നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ജില്ലയിലെത്തി
ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ്, പോലീസ് നിരീക്ഷകരും ജില്ലയിലെത്തി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഡോ. ശ്രീധര്‍ ബാബു അധാന്‍കിയാണ് ജില്ലയിലെ പൊതുനിരീക്ഷകന്‍. ഉത്തരാഖണ്ഡിലെ ലേബര്‍, സോഷ്യല്‍ വെല്‍ഫെയര്‍, പ്ലാനിംഗ് സെക്രട്ടറിയാണ്. 2008 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഫോണ്‍- 04936 284204, മൊബൈല്‍ നമ്പര്‍:…
