ചായയ്ക്കും കടിക്കും തീവില; വയനാട്ടിലെ ചില ചായക്കടകളിൽ പകൽക്കൊള്ള!

    വയനാട്: ജില്ലയിലെ ചില ഹോട്ടലുകളിലും ചായക്കടകളിലും ഭക്ഷ്യസാധനങ്ങൾക്ക് അമിതവില ഈടാക്കി സാധാരണക്കാരെ പിഴിഞ്ഞുതള്ളുന്നതായി പരാതി. ഗ്യാസ് ക്ഷാമത്തിന്റെ പേര് പറഞ്ഞാണ് ഈ പകൽക്കൊള്ള അരങ്ങേറുന്നത്. ചായയ്ക്ക് 15 രൂപയും ചെറുകടികൾക്ക് 15 മുതൽ 20 രൂപ വരെയുമാണ് ഇപ്പോൾ പലയിടത്തും ഈടാക്കുന്നത്. വേനൽചൂടിൽ ആശ്വാസം തേടിയെത്തുന്നവർക്ക് ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന് (ലൈം ജ്യൂസ്) പോലും 20 രൂപയാണ് നൽകേണ്ടി വരുന്നത്.   ജില്ലയിലെ ഭൂരിഭാഗം കടകളും മിതമായ നിരക്കിൽ വിൽപന നടത്തുമ്പോൾ, ചുരുക്കം ചില കടകൾ മാത്രമാണ്…

    Read More

      കേരളത്തിൽ കനത്ത ഉഷ്ണതരംഗ സാധ്യത: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

      തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് വരാനിരിക്കുന്ന മണിക്കൂറുകളിലും നാളെയും (ഏപ്രിൽ 24) ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.   താപനില റെക്കോർഡിലേക്ക്: ജില്ല തിരിച്ചുള്ള കണക്കുകൾ   അടുത്ത മൂന്ന് ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ 3°C മുതൽ 5°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.   ഇന്ന് (24/04/2026): പാലക്കാട്: 41°C…

      Read More

        ബത്തേരിയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; തിരൂർ സ്വദേശികൾക്ക് പരിക്ക്

        lബത്തേരിയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാർ യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവർ മലപ്പുറം തിരൂർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.   ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. ബത്തേരി ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ ഉടൻതന്നെ സുൽത്താൻ ബത്തേരിയിലെ ഇഖ്റ ഹോസ്പിറ്റലിലും ബത്തേരി താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.    

        Read More

          ഗ്രാമ പഞ്ചായത്തിന് പദ്ധതി വിഹിതം ഉടൻ അനുവദിക്കണം: യുഡിഎഫ്

          കോട്ടത്തറ: കോട്ടത്തറ ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പദ്ധതി വിഹിതം ഉടൻ അനുവദിക്കണമെന്ന് യുഡിഎഫ് കോർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർഷം അംഗീകാരം ലഭിച്ച പദ്ധതികൾ നടപ്പിൽ വരുത്തിയവയുടെ പണം അനുവദിക്കാത്തതിനാൽ പുതിയ സാമ്പത്തിക വർഷം അംഗീകാരം ലഭിച്ച പദ്ധതികൾ വെട്ടിക്കുറക്കേണ്ട അവസ്ഥ വരുമെന്നും ഇത് പുതിയ ഭരണസമിതി കൊണ്ടുവന്ന പദ്ധതികളിൽ പലതും വെട്ടിക്കുറക്കേണ്ട അവസ്ഥയിലാണ് ഉള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി.   കോട്ടത്തറ ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞ സാമ്പത്തികവർഷത്തെ അവസാന ഗഡുവായി അനുവദിക്കാനുള്ള…

          Read More

            ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയുന്നു; ഇപ്പോഴുള്ളത് 2335 അടി വെള്ളം

            തൊടുപുഴ: വേനല്‍ കടുത്തതോടെ ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറഞ്ഞു. ഇപ്പോഴുള്ളത് 2335 അടി വെള്ളം മാത്രമാണ്. ആകെ സംഭരണ ശേഷിയുടെ 35 ശതമാനം മാത്രമാണ് അണക്കെട്ടില്‍ ഇപ്പോഴുള്ളത്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ പത്തടി വെള്ളം കുറവാണ്. മുന്‍വര്‍ഷങ്ങളില്‍ ഇക്കാലയളവില്‍ വേനല്‍മഴ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ചെറിയ വേനല്‍മഴ ലഭിച്ചെങ്കിലും ജലനിരപ്പ് ഉയരാന്‍ സഹായകമായിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. ചൂട് കടുത്തതോടെ ബാഷ്പീകരണ തോതും കൂടിയിട്ടുണ്ട്. അതും ജലനിരപ്പ് താഴാന്‍ ഇടയാക്കിയിട്ടുണ്ട്. ശരാശരി…

            Read More

              ഓർമ്മപെരുന്നാൾ സമാപിച്ചു

              മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തി തുടർന്ന് നടന്ന ഭക്ത സംഘടനകളുടെ സംയുക്ത വാർഷികം സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ടി.വി. സുനിൽ ഉദ്ഘാടനം ചെയ്തു . കലാപരിപാടികൾക്ക് ശേഷം നേർച്ച ഭക്ഷണവും ഉണ്ടായിരുന്നു . 2 3 ന് വൈകിട്ട് സന്ധ്യാ പ്രാർത്ഥന , ആശിർവാദം…

              Read More

                പേപ്പർ ക്രാഫ്റ്റ് പരിശീലനം സംഘടിപ്പിച്ചു

                മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി സെൻ്റ്.പീറ്റേഴ്സ് സ്കൂളിലെ ആർട്സ് ആൻഡ് ക്രാഫ്റ്റ് ട്രെയിനിംഗ് ടീച്ചർ എ.യു ജംഷീന പരിശീലനം നൽകി. വൈസ് ചെയർപേഴ്സൺ ബെറ്റി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോർഡിനേറ്റർ സി.ഷിഫാനത്, ആനിമേറ്റർമാർ,ബ്രിഡ്ജ് കോഴ്സ് ടീച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു.

                Read More

                  വീടിനകത്ത് അതിക്രമിച്ച് കയറി അജ്ഞാതൻ; വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് 19 കാരിയെ ശ്വാസം മുട്ടിക്കാൻ ശ്രമം

                  കോഴിക്കോട് താമരശേരിയിൽ വീടിനകത്ത് അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം. സന്ധ്യാ നേരത്താണ് വീടിനകത്ത് അജ്ഞാതൻ കടന്നുകയറിയത്. വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് 19 കാരിയെ ശ്വാസം മുട്ടിക്കാനും ഇയാൾ ശ്രമിച്ചു. തള്ളിമാറ്റി ബഹളം വെച്ചപ്പോൾ യുവാവ് ഓടി മറഞ്ഞതായാണ് പെൺകുട്ടി വ്യക്തമാക്കിയത്.   കോഴിക്കോട് താമരശ്ശേരി കാരാടി പാൽ സൊസൈറ്റിക്ക് സമീപം നേത്രാവതി എന്ന വാടക വീട്ടിൽ കഴിഞ്ഞ ദിവസം സസ്യയ്ക്ക് 6.30 ഓടെയാണ് സംഭവം. മാതാവും ബാങ്ക് ജീവനക്കാരിയായ മകളും, രണ്ടാം വർഷ ബിരുദത്തിന് പഠിക്കുന്ന…

                  Read More

                    അവധിക്കാലം ആഘോഷമാക്കി കുരുന്നുകൾ

                    പുൽപ്പള്ളി :പുൽപ്പള്ളി, ആലൂർകുന്ന് തീരദേശ ഹൈവേയിൽ അ വ ധിക്കാലത്ത് ഉപ്പിലിട്ട മാങ്ങാ, നാരങ്ങാവെള്ളം, മോരിൻ വെള്ളം, പഴവർഗ്ഗങ്ങൾ യാത്രക്കാർക്ക് നൽകി ചെറിയ കച്ചവടത്തിലൂടെ മാതൃകയാവുകയാണ് റയാൻ ഷിജോ ( 5- ആം ക്ലാസ്സ്‌ ), എൽവിൻ ( 1- ആം ക്ലാസ്സ്‌ ) ഷിജോ , ഇവാനാ ഷിജോ ( 2- ആം ക്ലാസ്സ്‌ ) വിദ്യാർത്ഥി കളയായ സഹോദരൻങ്ങൾ. അവധിക്കാലമായതോടെ മൊബൈലിന്റെ ലോകത്ത് രാവിലെ മുതൽ രാത്രി വെറുതെ ഒതുങ്ങി കൂടിയിരുന്ന ഇവർ കുറച്ചു…

                    Read More

                      മീനങ്ങാടിയിൽ വാഹനാപകടം ഒരാൾക്ക് പരിക്ക് 

                      മീനങ്ങാടി: മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിനാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട മാക്സ് ക്യാബ് ഗുഡ്‌സ് ‌നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം. ക്യാബിനിടയിൽ കാൽ കുടുങ്ങിയ മിദ്ലാജിനെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. 45 മിനുട്ടോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പരിക്ക് ഗുരുതരമല്ല. രാവിലെ 6 മണിയോടെയാണ് അപകടം.  

                      Read More