭരണഗൂഡത്തോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാത്തതിലും അനാവശ്യമായി ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നതിലും യോഗം ശക്തമായി പ്രതിക്ഷേധിച്ചു….

Read More

കള്ളാടി ദുരന്തം: മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം ധനസഹായം ഉത്തരവായി

കൽപറ്റ : കള്ളാടി തുരങ്ക പാത ടണൽ ഫേസ് 3 ൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സഹായം അനുവദിച്ച് ഉത്തരവായി. മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് പരുക്കിന്റെ സ്വഭാവം അനുസരിച്ച് 2 ലക്ഷം രൂപ വരെയും ചികിത്സാ സഹായം അനുവദിച്ചുമാണ് ഉത്തരവ്.

Read More

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വീടുകളിലേക്ക്

കോട്ടത്തറ സെന്റ് യുപി സ്കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വീടുകളിലേക്ക് എത്തിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനമായി എല്ലാ കുട്ടികൾക്കും ബിയോണ്ട് ദ ബസ് ബാഡ്ജ് നൽകി.പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ലീഡർ അഭിനന്ദിന് ബാഡ്ജ് നൽകി പിടിഎ പ്രസിഡന്റ് വിൽസന്റെ പാറയിൽ നിർവഹിച്ചു.

Read More

ജി.എച്ച്.എസ് കുറുമ്പാല ലിറ്റിൽ കൈറ്റ്സ് സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങി.

കുപ്പാടിത്തറ : മികവാർന്ന ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കുറുമ്പാല ഗവൺമെന്റ് ഹൈസ്കൂൾ. പൊതു വിദ്യാലയങ്ങളിൽ കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തിയ ലിറ്റിൽ കൈറ്റ്സ് പുരസ്കാര പട്ടികയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയാണ് ഈ വിദ്യാലയം കരുത്ത് തെളിയിച്ചത്. സംസ്ഥാനത്തെ 2248 യൂണിറ്റുകളിൽ നിന്നാണ് മികച്ച രണ്ടാമത്തെ സ്കൂളിനുള്ള പുരസ്കാരം കുറുമ്പാലയ്ക്ക് ലഭിക്കുന്നത്.രണ്ട് ലക്ഷം ര‍ൂപയ‍ും ഫലകവ‍ും പ്രശസ്‍തി പത്രവ‍ും അടങ്ങ‍ുന്ന പ‍ുരസ്കാരം…

Read More

വാഹനമിടിച്ചതെന്ന് സംശയം സൈക്കിൾ യാത്രികനായ വിദ്യാർത്ഥി മരിച്ചു

വാഹനമിടിച്ചതെന്ന് സംശയം സൈക്കിൾ യാത്രികനായ വിദ്യാർത്ഥി മരിച്ചു. പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ  ബിനു – ചിക്കി ദമ്പതികളുടെ മകൻ മനു (12) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെ ഉന്നതിക്ക് മുന്നിലെ ദേശീയ പാതയിലാണ് സംഭവം. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മനുവിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുക യായിരുന്നു. ബത്തേരി പോലീസ് തുടർനടപടികൾ സ്വീകരിക്കുന്നു.

Read More

കബനി വാലി റോട്ടറി ഭാരവാഹികൾ ചുമതലയേറ്റു.

മാനന്തവാടി : റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3204-ന്റെ ഭാഗമായി പ്രവർത്തിക്കുന്ന റോട്ടറി കമ്പനി വാലി 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി റൊട്ടേറിയൻ ജിൻസ് ഫാന്റസി സെക്രട്ടറിയായി ജോജൻചാക്കോ, ട്രഷററായി ആയി ബിജു ടി സി എന്നിവർ ചുമതലഏറ്റു   ജോസഫ് ഫ്രാൻസിസ് മുഖ്യാതിഥിയായി .ചടങ്ങിൽ എം ബിജോഷ് മാനുവൽ വിശിഷ്ടാതിഥിയായി.   ചടങ്ങിൽ വി.വി തോമസ് ., എ.ജി ജോസ് മാത്യു, ക്രിസ്റ്റി പോൾ, ഷാജി എബ്രഹാം…

Read More

സ്വർണവിലയില്‍ മൂന്നാം ദിവസവും ഇടിവ്: അന്താരാഷ്ട്ര വിപണിയിലും വില കുത്തനെ താഴേക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് . ഇന്ന് (ജൂലൈ 14) കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,04,720 രൂപയാണ് നിരക്ക്. ഗ്രാമിന് 13,090 രൂപയിലും വ്യാപാരം നടക്കുന്നു. ഇന്നലെ പവന് 1,04,800 രൂപയായിരുന്ന വിലയിൽ നിന്നാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്. അതായത് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,280 രൂപയും 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,710 രൂപയുമാണ് ഇന്നത്തെ വില. പണിക്കൂലിയും ജിഎസ്ടി-യും…

Read More

സെൻസസ് ക്വിസ് മത്സരം: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

സെൻസസ് ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ സ്കൂളുകളിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ സമ്മാനങ്ങൾ വിതരണം ചെയ്തു. മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അൻവേയ്, സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അലൻ ടോം എൽദോസ്, മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ആദിലക്ഷ്മി എന്നിവരാണ് മത്സര വിജയികൾ. സെൻസസിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുന്നതിനും സെൻസസ് സംബന്ധിയായ…

Read More

നഗരത്തിലെ ഹോട്ടലുകളിലെ ചായ, ചെറുകടികൾ വില ഏകീകരിക്കാൻ തീരുമാനം

മാനന്തവാടി: നഗരത്തിലെ ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ ബേക്കറികൾ, ചായ കടകൾ, തട്ടുകടകൾ എന്നിവിടങ്ങമിൽ ചായക്കും, ചെറുകടികൾക്കും 12 രൂപ ഈടാക്കാൻ തീരുമാനം, വാണിജ്യ പാചക വാതക ഗ്യാസ് സിലിണ്ടറുകളുടെയും, പല വ്യഞ്ജനങ്ങളുടെയും വില ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് ചായയുടെയും ,ചെറുകടികളുടെയും വില കച്ചവട സ്ഥാപനങ്ങൾ വർദ്ധിപ്പിച്ചിരുന്നു, എന്നാൽ നഗരത്തിലെ പലയിടങ്ങളിലും വിത്യസ്ത വിലയാണ് ഈടാക്കിയിരുന്നത്,, കൂടാതെ നഗരസഭ ആരോഗ്യ വകുപ്പിന് ലഭിച്ച വ്യാപക പരാതികളെ തുടർന്ന് ഹോട്ടലുകളിൽ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടുകയും…

Read More

ബൈരൻകുപ്പ പാലം; എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് വേണ്ടി കോഴിക്കോട് പിഡബ്ല്യുഡി ഡിപ്പാർട്ട്മെൻ്റും, ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റും സംയുക്തമായി സ്‌ഥല പരിശോധന നടത്തി

പുൽപ്പള്ളി : പെരിക്കല്ലൂർ- ബൈരൻകുപ്പ പാലം സംബന്ധിച്ച് ഇൻവെസ്റ്റിഗേഷൻ നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് വേണ്ടി ആദ്യഘട്ടമായി കോഴിക്കോട് പിഡബ്ല്യുഡി ഡിപ്പാർട്ട്മെൻ്റും, കോഴിക്കോട് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റും സംയുക്തമായി കേരള – കർണാടക പുഴയോരങ്ങളിലും റോഡ് വരെയുള്ള ദൂരവും കണക്കാക്കി പരിശോധന നടത്തി. കേരള അതിർത്തിയിൽ പുഴയിൽ നിന്ന് 30 മീറ്ററും, കർണാടക അതിർത്തിയിൽ പുഴയിൽ നിന്ന് 80 മീറ്റർ ദൂരവും ഉണ്ട് ഏകദേശം റോഡിലേക്ക്. കർണാടകയിലെ ഹൈവേ റോഡിലേക്കുള്ള വഴികളും ഇരു സംഘവും പരിശോധന നടത്തുകയുണ്ടായി. കോഴിക്കോട് പിഡബ്ല്യുഡി…

Read More