ലോക ക്ഷയരോഗ ദിനം ആചരിച്ചു

    ക്ഷയ രോഗത്തിനെതിരെ ജനങ്ങളുടെ കൂട്ടായ കരുത്തിന് ആഹ്വാനം ചെയ്ത് ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ ടിബി കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ദിനാചരണ പരിപാടി അസിസ്റ്റൻ്റ് കളക്ടർ പി.പി അർച്ചന ഉദ്ഘാടനം ചെയ്തു. 2026ലെ ക്ഷയരോഗമുക്ത 100 ദിന കർമ്മപരിപാടിയുടെ പ്രഖ്യാപനവും നിർവ്വഹിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ ക്ഷയരോഗ പ്രതിരോധ കഫ പരിശോധന നടത്തിയ ആരോഗ്യ സ്ഥാപനങ്ങൾ അസിസ്റ്റൻ്റ് കളക്ടറിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. മികച്ച ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തിയ…

    Read More

      ആയുർവ്വേദ മെഗാ മെഡിക്കൽ ക്യാമ്പും ഔഷധ പ്രദർശനവും

      ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വളളിയൂർക്കാവ് ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് നടത്തി. താഴെക്കാവ് സ്റ്റേജിൽ അസ്ഥിരോഗ- സ്ത്രീരോഗ- ജീവിതശൈലീ രോഗ-നേത്ര രോഗ വിഭാഗങ്ങൾ ഉൾപ്പെടെ പത്തോളം വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനം ലഭ്യമാക്കി. ജീവിതശൈലീ രോഗ നിർണയ രക്തപരിശോധനയും സൗജന്യ മരുന്നു വിതരണവും നടത്തി. മെഡിക്കൽ ക്യാമ്പിൽ 300 ഓളം ആളുകൾ പങ്കെടുത്തു.   മേളയിൽ ആയുർവ്വേദ വകുപ്പിന്റെ പ്രത്യേക പ്രദർശന സ്റ്റാളും ഒരുക്കിയിട്ടുണ്ട്. ആയുർവ്വേദ സേവനങ്ങൾ, വിവിധ സ്പെഷ്യാലിറ്റികൾ, മരുന്നുകളുടെ പ്രയോഗം എന്നിവയെക്കുറിച്ചുള്ള…

      Read More

        വോട്ടര്‍ ബോധവത്കരണ പരിപാടികളുമായി സ്വീപ് വയനാട്

        സ്വീപ് വയനാട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. മാനന്തവാടി നിയോജക മണ്ഡലത്തിന് കീഴിലെ പട്ടിക വര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ക്ലാസ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. മാനന്തവാടി കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ നടത്തിയ പരിപാടിയില്‍ മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസര്‍ എം.മജീദ് അധ്യക്ഷനായി. വോട്ടര്‍ പ്രതിജ്ഞയും എടുത്തു. അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസര്‍ കെ.ടി മനോജ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ ഷിജി, നജ്മുദ്ധീന്‍,…

        Read More

          സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലായി 22 സ്ഥാനാര്‍ത്ഥികള്‍

          വയനാട് ജില്ലയില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്തുള്ളത് 22 സ്ഥാനാര്‍ത്ഥികള്‍. മാനന്തവാടി മണ്ഡലത്തില്‍ മൂന്ന് പേരും സുല്‍ത്താന്‍ ബത്തേരിയില്‍ എട്ട് പേരും കല്‍പറ്റയില്‍ 11 പേരുമാണ് മത്സര രംഗത്തുള്ളത്. ഏറ്റവും കുറവ് (മൂന്ന് പേര്‍) സ്ഥാനാര്‍ത്ഥികളുളളത് മാനന്തവാടിയിലും കൂടുതല്‍ (11 പേര്‍) കല്‍പറ്റയിലുമാണ്. നാളെയാണ് (മാര്‍ച്ച് 26) നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. ഇത് കൂടി കഴിഞ്ഞാലേ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ലഭിക്കുകയുള്ളൂ. ഓരോ മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍…

          Read More

            കാപ്പിക്കളം റോഡ് പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണം: എസ്ഡിപിഐ

            തലപ്പുഴ: തവിഞ്ഞാൽ പഞ്ചായത്തിലെ അഞ്ച്, ഏഴ് വാർഡുകൾ ഉൾക്കൊള്ളുന്ന കാപ്പിക്കളം പ്രദേശത്തെ റോഡ് പണി, നടുത്തൊടി സൈഡ് കെട്ട് തുടങ്ങിയ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശവാസികൾ റോഡ് പണി പൂർത്തിയാകാതെ കിടക്കുന്നതിനാൽ ഏറെ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. റോഡ് പണി പൂർണമായില്ലെങ്കിൽ മഴക്കാലത്ത് യാത്ര അതീവ ദുരിതകരമാകുകയും, വിദ്യാർത്ഥികൾക്കും സാധാരണ ജനങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരികയും ചെയ്യും. അതുപോലെ, പ്രദേശത്ത് അശാസ്ത്രീയമായി ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഡ്രെയിനേജിലൂടെ വെള്ളം ഒഴുകാത്തതിനാൽ റോഡിൽ…

            Read More

              എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

              കൽപ്പറ്റ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്‌ദുൽ കരീം അധ്യക്ഷത വഹിച്ച ചടങ്ങിൽ, കൽപ്പറ്റ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർഥി എൻ. ഹംസയുടെ വിജയത്തിനായി താഴെത്തട്ടിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് നേരിടുന്നതിനും മണ്ഡലത്തിലെ സംഘടനാ സംവിധാനം കൂടുതൽ ഊർജ്ജിതമാക്കുന്നതിനുമായി വിപുലമായ പ്രവർത്തന പദ്ധതികൾക്കും കൺവെൻഷൻ രൂപം നൽകി.   എ. യൂസുഫ്,…

              Read More

                ശ്രേയസ് ലോക വനം, ജലം,കാലാവസ്ഥ ദിനാചരണം സംഘടിപ്പിച്ചു

                മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക വനം,ജലം,കാലാവസ്ഥ ദിനാചരണം അമ്മായിപ്പാലം സ്വർഗം പാർക്കിൽ സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം പത്രോസ് അധ്യക്ഷത വഹിച്ചു. ഹൈമാവതി ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.സിഡിഒ സാബു പി.വി.,ജയശ്രീ,ദുർഗ എന്നിവർ സംസാരിച്ചു.ബാലജ്യോതി കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

                Read More

                  ജില്ലാതല കണ്ട്രോള്‍ റൂം ചെലവ് നിരീക്ഷക കനിക ഹസിജ സന്ദര്‍ശിച്ചു

                  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കാനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ നടപടി സ്വീകരിക്കാനും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പ്രവര്‍ത്തനം ആരംഭിച്ച ജില്ലാതല കണ്ട്രോള്‍ റൂം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക കനിക ഹസിജ സന്ദര്‍ശിച്ചു. ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എസ് നിവേദ് കണ്ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.   ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളൈയിംഗ് സ്‌ക്വാഡ്, എം.സി.സി സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട്രോള്‍ റൂം മുഖേനയാണ് ഏകോപിപ്പിക്കുന്നത്….

                  Read More

                    മേപ്പാടി പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

                    മേപ്പാടി: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ: ടി സിദ്ധിഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മേപ്പാടി ടൗണില്‍ യുഡിഎഫ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി പി ആലി ഓഫീസിന്റെ ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചു . അഡ്വ ടി സിദ്ധിഖ്,സലീം മേമന,ബി സുരേഷ് ബാബു,ടി ഹംസ,ഒ ഭാസ്‌കരന്‍,പി കെ അഷ്റഫ്,ഒ വി റോയ്,കാരാടന്‍ നജീബ്,രാജു ഹെജമാടി,ടി എ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

                    Read More

                      വള്ളിയൂർക്കാവ് അമ്യൂസ്‌മെന്റ് പാർക്ക് സുരക്ഷാ ഭീഷണിയിൽ; അമിത നിരക്കിലും നികുതി വെട്ടിപ്പിലും പ്രതിഷേധം ശക്തം

                      മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അമ്യൂസ്‌മെന്റ് പാർക്കിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വ്യാപക പരാതി. ജയിന്റ് വീൽ, മരണക്കിണർ, ബ്രേക്ക് ഡാൻസ്, ഡ്രാഗൺ, ആകാശത്തൊട്ടിൽ തുടങ്ങി നിരവധി റൈഡുകളാണ് പാർക്കിലുള്ളത്. എന്നാൽ ഇവയിലൊന്നിലും മതിയായ ജീവൻരക്ഷാ സംവിധാനങ്ങളില്ലാതെയാണ് പ്രവർത്തനം നടക്കുന്നത്.   അടുത്തിടെ ഹരിയാനയിൽ അപകടമുണ്ടാക്കിയതിന് സമാനമായ റൈഡുകൾ വള്ളിയൂർക്കാവിലും പ്രവർത്തിപ്പിക്കുന്നുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇവിടുത്തെ യന്ത്ര ഊഞ്ഞാലിൽ നിന്ന് വീണ് ഒരാൾ മരിച്ച ദാരുണ സംഭവം നിലനിൽക്കെയാണ് അധികൃതരുടെ ഭാഗത്തുനിന്നും…

                      Read More