മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ ഹാൻസ് വേട്ട; മൂന്നരട്ടെണ്ണോളം ഹാൻസ് പിടികൂടി

മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ മഹേഷ്.എസ് ൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ വന്‍ ഹാൻസ് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട കാളി മുത്തു കുമാർ (41/26) 2/21,ചെലന്തിയമ്മൻ കോവിൽ സ്ട്രീറ്റ്,അർത്തുമാർ പാളയം റെഡിയന്നൂർ,പി.ഒ, പൊള്ളാച്ചി, കോയമ്പത്തൂർ എന്നയാൾ ആയി പിടിയിൽ ആയി. KA- 59-9282 നമ്പർ ലോറിയിൽ പഞ്ചസാര ലോഡിന്റെ മറവിൽ കടത്തുകയായിരുന്നു 3481.74 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ. പരിശോധനയിൽ, പ്രിവന്റീവ് ഓഫീസർമാരായ പ്രജീഷ് എ സി, ബിനുമോൻ എ…

Read More

വ്യാജ ട്രേഡിങ് വാഗ്‌ദാനം: വയനാട് സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കൽപ്പറ്റ: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വ്യാജ വാഗ്‌ദാനം ചെയ്ത് കുപ്പാടി, മൂന്നാം മൈൽ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തമിഴ്നാട്, പൊള്ളാച്ചി, മക്കിനംപട്ടി, എസ്.വി ഗാർഡൻ വിഗ്നേഷ്(29)നെയാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ഷജു ജോസഫും സംഘവും പൊള്ളാച്ചിയിൽ നിന്നും പിടികൂടിയത്.   മൂന്നാം മൈൽ സ്വദേശിയെ വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ട് ഓണ്ലൈൻ ട്രേഡിങ്ങ് വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് 2024 ഡിസംബർ മുതൽ 2025 മാർച്ച് വരെയുള്ള…

Read More

“മങ്ങാത്ത ഓർമ്മകൾ, മായാത്ത ചിരി; ഒറ്റപ്പെടൽ ഇല്ലാതെ ഒന്നിച്ച്” സെമിനാർ സംഘടിപ്പിച്ചു.

എടവക :ദീപ്തിഗിരി സൺഡേ സ്കൂൾ രണ്ടേ നാലിൽ വച്ച് നടത്തിയ ‘തൂവൽ സ്പർശം’ ,എടവക ഗ്രാമ പഞ്ചായത്തിൻ്റെ വയോജന സംഗമത്തിൽ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ *”മങ്ങാത്ത ഓർമ്മകൾ, മായാത്ത ചിരി:- ഒറ്റപ്പെടൽ ഇല്ലാതെ ഒന്നിച്ച്”* സെമിനാർ സംഘടിപ്പിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനo സെമിനാർ നയിച്ചു.ഐ.സി.ഡി.എസ് സൂപ്പർവൈസർ വി.വി.രഗിത സ്വാഗതം ആശംസിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.ഇടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരൻ ഉദ്ഘാടന കർമ്മം…

Read More

വനിതാ പോലീസിനായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് അനുവദിക്കുക: കേരള പോലീസ് അസോസിയേഷൻ 39-ാം വയനാട് ജില്ലാ സമ്മേളനം.

കമ്പളക്കാട്: മാറിയ കാലഘട്ടത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും കേസന്വേഷണവും ക്രമാതീതമായി വർദ്ധിച്ചുവരുന്ന കാലത്ത് വനിതാ പോലീസിന്റെ ജോലി വളരെയധികം പ്രസക്തമാണ്. വനിതാ പോലീസിന്റെ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി പോലീസിൽ നിലവിലുള്ള അംഗ സംഖ്യ 20% ആക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. ഇതിനായി സിവിൽ പോലീസ് ഓഫീസർ/ പോലീസ് കോൺസ്റ്റബിൾ തസ്തികയിലെ നിലവിലുള്ള ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളും കണക്കാക്കുമ്പോൾ വരുന്ന ഓരോ 9 ഒഴിവുകളും ജില്ലയിലെ ഫീഡർ ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ നിയമനത്തിനും പത്താമത്തെ ഒഴിവ് സ്റ്റേറ്റ്…

Read More

ശിവരാത്രി ആചാര അനുഷ്ഠാനങ്ങളോടെ ആചരിച്ചു.

മിനങ്ങാടി: മലക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആചാര അനുഷ്ഠാനങ്ങളോടെ ആചരിച്ചു. വൈകുന്നേരം സാംസ്കാരിക സമ്മേളനം വയനാട് ജില്ലാ പ്രസിഡന്റ് ശ്രീമതി ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ശ്രീ പിടി ഗോപാലക്കുറുപ്പ് അധ്യക്ഷൻ വഹിച്ചു യോഗത്തിൽ ക്ഷേത്രം സെക്രട്ടറി രവി ചേനാൽ സ്വാഗതം പറഞ്ഞു. ശ്രീമതി ഉഷ ഇ എം ( മെമ്പർ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ) ശ്രീ കുര്യാക്കോസ് പി വി ശ്രീമതി ഗിരിജ ബാബു( മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ )സുരേഷ്…

Read More

ബസ് ആക്രമണങ്ങളിൽ ഇനി വിട്ടുവീഴ്ചയില്ല; ഒത്തുതീർപ്പ് വേണ്ടെന്ന് കെഎസ്ആർടിസി, നിയമനടപടി കർശനം

കെഎസ്ആർടിസി ബസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിലും ജീവനക്കാരെ മർദ്ദിക്കുന്ന സംഭവങ്ങളിലും ഇനി ഒത്തുതീർപ്പിനില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. മുൻപ് ഇത്തരം കേസുകളിൽ നഷ്ട‌പരിഹാരം വാങ്ങി ഒത്തുതീർപ്പാക്കുന്ന രീതിയുണ്ടായിരുന്നു. എന്നാൽ ഈ ഉദാരസമീപനം അതിക്രമങ്ങൾ കൂടാൻ കാരണമായെന്ന വിലയിരുത്തലിനെത്തുടർന്നാണ് നിയമനടപടി ശക്തമാക്കാൻ തീരുമാനിച്ചത്. ആക്രമണം നടന്നാലുടൻ പോലീസിനെ അറിയിച്ച് കേസെടുപ്പിക്കാൻ എല്ലാ യൂണിറ്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. മാവേലിക്കരയിലടക്കം നടന്ന സമീപകാല സംഭവങ്ങളിൽ ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കോർപ്പറേഷൻ നടപ്പിലാക്കി വരികയാണ്.   പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെയുള്ള പി.ഡി.പി.പി. ആക്ട്, ജീവനക്കാരെ തടയുന്നതിനും ആക്രമിക്കുന്നതിനുമുള്ള…

Read More

മുസ്ലിം ലീഗ് ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമർപ്പണം 28ന്

കൽപറ്റ: മുസ്‌ലിംലീഗ് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ ഭവനങ്ങളുടെ ആദ്യഘട്ട കൈമാറ്റത്തിന് ഒരുക്കങ്ങളായി. ഫെബ്രുവരി 28ന് പ്രൊജക്ട് സൈറ്റിൽ നടക്കുന്ന ചടങ്ങിൽ 51 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറുക. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ താക്കോൽദാനം നിർവഹിക്കുന്ന ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി മുഖ്യാതിഥിയായിരിക്കും. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ ദേശീയ സംസ്ഥാന ഭാരവാഹികളും പ്രമുഖ വ്യക്തികളും സംബന്ധിക്കും. മുട്ടിൽ ഡബ്ല്യു.എം.ഒ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആദ്യഘട്ടത്തിൽ കൈമാറുന്ന…

Read More

കുടുംബശ്രീ ജില്ലതല സംരംഭക സംഗമവും മികച്ച സംരംഭകരെ ആദരിക്കലും അവാർഡ് ദാനവും സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംരംഭകരെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംരംഭക സംഗമവും മികച്ച സംരംഭകരെ ആദരിക്കലും മുട്ടിൽ എം.ആർ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ സജീവ പങ്കാളിത്തം പരിപാടിക്ക് മാറ്റുകൂട്ടി. സംഗമത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഹനീഫ നിർവഹിച്ചു.ചടങ്ങിൽ മുട്ടിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലീന സി നായർ അധ്യക്ഷത വഹിച്ചു.   1998ൽ തുടക്കം കുറിച്ച കുടുംബശ്രീ, 2025ൽ എത്തിനിൽക്കുമ്പോൾ ദാരിദ്ര നിർമാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട്…

Read More

അവകാശ നിഷേധങ്ങൾക്കെതിരെ ജനകീയ പ്രതിരോധ ഉയരണം: എ. യൂസുഫ്

തലപ്പുഴ: രാജ്യത്ത് ഭരണഘടനാ മൂല്യങ്ങളും പൗരാവകാശങ്ങളും നിരന്തരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ അതിനെതിരെ ശക്തമായ ജനപ്രക്ഷോഭം ഉയർത്തേണ്ട സമയമാണിതെന്നും എല്ലാ പൗരൻമാരും അവകാശ നിഷേധങ്ങൾക്കെതിരെ മുന്നോട്ട് വരണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് എ. യൂസുഫ് അവകാശ നിഷേധങ്ങൾക്കെതിരെ പാർട്ടി ജില്ലാ സെക്രട്ടറി ബബിത ശ്രീനു നയിച്ച മാനന്തവാടി മണ്ഡലം തല പൗരാവകാശ ജാഥയുടെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഥ പേര്യയിൽ നിന്ന് ആരംഭിച്ച് വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് തലപ്പുഴയിൽ സമാപിച്ചത് അടിസ്ഥാന അവകാശങ്ങൾ…

Read More

ക്രൈസ്തവ വിശ്വാസി സമുഹം വിഭൂതി തിരുനാൾ ആചരിച്ചു

പുൽപ്പളളി: ക്രൈസ്‌തവ വിശ്വാസി സമൂഹം യേശുദേവന്റെ പീഡാനുഭവസ്മ‌രണയിലേക്ക് പ്രവേശിച്ചതോടെ ദൈവാലയങ്ങളിൽ വിഭൂതി തിരുനാൾ ആചരിച്ചു. ഇതോടെ വിശ്വാസ സമൂഹം വലിയ നോമ്പിലേക്ക് പ്രവേശിച്ചു. വിശ്വാസികൾ ദേവാലയങ്ങളിലെത്തി വിശുദ്ധ കുർബ്ബാന മദ്ധ്യേ നെറ്റിയിൽ ചാരം കൊണ്ട് കുരിശു വരച്ച് 50 നോമ്പിലേക്ക് പ്രവേശിച്ചു. ത്യാഗപൂർണ്ണമായ ജീവിതവും മത്സ്യ മാംസങ്ങൾ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങൾ ഒഴിവാക്കിയും ക്രൈസ്തവർ ഇക്കാലയളവിൽ നോമ്പ് ആചരണത്തെ തുടക്കം കുറിച്ചത്. മുള്ളൻകൊല്ലി സെന്റ് മേരീസ് ദേവാലയത്തിൽ ഫാ.ജോർജ് ആലൂക്ക, മരക്കടവ് സെൻ്റ് ജോസഫ് ദേവാലയത്തിൽ…

Read More