എൽഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കൺവൻഷൻ നടത്തി

    കൽപ്പറ്റ: എൽഡിഎഫ് നിയോജകമണ്ഡലം കൺവൻഷൻ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടത്തി. ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ. ഹംസ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ. റഫീഖ്, സി.കെ. ശശീന്ദ്രൻ, ഇ.ജെ. ബാബു, കെ.ജെ. ദേവസ്യ, ഷാജി ചെറിയാൻ, എ.പി. അഹമ്മദ്, കുര്യാക്കോസ് മുള്ളൻമട, അബൂബക്കർ ഹാജി, പി. ഗഗാറിൻ, വി.പി. ശങ്കരൻ നമ്പ്യാർ, സ്ഥാനാർഥി പി.കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. 2,001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി കെ.കെ. ഹംസ(ചെയർമാൻ), പി. ഗഗാറിൻ,…

    Read More

      കൽപ്പറ്റ മണ്ഡലത്തിൽ ആവേശമായി എൽഡിഎഫ് സ്ഥാനാർത്ഥി പി കെ അനിൽകുമാർ

      കൽപ്പറ്റ മണ്ഡലത്തിൽ ആവേശമായി എൽഡിഎഫ് സ്ഥാനാർത്ഥി പി കെ അനിൽകുമാർ. രാവിലെ മേപ്പാടി നെല്ലിമുണ്ട മൈതാനത്ത് നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ആശംസകൾ അർപ്പിച്ചു കൊണ്ടായിരുന്നു അനിൽകുമാറിന്റെ പ്രചരണ പരിപാടികൾ ആരംഭിച്ചത്. കൽപ്പറ്റ നഗരത്തിലെ വനിതാ മെസ്സിലെ ജീവനക്കാരോടും മറ്റുള്ളവരോടും വോട്ട് അഭ്യർത്ഥിച്ചു. കൽപ്പറ്റ ഡി പോൾ സെന്റ് വിൻസെന്റ് ഫെറോനാ പള്ളിയിൽ എത്തിയ സ്ഥാനാർത്ഥി വിശ്വാസികളെ കണ്ട് വോട്ട് തേടി. ഓശാന തിരുനാളിന്റെ ദിവസങ്ങളിലൂടെ കടന്നു പോകുന്നവർക്ക് സ്ഥാനാർത്ഥി ആശംസകൾ അറിയിച്ചു. കല്പറ്റ കച്ചേരികുന്ന് തിരുഹൃദയ ദേവാലയത്തിലും…

      Read More

        വീടിന് തീ പിടിച്ച് വയോധികന് ദാരുണാന്ത്യം

        ബത്തേരി: സുൽത്താൻ ബത്തേരി അമ്മായിപാലം പുത്തൻ വീട് കൃഷ്ണൻകുട്ടി (73) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരും സ്ഥലത്തെത്തിയ സുൽത്താൻ ബത്തേരി പോലീസും ഫയർഫോഴ്സും ചേർന്ന് തീ അണച്ചെങ്കിലും കൃഷ്ണൻ കുട്ടിയെ രക്ഷിക്കാനായില്ല. ഇദ്ദേഹം കിടന്നിരുന്ന മുറി പൂർണ്ണമായും കത്തി നശിച്ചു.  

        Read More

          കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം; നാലു മലയാളികള്‍ മരിച്ചു

          ബെംഗളൂരു: കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ട് നാല് മലയാളികള്‍ മരിച്ചു. മൈസൂരിലെ ചന്നപ്പട്ടണയ്ക്കു സമീപമാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.   പി.കെ.ട്രാവല്‍സിന്റെ സ്ലീപര്‍ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. ബസിന്റെ മുന്‍വശം തകര്‍ന്നു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

          Read More

            കോഴിക്കോടിന് ആറ്റുനോറ്റ് കിട്ടിയ ഡബിൾ ഡക്കർ; പക്ഷേ, റോഡിൽ ഇറക്കാനുള്ള യോഗമില്ല

            കോഴിക്കോട് : രണ്ടു കോടി രൂപയോളം ചെലവിട്ട് മലബാറിൽ ആദ്യമായെത്തിച്ച ഇലക്ട്രിക്ക് ഡബിൾ ഡക്കർ ബസ് പത്തുദിവസം കഴിഞ്ഞിട്ടും നിരത്തിലിറങ്ങിയില്ല. എന്ന് ഇറങ്ങുമെന്നോ, എത്ര രൂപയാണ് ടിക്കറ്റ് നിരക്കെന്നോ, ഏത് റൂട്ടിൽ ഓടുമെന്നോ കൃത്യമായി പ്രഖ്യാപിക്കാനും ഇത്രയും ദിവസമായി ട്രാൻസ്‌പോർട്ട് വകുപ്പിന് സാധിച്ചിട്ടില്ല. ഇതിനെല്ലാം പ്രധാന കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത് റോഡിന് കുറുകേ ഉയരത്തിലുള്ള വിവിധ കേബിളുകളാണ്.   വൈദ്യുത കേബിൾ, സ്വകാര്യ ഇന്റർനെറ്റ് കേബിൾ എന്നിവ പലയിടത്തും റോഡിൽനിന്ന് അഞ്ചുമീറ്റർ പോലും ഉയരത്തിൽ അല്ലാതെയുണ്ട്. ഡബിൾ…

            Read More

              കേരളം പ്രതാപകാലത്തേക്ക് മടങ്ങിവരണമെങ്കില്‍ യു ഡി എഫ് അധികാരത്തിലെത്തണം: കൃഷ്ണ ഭൈര ഗൗഡ

              കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ നടത്തി   കേരളം പ്രതാപകാലത്തേക്ക് മടങ്ങിവരണമെങ്കില്‍ യു ഡി എഫ് അധികാരത്തിലെത്തണം: കൃഷ്ണ ഭൈര ഗൗഡ   കേരളത്തില്‍ ബി ജെ പി-സി പി എം കൂട്ടുകെട്ടെന്നും കര്‍ണാടക റെവന്യൂമന്ത്രി   കല്‍പ്പറ്റ: കേരളം പഴയ പ്രതാപകാലത്തിലേക്ക് മടങ്ങിവരണമെങ്കില്‍ യു ഡി എഫ് അധികാരത്തില്‍ വരണമെന്ന് കര്‍ണാടക റെവന്യൂമന്ത്രി കൃഷ്ണ ഭൈര ഗൗഡ. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം…

              Read More

                യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

                കല്‍പ്പറ്റ: നിയോജകമണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. കല്‍പ്പറ്റ കാനറാ ബാങ്കിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന ഓഫീസ് മുസ്‌ലിംലീഗ് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് എന്‍ കെ റഷീദ് ഉദ്ഘാടം ചെയ്തു. സലീം മേമന അധ്യക്ഷനായിരുന്നു. കര്‍ണാടക റെവന്യൂമന്ത്രി കൃഷ്ണ ഭൈര ഗൗഡ, കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖ്, ഡി സി സി പ്രസിഡന്റ് അഡ്വ, ടി ജെ ഐസക്, പി പി ആലി, ചന്ദ്രികാകൃഷ്ണന്‍, ബി…

                Read More

                  കൽപ്പറ്റയിൽ എൻ.ഹംസ എസ്ഡിപിഐ സ്ഥാനാർഥി

                  കൽപ്പറ്റ : നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർഥിയായി എൻ. ഹംസയെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പ്രഖ്യാപിച്ചു.   കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ജില്ലയിലെ സാമൂഹിക-രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമാണ് എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റായ എൻ. ഹംസ. വിവിധ ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും അവകാശ സംരക്ഷണ സമരങ്ങളിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് ഇദ്ദേഹം. പാർട്ടിയുടെ രൂപീകരണകാലം മുതൽ ജില്ലാ-മണ്ഡലം തലങ്ങളിൽ വിവിധ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു വരുന്നു. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം…

                  Read More

                    ഇനി പറക്കാൻ ചെലവ് കൂടും; ടിക്കറ്റ് നിരക്കിനുള്ള പരിധി നീക്കി കേന്ദ്രം, നിരക്ക് വിമാന കമ്പനികൾക്ക് സ്വതന്ത്രമായി തീരുമാനിക്കാം

                    തിരുവനന്തപുരം : ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്കുള്ള നിയന്ത്രണം തിങ്കളാഴ്ച മുതൽ നീക്കുന്നതോടെ പറക്കാൻ ചെലവേറും. ഇതോടെ വിമാനക്കമ്പനികൾക്ക് സ്വതന്ത്രമായി നിരക്കുകൾ നിശ്ചയിക്കാൻ കഴിയും. നേരത്തെ ഇൻഡിഗോയുടെ വിമാന സർവീസ് മുന്നറിയിപ്പില്ലാതെ തടസ്സപ്പെട്ടതോടെ ടിക്കറ്റ് നിരക്കുകളിൽ കുത്തനെ വർദ്ധനവുണ്ടായിരുന്നു. തുടർന്നാണ് 2025 ഡിസംബറിൽ കേന്ദ്രം ആഭ്യന്തര നിരക്കുകൾക്ക് പരിധി ഏർപ്പെടുത്തിയത്.   വൺവേ ഇക്കണോമി ടിക്കറ്റിന് ഉയർന്ന പരിധിയായി ഏകദേശം 18,000 രൂപ (ദൂരത്തെ അടിസ്ഥാനമാക്കി) ആണ് നിശ്ചയിച്ചിരുന്നത്. പരിധി എടുത്തുകളഞ്ഞതോടെ ഇനി വിമാന കമ്പനികൾക്ക് ഇത്…

                    Read More

                      കാണാതായ യുവാവിനെ കബനിയിൽ മരിച്ച നിലയിൽ കണ്ടെത്തി

                      പുൽപ്പള്ളി: മുള്ളൻകൊല്ലി മൂന്ന്പാലം ഹൊസള്ളി ഉന്നതിയിലെ സുശീലൻ (35) നെ കബനി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വീട്ടിൽ നിന്ന് പോയതായിരുന്നു. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. ഭാര്യ: മഞ്ജുള, ഒരു മകനുണ്ട്.

                      Read More