ട്രെയിനില്‍ ഇനി വാട്‌സ്ആപ്പ് ടിക്കറ്റുമായി യാത്ര വേണ്ട; പിഴ വീഴും
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയില്‍ ടിക്കറ്റിന് തെളിവായി വാട്സ്ആപ്പില്‍ അയച്ച പകര്‍പ്പുകളോ സ്‌ക്രീന്‍ഷോട്ടുകളോ, പിഡിഎഫോ സ്വീകരിക്കില്ലെന്ന് റെയില്‍വേ. റെയില്‍വണ്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഡിജിറ്റല്‍ അണ്‍റിസര്‍വ്ഡ് ടിക്കറ്റുകളുമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ ബുക്കിങ് നടത്താന്‍ ഉപയോഗിച്ച അതേ മൊബൈല്‍ ഫോണില്‍ ഒറിജിനല്‍ ടിക്കറ്റിന്റെ പകര്‍പ്പുകള്‍ ഹാജരാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഫോണില്‍ തന്നെ ടിക്കറ്റ് ഉണ്ടായിരിക്കണമെന്നാണ് റെയില്‍വേയുടെ പുതുക്കിയ നിയമം പറയുന്നത്. കൂടാതെ ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ അവരുടെ ഡിജിറ്റല്‍…
