നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി.

    തെരഞ്ഞെടുപ്പ് ദിവസം പ്രശ്‌നബാധിത പോളിങ് ബൂത്തുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനുള്ള മൈക്രോ ഒബ്‌സര്‍വര്‍മാരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷനും നടത്തി.   തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കിയുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ റാന്‍ഡമൈസേഷന് നേതൃത്വം നല്‍കി. റാന്‍ഡമൈസേഷനിലൂടെ മൂന്നു മണ്ഡലങ്ങളിലേക്കുമായി 40 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 4008 ഉദ്യോസ്ഥരെ തിരഞ്ഞെടുത്തു. ജില്ലയില്‍ ആകെ 715 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.   ഇതില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരായി 1002 (443 പുരുഷന്മാര്‍, 559 സ്ത്രീകള്‍) പേരെയും ഫസ്റ്റ് പോളിംഗ്…

    Read More

      സഖാവ് എ.കെ.ജി ദിനം ആചരിച്ചു.

      കൽപ്പറ്റ : സഖാവ് എ.കെ.ജി ദിനം ആചരിച്ചു. സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസായ എ കെ ജി ഭവനിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് പതാക ഉയർത്തി. ജില്ലാ കമ്മിറ്റി അംഗം കെ സുഗതൻ, ലോക്കൽ സെക്രട്ടറി ഷംസു, ലോക്കൽ കമ്മിറ്റി അംഗം മുസ്തഫ എന്നിവർ പങ്കെടുത്തു

      Read More

        മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തെ സന്ദർശിച്ചു

        മാനന്തവാടി : എൽഡിഎഫ് സ്ഥാനാർഥി ഒ ആർ കേളു മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തെ സന്ദർശിച്ചു. ഞായറാഴ്ച രാവിലെ 9.30ഓടെ മാനന്തവാടി ബിഷപ്പ് ഹൗസിലായിരുന്നു സന്ദർശനം. അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. എൽഡിഎഫ് നേതാക്കളായ കെ എം വർക്കി, എൻ യു ജോൺ, സണ്ണി ജോർജ് എന്നിവരും മന്ത്രിക്കൊപ്പമെത്തിയിരുന്നു.

        Read More

          ഈദ് സോഷ്യൽ മീറ്റ് സംഘടിപ്പിച്ചു.

          പനമരം : മസ്ജിദുൽഹുദ വെൽഫയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മസ്ജിദുൽ ഹുദാ മദ്രസ്സാ ഹാളിൽ സംഘടിപ്പിച്ച ഈദ് സോഷ്യൽ മീറ്റ് സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും ജനപ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് വേറിട്ടൊരു അനുഭവമായി. വെറുപ്പും വിദ്വേഷവും അടിച്ചേൽപ്പിക്കുന്ന സാമൂഹിക അന്തരീക്ഷത്തിൽ  വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ഒത്തുകൂടൽ ഈദുൽ ഫിത്തർ ദിനത്തിലെ   എല്ലാവർക്കും പുതിയ അനുഭവമായതായി പ്രാസംഗികർ ചൂണ്ടിക്കാട്ടി.കൂട്ടായ്മയിൽ മസ്ജിദുൽ ഹുദാ വെൽഫെയർ കമ്മിറ്റി പ്രസിഡൻറ് കെ അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്…

          Read More

            ഫണ്ട് കിട്ടിയില്ല: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം അവതാളത്തിൽ

            കൽപ്പറ്റ : നടപ്പ് സാമ്പത്തിക വർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതത്തിൽ സർക്കാർ ബജറ്റിൽ വകയിരുത്തിയ തുക മാർച്ച് മാസം അവസാനിക്കാറായപ്പോഴും ലഭിക്കാത്തതിനാൽ വളരെയധികം ആശങ്കയിലാണ് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും . സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പ്രവർത്തികൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ അധികാരത്തിൽ വരുന്നതിന്റെ കാലതാമസവും പദ്ധതി പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് . പുതിയ ഭരണസമിതികൾ അധികാരം ഏറ്റെടുത്തതിനു ശേഷം പദ്ധതി പ്രവർത്തനങ്ങൾ…

            Read More

              ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങണോ? ഇന്ന് പൊയ്ക്കോളൂ

              സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് കേരളത്തിലെ നിരക്ക് 1,07,040 രൂപയാണ്. അതായത് ഒരു ഗ്രാം സ്വർണത്തിന് 13380 രൂപയാണ്. ഇന്നലെയും ഇതേ നിരക്കിലായിരുന്നു സ്വർണവില ഉണ്ടായിരുന്നത്. ഈ മാസം തുടക്കത്തിൽ സ്വർണം എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. 1,26,920 രൂപയായിരുന്നു മാർച്ച് 1 ന് കേരളത്തിലെ ഒരു പവൻ സ്വർണത്തിന്റെ നിരക്ക്.   ഇസ്രയേൽ-ഇറാൻ-അമേരിക്കൻ സംഘർഷം തുടങ്ങിയ സമയത്ത് സ്വർണവിപണിയിൽ വർധനവ് ആണ് ഉണ്ടായത്. തുടർന്നാൽ…

              Read More

                കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു; വളർത്തുപക്ഷികളെ കൊന്നൊടുക്കി

                കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച അഞ്ചിടങ്ങളിലായി പതിനയ്യായിരത്തോളം വളർത്തു പക്ഷികളെ കൊന്നൊടുക്കി. രോഗം കണ്ടെത്തിയ നാല് പഞ്ചായത്തുകളിലും നല്ലളം ഡിവിഷനിലും ഇന്നലെ വളർത്തു പക്ഷികളെ കൊന്നൊടുക്കി.   രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്നത്. ബാലുശ്ശേരിയിലെ പനങ്ങാട് പഞ്ചായത്തിൽ മാത്രം 450 പക്ഷികളെയാണ് കൊന്നൊടുക്കിയത്. ബാലുശ്ശേരി മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജന്റെ നേതൃത്വത്തിലായിരുന്നു നടപടി. മൃഗസംരക്ഷണ വകുപ്പും ജില്ലാഭരണകൂടവും സംയുക്തമായാണ് പ്രതിരോധ പ്രവർത്തനങ്ങൾ…

                Read More

                  മയക്കുവെടി വെച്ചിട്ടും പിടികൂടാനായില്ല; മുട്ടിക്കൊമ്പൻ കാട് കയറി

                  ജനവാസമേഖലകളിൽ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ വനംവകുപ്പ് മയക്കുവെടി വെച്ചു. കല്ലൂർകുന്ന് ഭാഗത്തുനിന്ന് രാവിലെ മയക്കുവെടി വെച്ചെങ്കിലും, ആന ഉൾക്കാട്ടിലേക്ക് കയറി. ഇതോടെ ട്രാക്ക് ചെയ്യാനുള്ള വനംവകുപ്പിന്റെ ശ്രമം പരാജയപ്പെട്ടു. ഇതോടെ, ആനയെ പിടികൂടി മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റാനുള്ള ദൗത്യം നാളെ പുനരാരംഭിക്കാൻ താരുമാനിച്ചു. ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മുട്ടിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. മയക്കുവെടി വെച്ചതിന് പിന്നാലെ ഉൾവനത്തിലേക്ക് നീങ്ങിയ ആനയെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യസംഘവും നടത്തിയ തിരച്ചിൽ ഫലം കാണാതെ വന്നതോടെയാണ് ദൗത്യം താത്കാലികമായി നിർത്തിവെക്കാൻ…

                  Read More

                    മാനന്തവാടിയിൽ കളം നിറഞ്ഞ് യു.ഡി.എഫ്; അങ്കത്തട്ടിൽ ആത്മവിശ്വാസത്തോടെ കൈപ്പത്തി

                    നിയമസഭ തെരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ വയനാടിന്റെ രാഷ്ട്രീയ ഹൃദയമായ മാനന്തവാടിയിൽ ഇക്കുറി പോരാട്ടം കനക്കുകയാണ്. പരമ്പരാഗതമായി യു.ഡി.എഫിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ, കഴിഞ്ഞ കുറച്ചു കാലമായി നഷ്ടപ്പെട്ട ആധിപത്യം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് മുന്നണി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, സമീപകാലത്ത് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയങ്ങൾ പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തോടെ യു ഡി എഫ് പ്രവർത്തകർ മാനന്തവാടി ടൗണിൽ നടത്തിയ റോഡ് ഷോ മാനന്തവാടി മണ്ഡലത്തിലെ മാറ്റത്തിന്റെ സൂചനയാണെന്ന് രാഷ്ട്രീയ…

                    Read More

                      ഏപ്രില്‍ 9ന് സംസ്ഥാനത്ത് പൊതു അവധി; ലഭിക്കുക ശമ്പളത്തോട് കൂടിയ അവധി

                      തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രില്‍ ഒന്‍പതിന് പൊതു അവധി. ഏപ്രില്‍ ഒന്‍പത് വ്യാഴാഴ്ച നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരം പൊതു അവധി പ്രഖ്യാപിച്ച്‌ ഉത്തരവായി.   സംസ്ഥാനത്തെ വാണിജ്യ – സ്വകാര്യ സ്ഥാപനങ്ങളിലെ അടക്കം എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടു കൂടിയ അവധിയായിരിക്കും അന്ന് ലഭിക്കുക.   കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് പ്രകാരം എല്ലാ സ്വകാര്യ സംരംഭങ്ങള്‍, സ്വകാര്യ വ്യാവസായിക കേന്ദ്രങ്ങള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കും അവധി ബാധകം. എല്ലാ…

                      Read More