വാഗ്ദാന ലംഘനം ഇടതുപക്ഷത്തിന് ഭൂഷണമല്ല: എ.ഐ.ടി.യു.സി.

കൽപ്പറ്റ: തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും നൽകിയ വാഗ്ദാനം ലംഘിക്കുന്നത് ഇടതുപക്ഷ സർക്കാരിന് ഭൂഷണമല്ലെന്നും തൊഴിലാളി സംഘടനപ്രതിനിധികളുമായി ചർച്ച ചെയ്തുണ്ടാക്കിയ തീരുമാനങ്ങൾ സർക്കാർ അടിയന്തിരമായി നടപ്പിലാക്കണമെന്നും എ.ഐ.ടി.യു.സി. വയനാട് ജില്ലാ പ്രസിഡണ്ട് വിജയൻ ചെറുകരആവശ്യപ്പെട്ടു.   മിനിമം കൂലി 700 രൂപയാക്കുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികാ വാഗ്ദാനമെങ്കിലും നടപ്പിലാക്കണമെന്നും രണ്ട് മന്ത്രിതല ചർച്ചകളിലായി തീരുമാനിക്കപ്പെട്ട കാര്യങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എഐടിയുസി) വയനാട് കളക്ടറേറ്റിന് മുമ്പിൽ നടത്തിയ സമരം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു…

Read More

കാര്‍ഷിക മേഖലയിലെ പദ്ധതികളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം: എഫ്.പി.സി. കണ്‍സോര്‍ഷ്യം

കല്‍പ്പറ്റ: കാര്‍ഷിക മേഖലയിലെ പദ്ധതികളുടെ നിര്‍വഹണത്തിലും സബ്‌സിഡി വിതരണത്തിലും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാര്യക്ഷമമായി ഇടപെടണമെന്നും കുടിശ്ശികകള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും കേരള എഫ്.പി.ഒ., എഫ്.പി.സി. കണ്‍സോര്‍ഷ്യം വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. നിലവില്‍ വിവിധ പദ്ധതികളുടെ സബ്‌സിഡി തുക കുടിശ്ശികയുണ്ട്. ഇത് ഉടന്‍ വിതരണം ചെയ്യണം. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരവും വിള ഇന്‍ഷൂറന്‍സ് പദ്ധതിയിലെ കുടിശ്ശികയും കര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. വയനാട് ജില്ലയില്‍ കൃഷി അനുബന്ധ നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കണം….

Read More

ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തി ദീപാദാസ് മുൻഷി

കൽപ്പറ്റ: വയനാട് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ എത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ, ഡി സി സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡൻ്റ്മാർ എന്നിവരുമായി അവർ കൂടികാഴ്ച്ച നടത്തി, സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ ചോദിച്ചറിയുകയും , പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. എസ് ഐ ആർ മൂലം…

Read More

മുണ്ടക്കൈ, ചൂരല്‍മല ദുരിത ബാധിതര്‍ക്ക് നല്‍കി വരുന്ന ധനസഹായം നിര്‍ത്തി സര്‍ക്കാര്‍.

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ദുരിത ബാധിതര്‍ക്ക് നല്‍കി വരുന്ന ധനസഹായം നിര്‍ത്തി സര്‍ക്കാര്‍. 9,000 രൂപയാണ് ധനസഹായം നല്‍കിയിരുന്നത്. ഉരുള്‍പ്പൊട്ടലില്‍ ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്കായിരുന്നു സര്‍ക്കാര്‍ 9,000 രൂപ ധനസഹായം നല്‍കിയിരുന്നത്. മൂന്ന് മാസം പ്രഖ്യാപിച്ച സഹായം പിന്നീട് ഡിസംബര്‍ വരെ നീട്ടിയിരുന്നു. ദുരന്തബാധിതരില്‍ പലര്‍ക്കും വരുമാനം ഇല്ലാത്തതിനാല്‍ ധനസഹായം നീട്ടണം എന്നാണ് ആവശ്യം. മാതൃകാപരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്. ദിനം പ്രതി 300 രൂപ എന്ന നിലയ്ക്കാണ് മാസം 9000 രൂപ നല്‍കിയിരുന്നത്. കഴിഞ്ഞ…

Read More

നാടുണർത്തി പാലിയേറ്റീവ് ദിന സന്ദേശ റാലി

കാവുംമന്ദം: കിടപ്പ് രോഗികളെ സംരക്ഷിക്കേണ്ടത് കുടുംബത്തിൻറെ മാത്രം ഉത്തരവാദിത്വമല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കാവുംമന്ദത് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, തരിയോട് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം തരിയോട് എന്നിവയുടെ സഹകരണത്തോടുകൂടി സെക്കൻഡറി പാലിയേറ്റീവ് വളണ്ടിയർ സപ്പോർട്ടിംഗ് ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു അധ്യക്ഷത…

Read More

അസംപ്ഷൻ ഫെറോന ദേവാലയ തിരുനാൾ തുടങ്ങി.

ബത്തേരി: അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. തോമസ് മണക്കുന്നേൽ കൊടിയേറ്റി. 24, 25 തീയതികളാണ് പ്രധാന തിരുനാൾദിവസങ്ങളെന്ന് ഇടവക സംഘാടകർ പത്രസമ്മേളത്തിൽ പറഞ്ഞു. പ്രധാന തിരുനാൾദിനമായ 24-ന് വൈകീട്ട് നാലിന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, വചനപ്രഘോഷണം എന്നിവയുണ്ടാകും. 6.30-ന് തിരുനാൾ പ്രദക്ഷിണം പട്ടണംചുറ്റി കോട്ടക്കുന്ന് മരിയൻ നഗറിലേക്ക് നടക്കും. തുടർന്ന് നേർച്ചഭക്ഷണവും ആകാശവിസ്മയവുമുണ്ടാകും. സമാപനദിനമായ 25-ന് രാവിലെ…

Read More

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു

മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്‌ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ ജീവൻ രക്ഷിച്ചു. ബത്തേരി മൂലങ്കാവ് സ്വദേശികളായ മാതാപിതാക്കളുടെ മകൻ കളിക്കുന്നതിനിടെ കളിപ്പാട്ടത്തിലെ ബാറ്ററികൾ വായിലിട്ടതാണ് അപകടത്തിന് കാരണമെന്ന് വീട്ടുകാർ അറിയിച്ചു. ബാറ്ററികൾ വിഴുങ്ങുന്നത് നേരിൽ കണ്ടതോടെ വീട്ടുകാർ വൈകാതെ ഇടപെട്ട് കുട്ടിയെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഗാസ്‌ട്രോ എന്ററോളജി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. സൂര്യനാരായണ നടത്തിയ എൻഡോസ്കോപ്പി…

Read More

2003ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്ക് സ്റ്റേ.

കല്‍പ്പറ്റ: 2003ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്ക് സ്റ്റേ. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി സ്റ്റേ. സി കെ ജാനു ഒന്നാം പ്രതിയായ കേസില്‍ 74 പേര്‍ പ്രതികളാണ്. 2003 ജനുവരി നാലിനാണ് മുത്തങ്ങ വനത്തില്‍ ഭൂസമരം ആരംഭിച്ചത്. ഭൂസമരക്കാരെ മുത്തങ്ങ വനത്തില്‍ നിന്നും ഒഴിപ്പിക്കുന്നതിനായുള്ള പൊലീസ് നീക്കത്തിന്റെ ഭാഗമായി നടന്ന വെടിവെയ്പ്പില്‍ ആദിവാസി ചെമ്മാട് ജോഗി കൊല്ലപ്പെട്ടിരുന്നു.അടുത്തിടെ സി കെ ജാനു യുഡിഎഫില്‍ ചേര്‍ന്നിരുന്നു. മുത്തങ്ങളുടെ…

Read More

കോണ്‍ഗ്രസ് നിയോജകമണ്ഡലം നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു ശബരിമല സ്വര്‍ണക്കൊള്ളയിലും ബ്രഹ്‌മഗിരി തട്ടിപ്പിലും സി പി എം സ്വീകരിക്കുന്നത് അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനം: ഷാഫി പറമ്പില്‍ എം പി

കോണ്‍ഗ്രസ് നിയോജകമണ്ഡലം നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു   ശബരിമല സ്വര്‍ണക്കൊള്ളയിലും ബ്രഹ്‌മഗിരി തട്ടിപ്പിലും സി പി എം സ്വീകരിക്കുന്നത് അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനം: ഷാഫി പറമ്പില്‍ എം പി   യോഗിയുടെ കത്തിനെ സ്തുതിക്കുന്ന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിന്റെ സഹായത്തെ നിസാരവത്ക്കരിക്കുന്നു   കല്‍പ്പറ്റ: ശബരിമല അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ സംരക്ഷിക്കുന്ന അതേ സമീപനമാണ് ബ്രഹ്‌മഗിരിയില്‍ അഴിമതി നടത്തിയവരെ സംരക്ഷിക്കുന്ന സി പി എമ്മിന്റെ സമീപനവുമെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍…

Read More

പടിപൂജയ്ക്ക് 1.37 ലക്ഷം രൂപ, മറിച്ചു വില്‍ക്കുന്നത് പത്തിരട്ടി തുകയ്ക്ക്, ബുക്കിങ്ങില്‍ വന്‍ തട്ടിപ്പ്; ശബരിമലയിലെ വഴിപാടുകളില്‍ വ്യാപക ക്രമക്കേട്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം പുരോഗമിക്കെ ക്ഷേത്രവുമായി ബന്ധപ്പെട്ട അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. ശബരിമലയിലെ വിശേഷാല്‍ ചടങ്ങായ ‘പടി പൂജ’ വഴിപാട് അനുവദിക്കുന്നതില്‍ ഉൾപ്പെടെ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.   വഴിപാടുകളുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വഴിവിട്ട ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ആചാരങ്ങളില്‍ ഇടപെട്ട രീതികളിലും ക്രമക്കേണ്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. ശബരിമലയിലെ 18 തരം പൂജകള്‍,…

Read More