ഓണം വയനാട് ജില്ലയുടെ അതിജീവനത്തിന്റെ ഉത്സവം: മന്ത്രി ടി സിദ്ദീഖ്

കൽപ്പറ്റ: വയനാട് ജില്ലയുടെ അതിജീവനത്തിന്റെ ഉത്സവമാണ് ഓണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ്. സർവതല സ്‌പർശിയായി എല്ലാം മേഖലകളെയും ബന്ധിപ്പിച്ചുള്ള ഓണാഘോഷ പരിപാടികൾക്കാണ് ജില്ല നേതൃത്വം നൽകുന്നത്. ഓണം, ശബരിമല തുടങ്ങിയ ഉത്സവകാലത്തെ പൊതു വിപണികളിലെ വില വർദ്ധനവ് ശക്തമായി നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ സിവിൽ പ്ലൈസ് മുഖേന വിപുലമായ ഇടപെടലാണ് നടത്തുന്നത്. സംസ്ഥാനത്ത് സിവിൽ പ്ലൈസ് കോർപറേഷനിലൂടെ മുന്നൂറ് കോടിയുടെ വിറ്റുവരവ് നടന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച…

Read More

ഓണാഘോഷ യാത്ര നടത്തി

മേപ്പാടി: കെപിസിസി സംസ്ക്കാര സാഹിതി മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ മേപ്പാടി ടൗണിൽ ഓണാഘോഷയാത്ര നടത്തി .സാഹിതി മണ്ഡലം പ്രസിഡൻ്റ് എൻ അബ്ദുൾ മജീദ്,ബ്ളോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ബി സുരേഷ് ബാബു, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഒ.വി റോയ്,ജോൺ മാത, രാജു ഹെജമാടി, എ . രാംകുമാർ, സാഹിതി ഭാരവാഹികളായ നോറിസ് എം ,സുജാത മഹാദേവൻ എം. ആർ ജോസ്, ഹൈദർ അലി കെപി ,സതീശൻ കല്ലായി പി എം മൻസൂർ , പി എം…

Read More

ഓണം വിപണിയിലെ വില വർദ്ധനവ്; എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

കൽപ്പറ്റ: ഓണം വിപണിയിൽ ആവശ്യസാധനങ്ങളുടെ വില വർദ്ധിച്ച സാഹചര്യത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു എല്ലാ ആവശ്യങ്ങൾക്കും പണം കൊടുത്ത് വിലക്കയറ്റം നിയന്ത്രിച്ചു എന്ന് മുഖ്യമന്ത്രി വലിയ വർത്തമാനം പറയുമ്പോഴും മുൻകാലങ്ങളെ അപേക്ഷിച്ച് വൻതോതിൽ ഉള്ള വില വർദ്ധനവാണ് ഈ ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾക്കുള്ളതെന്ന് പ്രതിഷേധത്തെ അഭിസംബോധനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡൻറ് കരീം മുട്ടിൽ കുറ്റപ്പെടുത്തി പ്രതിഷേധത്തിന് മണ്ഡലം സെക്രട്ടറി ജാഫർ മേപ്പാടി, കെ എസ് മുഹമ്മദലി…

Read More

പാൽചുരത്തിൽ മണ്ണിടിച്ചിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു

പാൽചുരത്തിൽ മണ്ണിടിച്ചിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു വയനാട് കണ്ണൂർ പാതയിലെ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം പൂർണ്ണമായി തടസപ്പെട്ടുഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഇനി ഒരറിയുപ്പുണ്ടാകുന്നത് വരെ യാത്രക്കാർ പേര്യ ചുരം വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു

Read More

ഓണം വാരാഘോഷം: വർണ്ണാഭമായി വിളംബര ജാഥ

  കൽപ്പറ്റ: വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഓഗസ്റ്റ് 30 വരെ സംഘടിപ്പിക്കുന്ന വയനാട് ജില്ലാതല ഓണംവാരാഘോഷം വിളംബര ജാഥ വർണ്ണാഭമായി. കൽപ്പറ്റ നഗരസഭാ പരിസരത്ത് നിന്നാരംഭിച്ച വിളംബര ജാഥ പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് അവസാനിച്ചത്. മാവേലി, പപുലികളി, കൈക്കൊട്ടി കളി, അമ്മൻക്കുടം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നടന്ന വിളംബര ജാഥയിൽ രണ്ടായിരത്തിലധികം ആളുകൾ അണിനിരന്നു. ഘോഷയാത്രയിൽ മന്ത്രി ടി സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ,…

Read More

കുടുംബ സംഗമവും, ഓണാഘോഷവും നടത്തി

കാട്ടിക്കുളം: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ തിരുനെല്ലി യൂണിറ്റിന്റെ അഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ കുടുംബ സംഗമവും ഓണാഘോഷവും നടത്തി. ഓണാഘോഷം ജില്ലാ പഞ്ചായത്ത് മെമ്പർ ജിതിൻ കോമത്ത് നിർവഹിച്ചു ജയബാലൻ മാസ്റ്റർ ഓണ സന്ദേശം നൽകി ഗിരിജ ടീച്ചർ, ശശിധരൻ മാസ്റ്റർ, പി.വി രാധാകൃഷ്ണൻ, കെ പുഷ്പജൻ, സി കെ മനോജ് എന്നിവർ സംസാരിച്ചു ഓണാഘോഷത്തിൽ വിവിധ കലാപരിപാടികൾ നടത്തി

Read More

ഓണത്തോടനുബന്ധിച്ച് എൻ.ഐ.എസ്.ആർ  പുതുവസ്ത്ര വിതരണം നടത്തി

മാനന്തവാടി: ഓണത്തോടനുബന്ധിച്ച് എൻ ഐ എസ് ആർ കമ്യൂണിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പാലിയാണ അരയാൽതറ ഉന്നതിയിലെ കുടുംബങ്ങൾക്ക് പുതുവസ്ത്ര വിതരണം നടത്തി. എൻ.ഐ.എസ്.ആർ ഡയറക്ടറും കോ-ഫൗണ്ടറുമായ അഡ്വ. ജുനൈദ് കൈപ്പാണി പുതുവസ്ത്രങ്ങൾ കൈമാറി. ഉന്നതിയിലെ കുടുംബങ്ങൾക്ക് വിതരണം ചെയ്യുവാൻ വേണ്ടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ.രാകേഷ് ഏറ്റുവാങ്ങി. എം രാധാകൃഷ്ണൻ, എം കുഞ്ഞികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

Read More

ഭൗതിക ശാസ്ത്രത്തിൽ പി.എച്ച് ഡി കരസ്ഥമാക്കി വൈഷണവി കെ മോഹൻ

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻ്റ് സയൻസ് കെ.കെ ബിർള ഗോവ ക്യാമ്പസിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ പി.എച്ച് ഡി കരസ്ഥമാക്കിയ വൈഷണവി കെ മോഹൻ കേണിച്ചിറ സ്വദേശികളായ കാക്കനാട്ട് മോഹനൻ്റെയും പി.കെ സതി ദേവിയുടെയും മകളാണ്.

Read More

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ഓണ സീസണില്‍ മൂന്ന് ദിവസത്തില്‍ വിറ്റത് 279.12 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 28.16 കോടി രൂപയുടെ അധിക വില്പനയാണ് ഇത്തവണ നടന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ റെക്കോര്‍ഡ് വില്പനയാണ് നടന്നത്. കഴിഞ്ഞ ഓണകാലത്തെ 3 ദിവസത്തെ വില്പന 250.96 കോടി രൂപയായിരുന്നു. ഇന്നലെ മാത്രം വിറ്റത് 88.98 കോടി രൂപയുടെ മദ്യമാണ്. ശനിയാഴ്ച 102.28 കോടി രൂപയുടെ മദ്യമാണ് വിറ്റത്. വരും ദിവസങ്ങളിലും വില്പന ഉയരനാണ് സാധ്യത. ഓണം സീസണ്‍…

Read More

കേരളത്തിൽ ആദ്യമായി 25000 സ്വകയർ ഫീറ്റ് പൂക്കളം ഒരുങ്ങുന്നു.

കേരളത്തിൽ ആദ്യമായി 25000 സ്വകയർ ഫീറ്റ് പൂക്കളംഒരുങ്ങുന്നു. ഇരുളം ലയൺസ് ക്ലബ്ബും, മറ്റ് പ്രാദേശിക ക്ലബ്ബുകളും സാമൂഹിക സാംസ്കാരിക സംഘടനകളുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഒന്നാമത് ഓണം സാംസ്ക്കാരി കോത്സവം “ഇരുളത്താണ് ഓണം 2K26” എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് ഇരുളം ഗവ: ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പൂക്കളം ഒരുക്കുന്നത്. ഇതിൻ്റെ ഭാഗമായി 10 ടൺ പൂവാണ് കർണ്ണാടകയിൽ നിന്നും സംഘാടകർ എത്തിച്ചിരിക്കുന്നത്. കേരളത്തിൽ തന്നെ ആദ്യമായാ ണ് ഇത്തരത്തിൽ പൂക്കളം ഉണ്ടാക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു

Read More