എടച്ചന കുങ്കൻ യോദ്ധാവ് പുസ്തകം പ്രകാശനം ചെയ്തു.

മാനന്തവാടി: വയനാടിൻ്റെ ചരിത്ര പുരുഷനും പഴശ്ശിരാജാവിന്റെ മുന്നണിപ്പോരാളിയുമായിരുന്ന എടച്ചന കുങ്കന്റെ ജീവിതത്തെ ആസ്പദമാക്കി എൽ.എസ്.ജി.ഡി. അസി. ഡയറക്‌ടറും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുൻ സെക്രട്ടറിയുമായ രാജേഷ് കുറുമാത്തൂർ രചിച്ച ‘എടച്ചന കുങ്കൻ യോദ്ധാവ്’ പുസ്‌തകം പ്രകാശനം ചെയ്‌. നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ടി.സിദ്ദിഖ് ഉഷാ വിജയൻ എം.എൽ.എയുടെ സാന്നിധ്യത്തിലാണ് പ്രകാശന കർമ്മം നടത്തിയത്. ഗ്രന്ഥകാരൻ രാജേഷ് കുറുമാത്തൂർ സന്നിഹിതനായിരുന്നു.

Read More

വയനാട് ക്രിയേറ്റീവ് ഫോറം രൂപീകരണ ഉദ്ഘാടനം സെപ്റ്റംബർ 12ന്

കൽപ്പറ്റ: വയനാട് ജില്ലയിലെ കലാസാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മ‌യായ വയനാട് ക്രിയേറ്റീവ് ഫോറം രൂപീകരിക്കുന്നു. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കലാസാംസ്‌കാരിക പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കുക, ഈ മേഖലയിലുള്ളവരുടെ ഒത്തുചേരലിന് കളമൊരുക്കുക എന്നിവയാണ് കൂട്ടായ്‌മയുടെ പ്രധാന ലക്ഷ്യം. സെപ്റ്റംബർ 12 ശനിയാഴ്‌ച വൈകുന്നേരം 4 മണിക്ക് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വെച്ച് ഡബ്ല്യുസിഎഫിന്റെ ഉദ്ഘാടനം നടക്കും. സുനിൽ പി ഇളയിടം ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന് ഉണ്ടായിരിക്കും. പരിപാടിയിലേക്ക് ഏവർക്കും…

Read More

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ: അറിവിൻ്റെയും എളിമയുടെയും നിശ്ശബ്ദ വിപ്ലവം: കൊയ്യോട് ഉമർ മുസ്‌ലിയാർ.

മീനങ്ങാടി : അഗാധമായ ഇസ്‌ലാമിക പാണ്ഡിത്യവും ആധുനിക വിജ്ഞാനവും ഒരുപോലെ സമന്വയിപ്പിച്ച് പൊതുസമൂഹത്തിന് വഴികാട്ടിയായ മഹദ്‌വ്യക്തിത്വമായിരുന്നു വിടപറഞ്ഞ സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരെന്ന് സമസ്‌ത ട്രഷറർ കൊയ്യോട് ഉമർ മുസ് ലിയാർ പറഞ്ഞു. ജില്ലാ ജംഇയത്തുൽ മുഅല്ലിമീൻ നോവോർമയുടെ 40 ദിനങ്ങൾ എന്ന ശീർഷകത്തിൽ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ആലിക്കുട്ടി മുസ് ലിയാർ അനുസ്‌മരണ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീക്ഷ്ണമായ നിലപാടുകളിലും പുലർത്തിയ സൗമ്യതയും, വിജ്ഞാന…

Read More

വിദ്യാലയങ്ങളിൽ ജാഗ്രതാ മതിൽ; പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സഭ നിലവിൽ വന്നു

പനമരം: സംസ്ഥാന സർക്കാറിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ‘ലഹരി വിരുദ്ധ സഭ’ നിലവിൽ വന്നു. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ ആദ്യ സഭായോഗവും ഉദ്ഘാടനവും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വയനാട് സമഗ്ര ശിക്ഷ കേരള (SSK) ജില്ലാ പ്രൊജക്ട് ഓഫീസർ നിസാർ കമ്പ ലഹരി വിരുദ്ധ സഭയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ രമേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു….

Read More

പി.എം. ശ്രീ പദ്ധതി ഉപേക്ഷിക്കുക, മതേതരത്വം സംരക്ഷിക്കുക: എസ്.ഡി.പി.ഐ വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി.

പേര്യ: മതനിരപേക്ഷത തകർക്കുന്ന പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടും മതേതര മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തും എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി. പേര്യയിൽ നടന്ന ചടങ്ങിൽ എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് ഇ. ഉസ്മാൻ പ്രചാരണ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തിന്റെ മതേതര ഘടന തകർക്കാൻ ആർ.എസ്.എസ് ആവിഷ്കരിച്ച അജണ്ടയാണ് പി.എം. ശ്രീ പദ്ധതിയെന്നും, ഇതിനെതിരായ പോരാട്ടത്തിൽ പൊതുജനങ്ങൾ അണിനിരക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ…

Read More

കായിക-കലാ വഴികളിൽ ലഹരി കണ്ടെത്തി മറ്റു ലഹരികളെ തുരത്തണം: ജില്ലാ പോലീസ് മേധാവി

കായിക-കലാ വഴികളിൽ ലഹരി കണ്ടെത്തി മറ്റു ലഹരികളെ തുരത്തണം: ജില്ലാ പോലീസ് മേധാവി – തൂഫാൻ ദി നാർക്കോ ഹണ്ട്- ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി – ഫുട്‌ബോൾ ടൂർണമെന്റ് വ്യാഴാഴ്ച   മീനങ്ങാടി: കായിക-കലാ പ്രവർത്തനങ്ങളിലൂടെ ആരോഗ്യകരമായ ലഹരി കണ്ടെത്തി, ജീവിതത്തെ തകർക്കുന്ന മറ്റു ലഹരികളെ അകറ്റിനിർത്തണമെന്ന് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മീനങ്ങാടി കോസ്മോസ് ക്വാർട്ടിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

Read More

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മാനന്തവാടി ബ്ലോക്കിലെ പള്ളിക്കൽ ഡിവിഷനിൽ 28 ന് വോട്ടെടുപ്പ്

മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിലെ പള്ളിക്കൽ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28 ന് നടക്കും. സ്ഥാനാർത്ഥികൾക്ക് ഇന്ന് (സെപ്റ്റംബർ 3) മുതൽ 10 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമ നിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന സെപ്റ്റംബർ 11 ന് നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 14 നാണ്. സെപ്റ്റംബർ 28 ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ സെപ്റ്റംബർ 29 ന് രാവിലെ 10 ന് ആരംഭിക്കും. മാതൃകാ പെരുമാറ്റച്ചട്ടം…

Read More

ബദ്റുൽഹുദാ സാരഥികൾ സഹാറ സന്ദർശിച്ചു; ഭിന്നശേഷിക്കാരെ സംരക്ഷിക്കൽ പുണ്യ കർമ്മം: ഉസ്മാൻ മൗലവി

കൽപ്പറ്റ: സപ്തംബർ 12 ന് പനമരം ബദ്റുൽഹുദയിൽ നടക്കുന്ന ഹുബ്ബുറസൂൽ കോൺഫറൻസിന്റെ ഭാഗമായി പിണങ്ങോട് മൂരിക്കാപ്പിൽ പ്രവർത്തിക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ ഭിന്ന ശേഷി സ്ഥാപനമായ സഹാറ ഭാരത് ഫൗണ്ടേഷൻ ബദ്റുൽ ഹുദാ സാരഥികളും വിദ്യാർത്ഥികളും സന്ദർശിച്ചു അന്തേവാസികളും സ്റ്റാഫും ഉൾപ്പെടെ 200 പേർക്ക് ഭക്ഷണം നൽകി സന്തോഷിപ്പിച്ചു ഭിന്ന ശേഷിക്കാരെ സംരക്ഷിക്കലും സഹായിക്കലും പ്രവാചക ചര്യയിൽ പെട്ട പുണ്യ കർമ്മം ആണെന്ന് ബദ്റുൽ ഹുദ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി പറഞ്ഞു ജാതിയും…

Read More

അധികം വൈകിപ്പിക്കേണ്ട; വാഹന ഇൻഷുറൻസ് പുതുക്കാത്തവരറിയാൻ, ഇല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും

വാഹനങ്ങൾ സ്വന്തമായിട്ടുള്ളവർ എപ്പോഴും കൃത്യമായി ഓർത്തുവയ്ക്കേണ്ടൊരു കാര്യമാണ് വാഹന ഇൻഷുറൻസ് പുതുക്കുന്നത്. പല തിരക്കുകൾക്കിടയിൽ ചിലരെങ്കിലും ഈ കാര്യം മറന്നുപോകാൻ സാധ്യതയുണ്ട്. വാഹന ഇൻഷുറൻസ് കൃത്യമായ സമയങ്ങളിൽ പുതുക്കിയില്ലെങ്കിൽ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.   1• വാഹന പരിശോധന : ഇൻഷുറൻസ് കാലാവധി കഴിഞ്ഞാൽ പുതിയ പോളിസി നൽകുന്നതിന് മുൻപ് കമ്പനികൾ വാഹനം നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തും. പരിശോധന പൂർത്തിയായി പുതിയ പോളിസി നിലവിൽ വരുന്നത് വരെ വാഹനത്തിന് യാതൊരു സുരക്ഷയുമുണ്ടാകില്ല….

Read More

കോറോം പള്ളിയിൽ പെരുന്നാൾ തുടങ്ങി.

മാനന്തവാടി: പരിശുദ്ധ ദൈവമാതാവിൻ്റെ സൂനോറോ സ്ഥാപിക്കക്കപ്പെട്ട കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ജനനത്തിരുനാൾ തുടങ്ങി. ഇടവക വികാരി ഫാ. സോജൻ വാണാക്കുടിയിൽ തിരുന്നാൾ കൊടി ഉയർത്തി. സെപ്റ്റംബർ 8 വരെയുള്ള ദിവസങ്ങളിൽ 8 നോമ്പാചരണവും, ധ്യാന ശുശ്രൂഷയും ,വചന പ്രഘോഷണവും നടക്കും. 7 വരെയുള്ള ദിവസങ്ങളിൽ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനയും പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 8 ന് വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയും നടത്തപ്പെടും. സെപ്റ്റംബർ 5 ന് ഇടവകയുടെയും…

Read More