തളർച്ചയിലും കാത്തുനിന്നു: കേളുവേട്ടനെക്കണ്ട് ജെൻസൺ
വിളമ്പുകണ്ടം: ഒ ആർ കേളു വിളമ്പുകണ്ടത്ത് എത്തുന്പോൾ ഒരാൾ കാത്തുനിന്നിരുന്നു. കാഞ്ഞങ്ങാട് രാജപുരം മാലക്കല്ലിൽ നിന്നെത്തിയ വാരണാക്കുഴി ജെൻസൺ കുര്യൻ. എട്ടുവർഷം മുന്പുണ്ടായ അപകടത്തെ തുടർന്ന് ശരീരം അരയ്‌ക്ക് താഴെ തളർന്നതാണ്. ‘കേളുവേട്ടനെ കാണണമെന്ന ആഗ്രഹത്തിലാണ് കാത്തുനിന്നത്. സഹോദരി ആശയുടെ വീട്ടിൽ വന്നതാണ്. രാവിലെ പോകാനിരുന്നതാണ്. അപ്പോഴാണ് കേളുവേട്ടൻ വരുന്നുണ്ടെന്ന് അറിഞ്ഞത്. നേരിൽ കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് കാത്തുനിന്നത്. കണ്ട് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം. തീർത്തും പച്ചയായ മനുഷ്യൻ. ഇങ്ങനെയുള്ളവരാണ് നമ്മളെ നയിക്കേണ്ടത്’–ജെൻസൺ പറഞ്ഞു. സ്വീകരണവേദിക്കരികിൽ കാറിൽ…
