സംസ്ഥാന അതിർത്തി പൊൻകുഴിയിൽ വൻ രാസ ലഹരി വേട്ട

    പൊൻകുഴി -: 2026 നിയമസഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് പരിശോധന ”ഓപ്പറേഷൻ ഹോട്ട്സ്പോട്ട് 2.0” ന്റെ ഭാഗമായി ഇന്ന് രാവിലെ സംസ്ഥാന അതിർത്തിയായ പൊൻകുഴി ഭാഗത്ത് വെച്ച് വയനാട് എക്സൈസ് ഇന്റലിജൻസും, വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും നടത്തിയ സംയുക്ത വാഹന പരിശോധനയിൽ ഹൈദരാബാദിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ 312.513 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ താമരശ്ശേരി…

    Read More

      എം കെ രാജേന്ദ്രന് ഡോക്റ്ററേറ്റ് ലഭിച്ചു.

      സുൽത്താൻ ബത്തേരി: എം കെ രാജേന്ദ്രന് ഡോക്റ്ററേറ്റ് ലഭിച്ചു. കോഴിക്കോട് സർവകലാശാലയ്ക്ക് കീഴിലെ കോടഞ്ചേരി ഗവ: കോളജിൽ നിന്നും ഡോ:ടി. ജുബൈറിന് കീഴിൽ “കേരളത്തിലെ തൃണാധിഷ്ഠിത കരകൗശല യൂണിറ്റുകളുടെ സാധ്യതകളും വെല്ലുവിളികളും ” എന്ന വിഷയത്തിലെ ഗവേഷണത്തിന് ആണ് എം കെ രാജേന്ദ്രൻ ഡോക്റ്ററേറ്റ് നേടിയത്. തൃക്കൈപറ്റ പരേതരായ മങ്കുത്തേൽ കുമാരൻ , അമ്മിണി ദമ്പതികളുടെ മകനും ജി.എച്ച് എസ് എസ്മൂലങ്കാവിലെ കൊമേഴ്സ് അധ്യാപകനുമാണ് . നാഷണൽ സർവീസ് സ്കീമിൻ്റെ മീനങ്ങാടി ക്ലസ്റ്റർ കൺവീനർ, സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ…

      Read More

        വോട്ട് ബോധവത്ക്കരണവും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു

        നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാനന്തവാടി സ്വീപ് അംഗങ്ങളുടെ നേതൃത്വത്തിൽ തലപ്പുഴ ഗവ. എൻജിനീയറിങ് കോളേജിൽ വോട്ട് ബോധവത്കരണ പരിപാടിയും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. ഓരോ വോട്ടും രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാണെന്നും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു. യുവജനങ്ങളിൽ ജനാധിപത്യ പ്രക്രിയയെക്കുറിച്ച് അവബോധം വർധിപ്പിക്കുകയും വോട്ടവകാശത്തിന്റെ വിനിയോഗം ഉറപ്പാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. എൽ ആർ തഹസിൽദാർ എൻ. പ്രിയ, കോളേജ് പ്രിൻസിപ്പൽ…

        Read More

          സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 985 സ്ഥാനാര്‍ഥികള്‍, കൂടുതല്‍ കൊടുവള്ളിയിൽ

          തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി ജനവിധി തേടുന്നത് 985 സ്ഥാനാര്‍ഥികള്‍. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കിലാണ് ചിത്രം പൂര്‍ണമാകുന്നത്. 2,125 നാമനിര്‍ദേശ പത്രികകളായിരുന്നു ഇക്കുറി ആകെ ലഭിച്ചത്. 1,757 പത്രികകള്‍ സ്വീകരിക്കുകയും 357 പത്രികകള്‍ തള്ളുകയും 11 എണ്ണം പിന്‍വലിക്കുകയും ചെയ്തു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 28 സ്ഥാനാര്‍ഥികളാണ് ഇത്തവണ അധികം മത്സരിക്കുന്നത്. 957 സ്ഥാനാര്‍ഥികളായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ മത്സരിച്ചത്.   കൊടുവള്ളി 17, മഞ്ചേശ്വരം 14, തിരുവനന്തപുരം…

          Read More

            നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

            പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ (71)അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു. നടനും എംഎൽഎയുമായ എം മുകേഷിൻ്റെ സഹോദരീ ഭർത്താവാണ്. സംസ്കാരം നാളെ സ്വദേശമായ ത്രിശൂർ വാടാനപ്പള്ളി ത്രിത്തല്ലൂർ ഏങ്ങൂർ വീട്ടിൽ നടക്കും.   തൃശൂർ ജില്ലയിൽ തൃത്തല്ലൂരിൽ അയ്യപ്പന്റെയും സുമതിയുടെയും മകനായി ഇ എ രാജേന്ദ്രൻ്റെ ജനിച്ചു. തൃത്തല്ലൂർ യു പി സ്കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്കൂൾ സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.  …

            Read More

              14.2 കിലോ സിലിണ്ടറുകൾക്ക് പകരം 10 കിലോ; പാചകവാതക ക്ഷാമം മറികടക്കാൻ രാജ്യത്ത് ‘റേഷനിംഗ്’ ആലോചനയിൽ

              രാജ്യത്ത് ഇന്ധന ക്ഷാമം ഇല്ലെന്ന് കേന്ദ്രം ആവർത്തിക്കുമ്പോഴും പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിലുണ്ടായ പാചകവാതക പ്രതിസന്ധി രൂക്ഷമാവുകയാണ്. ഇന്ത്യയിലേക്കുള്ള പാചകവാതക ഇറക്കുമതി ഏകദേശം പകുതിയോളം കുറഞ്ഞു.   പ്രതിസന്ധി മറികടക്കാൻ നിലവിലെ 14.2 കിലോ സിലിണ്ടറുകൾക്ക് പകരം 10 കിലോ സിലിണ്ടറുകൾ താൽക്കാലികമായി വിതരണം ചെയ്യുന്ന ‘റേഷനിംഗ്’ സംവിധാനത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിതരണം കുറഞ്ഞതോടെ അർജന്റീന, അർമീനിയ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പാചകവാതകം എത്തിക്കാൻ ഇന്ത്യ ശ്രമം തുടങ്ങിക്കഴിഞ്ഞു.   അതേസമയം, ഹോട്ടലുകൾ…

              Read More

                കെ സി വേണുഗോപാല്‍ എം പി ഇന്ന് ജില്ലയില്‍

                കല്‍പ്പറ്റ: വയനാട്ടിലെ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഇന്ന് (മാര്‍ച്ച് 26) ജില്ലയിലെത്തും. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖിന്റെ പ്രചരണാര്‍ഥം കല്‍പ്പറ്റ തിരുഹൃദയ ജൂബിലിഹാളില്‍ ഉച്ചക്ക് രണ്ടുമണിക്ക് നടക്കുന്ന വനിതാസംഗമം ഉദ്ഘാടനം കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍, വനിതാലീഗ്…

                Read More

                  മേപ്പാടി ഏലവയലിൽ പുഴയിലെ വെള്ളക്കെട്ടിൽ പതിനാലുകാരൻ മുങ്ങി മരിച്ചു

                  മേപ്പാടി: മേപ്പാടി ഏലവയലിൽ പുഴയിലെ വെള്ളക്കെട്ടിൽ പതിനാലുകാരൻ മുങ്ങി മരിച്ചു. ചൂരൽ മല നീലിക്കാപ്പിൽ അബ്ദുറഹിമാന്റെ മകൻ സ്വദേശി റാഷിദ്‌ ആണ് മരിച്ചത്. 14- വയസ്സായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഫയർ ഫോഴ്സും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

                  Read More

                    ബസ്സിന് പിറകിൽ ഓട്ടോ ഇടിച്ച് അപകടം രണ്ട് പേർക്ക് പരിക്ക്.

                    ബസ്സിന് പിറകിൽ ഓട്ടോ ഇടിച്ച് അപകടം രണ്ട് പേർക്ക് പരിക്ക്. മീനങ്ങാടി പോളിറ്റി ക്ലിനിക്കിന് സമീപം ബസ്സിന് പിറകിൽ ഓട്ടോ ഇടിച്ച് അപകടം രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ രണ്ട് പേരെയും കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കാര്യമ്പാടി സ്വദേശി ഇരുവിളം കാട്ടിൽ അപർണ (21) വയസ്സ്, മകൻ യഥാവ് (5മാസം) എന്നിവർക്ക് ആണ് പരിക്ക്. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം  

                    Read More

                      ഒ ആര്‍ കേളുവിന്‌ ലത്തീന്‍ രൂപതയുടെ ആദരം

                      മാനന്തവാടി: ലത്തീന്‍ കത്തോലിക്ക സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1947ലെ കാലഗണന ഒഴിവാക്കി സര്‍ട്ടിഫിക്കറ്റ് വേഗത്തിലാക്കാന്‍ നിയമ നിർമാണത്തിന് നേതൃത്വം നല്‍കിയ മന്ത്രി ഒ ആര്‍ കേളുവിനെ നെയ്യാറ്റിൻകര ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ ആദരിച്ചു. മാനന്തവാടി അമലോത്ഭവമാതാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഫാ. അനില്‍കുമാര്‍, ഫാ. റോബര്‍ട്ട് വിന്‍സെന്റ്, ഫാ. ജെയ്‌മോന്‍ ആകശാലയിൽ എന്നിവർ ചേർന്ന്‌ പൊന്നാട അണിയിച്ചു. മെമെന്റോയും നൽകി. സിപിഐ എം മാനന്തവാടി ഏരിയാ കമ്മിറ്റിയംഗം കെ എം വര്‍ക്കിയും ഒപ്പമുണ്ടായി.

                      Read More