എവറസ്റ്റ് കീഴടക്കിയ സുഹ്റ സിറാജിന് അഭിനന്ദനം
പനമരം: എവറസ്റ്റ് കീഴടക്കിയ പനമരത്തിന്റെ മരുമകൾ സുഹ്റ സിറാജിനെ പനമരം സഹൃദ വേദി അഭിനന്ദിച്ചു. സാധാരണക്കാരായ മനുഷ്യർക്ക് ഭാവനയിൽ പോലും കാണാൻ കഴിയാത്ത ഒരു മഹാ ദൗത്യത്തിന്റെ വിജയമാണ് സുഹ്റ കൈവരിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു. മൈനസ് ഡിഗ്രി തണുപ്പും, ഓക്സിജന്റെ കുറവും . ഏത് നിമിഷവും ജീവനെടുത്തേക്കാവുന്ന മഞ്ഞിടിച്ചിലുകളും, ശാരീരികവും മാനസികവുമായ കഠിനമായ വെല്ലുവിളികളും അതിജീവിച്ചാണ് സുഹ്റ സിറാജ് ലോകത്തിന്റെ നെറുകയിലെത്തിയത്. അസാധാരണമായ ധീരതയും, കരുത്തും ആത്മവിശ്വാസവും, നിശ്ചയദാർഢ്യവുംഈ ദൗത്യത്തിന് ആവശ്യമാണ്. ലോകത്തിന്റെ നെറുകയിൽ കാൽവെച്ച സുഹറ കേരളത്തിന്റെയും…
