വൈകിട്ട് ആറ് മുതൽ 11 മണിവരെ വൈദ്യുതി ഉപഭോഗം കുറയ്ക്കണം; അഭ്യർഥനയുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലെത്തിയതിന് പിന്നാലെ ഉപഭോക്താക്കളോട് അഭ്യർഥനയുമായി കെഎസ്ഇബി. വൈകിട്ട് ആറിനും പതിനൊന്നിനും ഇടയിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണം.നിലവിലെ വൈദ്യുതി ഉപഭോഗം പ്രതീക്ഷകൾക്ക് അപ്പുറമാണെന്നും കെഎസ്ഇബി അറിയിച്ചു. പ്രസരണ-വിതരണ ശൃംഖല വലിയ സമ്മർദത്തിലാണ്. ഇക്കാരണങ്ങളാൽ ആണ് വൈദ്യുതി തടസം അനുഭവപ്പെടുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി.. പീക്ക് സമയ വൈദ്യുതി ഉപഭോഗം ഏപ്രിൽ 18ന് സർവകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. വൈകുന്നേരം ആറിനും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട്…
