പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം; അപകടം കാറിന് സമീപം നിൽക്കുമ്പോൾ

    വയനാട്: കോളിയാടി പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളിയാടി കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ കോളിയാടി ചെമ്പകചുവട്ടിലായിരുന്നു അപകടം. റോഡ് വശത്ത് നിർത്തിയിട്ടിരുന്ന കാറിന് സമീപം നിൽക്കുകയായിരുന്ന ജിലി വിൽസെന്റ് ബത്തേരി ഭാഗത്തുനിന്നും വന്ന പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ബത്തേരി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

    Read More

      ദേശീയ സൈക്കിൾ പോളോ താരങ്ങളെ ആദരിച്ചു

      കൽപ്പറ്റ: ദേശീയ സൈക്കിൾ പോള മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയിൽ നിന്നുള്ള താരങ്ങളെയും പരിശീലകനെയു ജില്ല സൈക്കിൾ പോളോ അസോസിയേഷൻ ആദരിച്ചു. അൽത്താഫ് അബ്ദുൽ അസീസ്, മുഹമ്മദ് അൻസിൽ, അഫാഹ് അലി, ഹന്ന ഫാത്തിമ, നസ്‌ല ഫാത്തിമ, എ. സഫ, കോച്ച് ദിയൂഫ് എന്നിവരെയാണ് ആദരിച്ചത്. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടത്തിയ ചടങ്ങിൽ അസോസിയേഷൻ ട്രഷറർ കെ.വി. ഹാരിഷ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ് മുഖ്യാതിഥിയായി. അസോസിയേഷൻ സംസ്ഥാന…

      Read More

        കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക

        കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക   *തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.*   പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.   പുറം ജോലികളിൽ ഏർപ്പെടുന്നവർ,…

        Read More

          ഓർമ്മപ്പെരുന്നാളും യാത്രയയപ്പും നടത്തി

          മാനന്തവാടി : കുണ്ടാല മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവ പള്ളിയിൽ പരിശുദ്ധ മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവായുടെയും മോർ ഗീവർഗീസ് സഹദായുടെയും ഓർമ്മ പെരുന്നാൾ നടത്തി . വികാരി ഫാ. ജോസഫ് പള്ളിപ്പാട്ട് കൊടിയുയർത്തി. കുർബാന , മധ്യസ്ഥ പ്രാർത്ഥന , പ്രസംഗം , ലേലം , നേർച്ച ഭക്ഷണം എന്നിവ നടന്നു . വികാരി സ്ഥാനത്ത് നിന്ന് വിരമിച്ച് സ്ഥലം മാറി പോകുന്ന വികാരി ഫാ. ജോസഫ് പള്ളിപ്പാടന് നൽകിയ യാത്രയയപ്പ് യോഗത്തിൽ…

          Read More

            കടയില്‍ അതിക്രമിച്ചു കയറി മോഷണം; പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

            കടയില്‍ അതിക്രമിച്ചു കയറി സ്‌റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. നീര്‍വാരം, പരിയാരം ഉന്നതിയില്‍ ചുട്ടിയെന്ന ശരത്ത് മണി(19)യെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയുമാണ് പുല്‍പള്ളി എസ്.ഐ കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ 21ന് പുലര്‍ച്ചെയാണ് പാടിച്ചിറ, ഉദയകവലയിലുള്ള കടയില്‍ മോഷണം നടന്നത്. കടയുടെ മുന്‍ഭാഗത്തുള്ള മരപ്പാളിയുടെ വാതില്‍ പൊളിച്ച് അകത്തു കയറി 3500 രൂപ വില വരുന്ന സ്‌റ്റേഷനറി സാധനങ്ങളാണ് മോഷ്ടിച്ചത്. എസ്.ഐ പി. ജിതിന്‍കുമാറിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ…

            Read More

              എ ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി

              നിര്യാതനായി അഞ്ചുകുന്ന് ഒന്നാം മൈൽ ആലഞ്ചേരി അശോകാലയത്തിൽ എ ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി. ഭാര്യ കാർത്ത്യായനികെ.എം. മക്കൾ:കെ.എം പ്രമീള, (റിട്ട. അധ്യാപിക, എൽഎം എച്ച് എസ് പള്ളിക്കുന്ന് ) അശോക് കുമാർ എ.ജി (വൈസ് പ്രസിഡന്റ്,ആക്സിസ് ബാങ്ക് ബ്രാഞ്ച് ഹെഡ് പാലക്കാട് ) ബാബു എ.ജി (സ്റ്റേഷൻ ഇൻ ചാർജ് , മനകോടം ലൈറ്റ് ഹൗസ്, ആലപ്പുഴ ) മരുമക്കൾ: സുരേഷ് ബാബുവാളൽ (റിട്ട. എച്ച് എം വാളൽ യുപിഎസ് ) പ്രിയ ടി അശോക് (സിൽവർ…

              Read More

                വനവും, ജലാശയവും ശുചീകരിച്ചു

                പേരിയ : വയനാട് ജില്ലയുടെ പ്രവേശന കവാടമായ ചന്ദനത്തോട് പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്. ഈ ആവാസ വ്യവസ്ഥകളെയും, പ്രകൃതി സൗന്ദര്യത്തേയും ഇല്ലാതാക്കുന്ന രീതിയിൽ വനത്തിലും ജലത്തിലും മനുഷ്യർ മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നു. ഈ മാലിന്യം നീക്കം ചെയ്യാനുള്ള നീക്കം ഒരു കൂട്ടായ്മയുടെ വിജയമായ് മാറി , പരിപാടിയിൽ പഞ്ചായത്ത് പ്രിസിഡൻ്റ് ശ്രീ : ബിജു എം.ജി. ഫോറസ്റ്റ്റെഞ്ചർ ശ്രീ ഹരിലാൽ, പഞ്ചായത്ത് വൈസ് പ്രിസിഡൻ്റ് : റാബിയ അബ്ബാസ്, 23 -ാം വാർഡ് മെംബർ ശ്രീമതി…

                Read More

                  “ഹെവൻസ് ഡാർലിങ്ങ്” വിബിഎസ് ഗംഭീരമായി സമാപിച്ചു

                  പടിഞ്ഞാറത്തറ: വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ ദ അനോയിന്റഡ് ജെനെറേഷൻ (റ്റാഗ്) & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കിയ ഹെവൻസ് ഡാർലിങ്ങ് വി. ബി.എസ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ ഡാം സൈറ്റ് പടിഞ്ഞാറത്തറയിൽ സമാപിച്ചു.ഏപ്രിൽ 21 മുതൽ 23 വരെ മൂന്ന് ദിവസം നീണ്ടു നിന്ന ക്യാമ്പിൽ 300 ഓളം കുട്ടികളും മുതിർന്നവരും പങ്കെടുത്തു.വയനാട് ജില്ലയിൽ തന്നെ ഏറ്റവും വലിയ അവധിക്കാല സംഗമമായിരിക്കുകയാണ് ധ അനോയിന്റഡ് ജെനെറേഷൻ ടാഗ്…

                  Read More

                    എക്യുമെനിക്കൽ ബൈബിൾ കൺവെൻഷൻ്റെ നാമകരണ പ്രഖ്യാപനം നടത്തി

                    മാനന്തവാടി: എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടി സംഘടിപ്പിക്കുന്ന ബൈബിൾ കൺവെൻഷന്റെ നാമകരണം നടത്തി . കണിയാരം സെൻ്റ് ജോസഫ് കത്തീഡ്രൽ നടന്ന ചടങ്ങിൽ ഇ സി എഫ് വൈസ് പ്രസിഡൻ്റ് ഫാ. തോമസ് തൊണ്ടിയിൽ കൺവെൻഷന്റെ പേരായി “ഗ്രാറ്റ്സിയാ” എന്ന് പ്രഖ്യാപിച്ചു. ചടങ്ങിൽ ഇസിഎഫ് പ്രസിഡൻ്റും കത്തീഡ്രൽ വികാരിയുമായ ഫാ. സോണി വാഴക്കാട്ട് അധ്യക്ഷത വഹിച്ചു . ഫാ . ബേബി പൗലോസ് ഓലിക്കൽ , ഫാ. ജെറിൻ പൊയ്കയിൽ , ഇ സി എഫ് സെക്രട്ടറി…

                    Read More

                      കേരളത്തിന് പ്രതീക്ഷ; ഐ.സി.എഫിൽ നിന്ന് അഞ്ച് അമൃത് ഭാരത് തീവണ്ടികൾകൂടി, ലക്ഷ്യം 200 എണ്ണം

                      ചെന്നൈ പെരമ്പൂരിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യിൽനിന്ന് കൂടുതൽ അമൃത് ഭാരത് തീവണ്ടികൾകൂടി പുറത്തിറങ്ങും. നിലവിൽ അഞ്ച് അമൃത് ഭാരത് തീവണ്ടികൾ നിർമിക്കാൻ റെയിൽവേ ബോർഡിൽനിന്ന് ഐ.സി.എഫിന് അനുമതി ലഭിച്ചു. ഐ.സി.എഫ്. പ്ലാന്റിൽനിന്ന് മൊത്തം 200 അമൃത് ഭാരത് തീവണ്ടികൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്തുടനീളമായി 30 റൂട്ടുകളിൽ 60 അമൃത് ഭാരത് തീവണ്ടികൾ സർവീസ് നടത്തുന്നുണ്ട്.   യാത്രക്കാരുടെ എണ്ണം കുതിച്ചുയരുന്ന ദക്ഷിണ റെയിൽവേക്ക്‌ കീഴിലായിരിക്കും പുതിയ അഞ്ച് അമൃത് ഭാരത് തീവണ്ടികൾ സർവീസ് നടത്തുകയെന്നാണ് സൂചന….

                      Read More