ദീപക്കിന്റെ ആത്മഹത്യ; ബസിലെ CCTV ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാൻ പൊലീസ്

ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ ജീവനൊടുക്കിയ സംഭവത്തിൽ ദീപക് സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാൻ പൊലീസ്. സ്വകാര്യ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ദീപകും ഷിംജിത മുസ്‌തഫയും ബസിൽ കയറിയത് മുതലുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുക. ബസ് ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.   ഷിംജിത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ദൃശ്യത്തിന്റെ മുഴുവൻ ഭാഗങ്ങളും വീണ്ടെടുക്കാനാൻ പൊലീസ് ശ്രമം തുടങ്ങി. സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് നീക്കം.   യുവതി വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇന്നലെ കേസെടുത്തതിന്…

Read More

പാരഡൈസിലെ മാലാഖമാര്‍ക്ക് പുതിയ സ്‌കൂള്‍; മെയ് മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കണം; മന്ത്രി ഒ.ആര്‍ കേളു

കൽപ്പറ്റ: മാനസിക – ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പഠനവും സമഗ്ര വളര്‍ച്ചയും ലക്ഷ്യമിട്ട് തിരുനെല്ലി പാരഡൈസിലെ മാലാഖമാര്‍ക്ക് പുതിയ സ്‌കൂള്‍ കെട്ടിടം ഒരുങ്ങുന്നു. കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മെയ് മാസത്തോടെ പൂര്‍ത്തിയാക്കണമെന്ന് പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ-പിന്നാക്കാ ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റ്മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഭാവി മുന്നില്‍ കണ്ട് മികച്ച രീതിയില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക…

Read More

മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി കെ. രാജന്‍ വിലയിരുത്തി

മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി കെ. രാജന്‍ വിലയിരുത്തി   ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഫെബ്രുവരിയില്‍   ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം അധിവേഗം പുരോഗമിക്കുകയാണെന്നും അടുത്ത മാസം ആദ്യഘട്ട വീടുകളുടെ കൈമാറ്റം നടത്തുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തത്തിന് ശേഷം സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ എല്ലാ കാര്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. മറിച്ചുള്ളതെല്ലാം…

Read More

വെള്ളാര്‍മല സ്‌കൂള്‍ പുനര്‍ നിര്‍മ്മിക്കും 

കൽപ്പറ്റ: ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍. സര്‍ക്കാര്‍ സ്ഥലം ലഭ്യമായില്ലെങ്കില്‍ സ്ഥലം വില നല്‍കി വാങ്ങി അവിടെ സ്‌കൂള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ പി. വിശ്വനാഥന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ എസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജ ബേബി, സി. സീനത്ത് എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Read More

ഖൈമ ഉദ്ഘാടനം ചെയ്തു

തരുവണ : സമസ്ത നൂറാം വാർഷിക സമ്മേളന പ്രചരണത്തിൻ്റെ ഭാഗമായി തരുവണ മീത്തൽ യൂണിറ്റ് SKSSF, SBV പ്രവർത്തകർ നിർമിച്ച ഖൈമ വെള്ളമുണ്ട പോലീസ് സ്റ്റേഷൻ PRO അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് CP മൊയ്തു ഹാജി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ PK സലാം, വാർഡ് മെമ്പർ മമ്മൂട്ടി മദനി, SKSSF ജില്ലാ കമ്മിറ്റി അംഗം ലത്തീഫ് വാഫി, മമ്മൂട്ടി നിസാമി തരുവണ, PC ഇബ്രാഹിം…

Read More

പുത്തുമല ദുരന്തബാധിതർക്ക് മജ്‌ലിസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ കൈത്താങ്ങ്; വീടിന് തറക്കല്ലിട്ടു

പടിഞ്ഞാറത്തറ: പുത്തുമല പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ജീവിതം വഴിമുട്ടിനിന്ന നൗജീബിനും കുടുംബത്തിനും സ്നേഹവീടൊരുക്കി വളാഞ്ചേരി മജ്‌ലിസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് മാതൃകയാകുന്നു. മുണ്ടക്കുറ്റിയിൽ കല്ലാച്ചി സൂപ്പി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ മുസ്ലിം ലീഗിന് വിട്ടുനൽകിയ ഭൂമിയിൽ നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം മജ്‌ലിസ് പ്രസിഡന്റ് അബ്ദുള്ളക്കോയ തങ്ങൾ നിർവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി. മുഹമ്മദ്,…

Read More

പാവലിനും മഞ്ഞളിപ്പ് കർഷകർക്ക് കണ്ണീർ വിളവെടുപ്പുകാലം

മാനന്തവാടി: ജില്ലയിൽ ഏറ്റവും കൂടുതൽ പാവൽ കൃഷി ചെയ്യുന്ന തൊണ്ടർനാട്, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലാണ് വൻ തോതിൽ മഞ്ഞളിപ്പ് രോഗം ബാധിച്ച് പാവൽ കൃഷി നശിക്കുന്നത്.   ഇഞ്ചികൃഷിയിലും നെൽകൃഷിയിലും സംഭവിച്ചത് ആദ്യം പാവൽ തൈകളുടെ ഇലകൾക്കാണ് മഞ്ഞളിപ്പ് രോഗം ബാധിക്കുന്നത്. ഇത് മരുന്ന് പ്രയോഗത്തിലൂടെ മാറ്റിയെടുത്തെങ്കിലും പിന്നീടുണ്ടാകുന്ന പാവലുകൾ മഞ്ഞളിപ്പ് ബാധിച്ച് മുരടിക്കുകയാണ്.   ഇതോടെ പാവൽ കൃഷിയിൽ നിന്നുള്ള വിളവെടുപ്പ് പകുതിയിലും താഴെയെത്തിയെന്നാണ് കർഷകർ പറയുന്നത്. രോഗത്തിനെതിരെ പലവിധ വളപ്രയോഗങ്ങൾ നടത്തിയിട്ടും കായകളിലെ മഞ്ഞളിപ്പ്…

Read More

വന്യമൃഗശല്യം: ജനകീയ കമ്മിറ്റി രൂപീകരിക്കുന്നു

മാനന്തവാടി: വന്യമൃഗശല്യത്തിൽ ขว പൊറുതിമുട്ടിയ തവിഞ്ഞാൽ പഞ്ചായത്തിലെ അയനിക്കൽ, പേര്യ, ആലാറ്റിൽ പ്രദേശവാസികൾ പ്രശ്‌നപരിഹാരത്തിന് അധികാരികളിൽ സമ്മർദം ചെലുത്തുന്നതിൻ്റെ ഭാഗമായി ജനകീയ കമ്മിറ്റി രൂപീകരിക്കുന്നു.   വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, വൈസ് പ്രസിഡൻ്റ് റാബിയ അബ്ബാസ്, അംഗം ലത ബാലൻ എന്നിവർ കർഷകരുമായി സംസാരിച്ചതിനെത്തുടർന്നാണ് ജനകീയ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനം.   വന്യമൃഗങ്ങൾ കർഷകർക്ക് കടുത്ത വെല്ലുവിളി ഉയർത്തുകയാണ്. പേര്യ, ആലാറ്റിൽ പ്രദേശങ്ങളിൽ വാഴത്തോപ്പുകളിൽ കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടുപോത്തുകൾ വൻ…

Read More

മാനന്തവാടിയിൽ മത്സരിക്കാൻ സി കെ ജാനു?; തന്ത്രപരമായ നീക്കവുമായി വി.ഡി സതീശൻ

മാനന്തവാടിയിൽ ഇത്തവണ പി കെ ജയലക്ഷ്മിക്ക് പകരം ആദിവാസി നേതാവ് സി കെ ജാനുവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ആദിവാസി നേതാവ് സി കെ ജാനുവിലൂടെ മാനന്തവാടി മണ്ഡലം തിരിച്ചുപിടിക്കാനുള്ള തന്ത്രപരമായ നീക്കമാണ് യു ഡി എഫ് നടത്തുന്നത്. കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ പി കെ ജയലക്ഷ്മ‌ി ഇത്തവണയും മാനനന്തവാടിയിൽ യു ഡി എഫ് സ്ഥാനാർഥിയാവുമെന്നായിരുന്നു ജില്ലാ കോൺഗ്രസ് നേതൃത്വം സൂചിപ്പിച്ചിരുന്നത്. എന്നാൽ സി കെ ജാനു എൻ ഡി എ ബന്ധം ഉപേക്ഷിച്ച് യു ഡി എഫിൽ…

Read More

സംസ്ഥാനതല ക്ഷീരവികസന വകുപ്പ് അവാര്‍ഡുകളില്‍ തിളങ്ങി വയനാട്

കല്‍പ്പറ്റ: കൊല്ലം ആശ്രമ മൈതാനിയില്‍ 21വരെ നടത്തുന്ന ക്ഷീര വികസന വകുപ്പിന്റെ സംസ്ഥാനതല ക്ഷീര സംഗമത്തില്‍ കർഷകർക്കും ജീവനക്കാർക്കും ഉള്ള വിവിധ പുരസ്കാരങ്ങള്‍ നേടിക്കൊണ്ട് വയനാട് ജില്ല തിളക്കമാർന്ന നേട്ടം കൈവരിച്ചു.ഇതോടൊപ്പം സംസ്ഥാനതലത്തില്‍ ക്ഷീരമേഖലയില്‍ ഏറ്റവും അധികം ഫണ്ട് ചെലവഴിക്കുന്ന ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കി. സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള വർഗീസ് കുര്യൻ അവാർഡ് മീനങ്ങാടി ക്ഷീരോത്പാദക സഹകരണ സംഘം സ്വന്തമാക്കി.   ക്ഷീര സഹകാരി അവാർഡ് മലബാർ മേഖലയില്‍ ജനറല്‍ വിഭാഗം എം.വി. മോഹൻദാസ്-…

Read More