സ്ത്രീ സുരക്ഷ ആഗോള വെല്ലുവിളിയായിമാറി: ജംഷീദ റിപ്പൺ.

    മൂപ്പൈനാട് : ലോകത്ത് എഴുന്നൂറ്റി മുപ്പത്തിആറ് ദശലക്ഷം സ്ത്രീകൾ അതായത് മൂന്നിൽ ഒരു സ്ത്രീ ആക്രമണത്തിന് ഇരയാകുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അത് കൊണ്ട് തന്നെ സ്ത്രീ സുരക്ഷ ആഗോള വെല്ലുവിളിയായി മാറിയെന്ന് വിമൺ ഇന്ത്യ മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് ജംഷീദ . ആഗോള വനിതാദിനം മാർച്ച് എട്ട് . മൗനം വെടിയു സ്ത്രീ സുരക്ഷയ്ക്കായ് പോരാടൂ എന്ന പ്രമേയത്തിൽവിമൺ ഇന്ത്യ മൂവ്മെൻറ് മുപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളുടെ നീതിക്കായുള്ള പോരാട്ടം വെറും…

    Read More

      മാനന്തവാടി മണ്ഡലത്തിൽ പണിയ വിഭാഗത്തിൽ നിന്നുള്ള സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കാൻ വിവിധ ആദിവാസി ദളിത് സംഘടനകൾ തീരുമാനിച്ചു

      മാനന്തവാടി മണ്ഡലത്തിൽ പണിയ വിഭാഗത്തിൽ നിന്നുള്ള സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കാൻ വിവിധ ആദിവാസി ദളിത് സംഘടനകൾ തീരുമാനിച്ചു വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദിവാസി-ദളിത് സാമുദായിക വിഭാഗങ്ങളുടെ പിന്തുണയുള്ള, പണിയ സമുദായത്തിൽ നിന്നുള്ള സ്വതന്ത്രസ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്ന് വയനാട് ജില്ല, ആദിവാസി കൂട്ടായ്മയുടെ നേതാക്കൾ പ്രസ്താവിച്ചു. ആദിവാസി വനിതാ പ്രസ്ഥാനം,ആദിവാസി ഗോത്ര മഹാസഭ, പണിയ സമാജം, കാട്ടുനായകൻ-അടിയൻ-പണിയൻ-വെട്ടുകുറുമൻ വെൽഫെയർ സൊസൈറ്റി, ആദിവാസി ക്ഷേമ സംഘം,ആദിശക്തി സമ്മർ സ്കൂൾ, മുത്തങ്ങ പുനരധിവാസ സമിതി,വിവിധ പണിയ സമുദായ സംഘടനകൾ, പട്ടികജാതി സമാജ…

      Read More

        തെരുവുനായ ആക്രമണം; 6 പേര്‍ക്ക് പരിക്ക്,നായയും ചത്ത നിലയിൽ

        തൊണ്ടര്‍നാട് പഞ്ചായത്തിലെ തേറ്റമല, കാഞ്ഞിരങ്ങാട്, പാലേരി എന്നിവിടങ്ങളില്‍ തെരുവുനായ ആക്രമണം. 6 പേര്‍ക്ക് കടിയേറ്റു. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്കേറ്റു.   പൊട്ടക്കല്‍ മേരി, റിസ മെഹ്റിന്‍, കേളു, ബാബു, തങ്കച്ചന്‍, എബ്രഹാം എന്നിവര്‍ക്കാണ് വീടിന് പരിസരത്ത് വെച്ച് കടിയേറ്റത്. ബാബുവിന്റെ മുഖത്തും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച നായയെ പാലേരിയില്‍ ചത്ത നിലയില്‍ കണ്ടെത്തി. നായയുടെ മൃതദേഹം പരിശോധയ്ക്കായി കൊണ്ടുപോകും.

        Read More

          വായ്പ എഴുതിതള്ളാത്തതിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്

          വായ്പ എഴുതിതള്ളാത്തതിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്. ഭവനപദ്ധതിയിൽപ്പെടാത്ത കുടുംബങ്ങളുടെ വായ്പയും എഴുതി തള്ളിയില്ല. മാനദണ്ഡത്തിന്റെ പേര് പറഞ്ഞ് ചിലരെ മാത്രം ഒഴിവാക്കിയെന്നാണ് ആരോപണം. എല്ലാ ദുരന്തബാധിതരെയും പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് സമരക്കാര്‍ മുന്നോട്ടുവെക്കുന്നത്. റേഷന്‍ കാര്‍ഡ് മാനദണ്ഡപ്രകാരവും കൂട്ടുകുടുംബ മാനദണ്ഡപ്രകാരവും പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തണമൈന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.   ദുരന്തത്തില്‍ ഉള്‍പ്പെട്ട മൂന്ന് വാര്‍ഡുകളിലുള്‍പ്പെടെ മുഴുവന്‍ ആളുകളെയും സഹായിക്കുമെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം അറിയിച്ചത്. പിന്നീട് പുനരധിവാസ പട്ടിക ഉണ്ടാക്കിയപ്പോള്‍ ദൂരപരിധിയടക്കമുള്ള…

          Read More

            ടൂറിസ്റ്റ് ബസുകളുടെ കളർകോഡ്: സർക്കാർ തീരുമാനം വൈകി വന്ന വിവേകം

            കൊച്ചി: വടക്കാഞ്ചേരി ബസ്സപകടത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയ ഏകീകൃത വെള്ള നിറം (കളർ കോഡ്) പരിഷ്കരിക്കാനുള്ള സർക്കാർ നീക്കം സ്വാഗതാർഹമാണെന്ന് കോൺട്രാക്ട് ക്യാരിയേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയോഗം അഭിപ്രായപ്പെട്ടു. ശാസ്ത്രീയ പഠനങ്ങളില്ലാതെ തിടുക്കപ്പെട്ട് അടിച്ചേൽപ്പിച്ച നിയമം കാരണം സാധാരണക്കാരായ ബസ് ഉടമകൾക്ക് ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും സംഘടന ചൂണ്ടിക്കാട്ടി. ഭരണകാലാവധി അവസാനിക്കുന്ന ഈ വേളയിലെങ്കിലും തങ്ങളുടെ വാദം ശരിയായിരുന്നു എന്ന് ഗവൺമെന്റ് അംഗീകരിക്കുന്നതിനെ സംഘടന സ്വാഗതം ചെയ്യുന്നു. വെള്ള നിറം മാത്രം നിർബന്ധമാക്കിയത്…

            Read More

              സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുന്നു: മന്ത്രി ഒ. ആർ കേളു

              സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. മാനന്തവാടി ഒഴക്കോടി കുളങ്ങര അമ്പലം റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 20 ലക്ഷം എം. എൽ. എ ഫണ്ട്‌ ഉപയോഗിച്ചാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്. റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ സംസ്ഥാനത്ത് വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്നും വികസന പ്രവർത്തനങ്ങൾ നഗരപ്രദേശങ്ങളിലേക്കു മാത്രം പരിമിതപ്പെടാതെ ഉൾമേഖലകളിലും മികച്ച രീതിയിൽ വ്യാപിക്കുകയാണെന്നും മന്ത്രി പറഞ്ഞു….

              Read More

                നീലഗിരി ഗൂഡല്ലൂരിൽ കാട്ടനാ ആക്രമണം; രണ്ട് പേർക്ക് ദാരുണാന്ത്യം.

                  ഗൂഡല്ലൂർ കാരക്കുന്നിൽ കാട്ടനാ ആക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഗൂഡല്ലൂർ സ്വദേശികളായ പൂള രവി, അപ്പിയേട്ടൻ എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെ ആണ് സംഭവം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

                Read More

                  മാനന്തവാടി സബ് ജില്ലയിലെ വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു

                  മാനന്തവാടി സബ് ജില്ലയിലെ വിരമിക്കുന്ന അധ്യാപകരുടെ ഒത്തുചേരലും യാത്രയയപ്പും പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബി.ആർ.സിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മാനന്തവാടി നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായ പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ് മൂസ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി മൻമോഹൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി. എൻ ശശീന്ദ്രവ്യാസ്, ഡയറ്റ് പ്രിൻസിപ്പാൾ കെ.എം സെബാസ്റ്റ്യാൻ, എസ്. എസ്. കെ കോ-ഓർഡിനേറ്റർ വി.അനിൽ കുമാർ, വിദ്യാകിരണം…

                  Read More

                    തെരുവുനായ ആക്രമണം; കോഴികൾ ചത്തു

                    പയ്യമ്പള്ളി: പയ്യമ്പള്ളി തറപ്പേൽ ലിസ്സിയുടെ മുട്ടക്കോഴി ഫാമിൽ തെരുവുനായ ആക്രമണത്തിൽ 10 ഓളം കോഴികൾ ചത്തു. 10 കോഴികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച്ച രാവിലെ വീട്ടിൽ ആളില്ലാത്ത സമയത്താണ് ആക്രമണമുണ്ടായത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ടെന്നും വീട്ടുകാർ പറഞ്ഞു.

                    Read More

                      ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

                      കൽപറ്റ: നഗരസഭ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി നഗരസഭ പരിസരത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.നഗരസഭാ വൈസ് ചെയർപഴ്സൺ എസ്.സൗമ്യ പരിപാടി ഉദ്ഘാടനം ചെയ്തു. കൽപറ്റ നഗരസഭാ അങ്കണവാടി അധ്യാപികമാരുടെ നേതൃത്വത്തിലാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിചെയർമാൻ ശശിധരൻ അധ്യക്ഷനായ പരിപാടിയിൽ പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി വർഗീസ്, വാർഡ് കൗൺസിലർമാരായ എ.പി നവാസ്, ഗീത , രാജാറാണി,ഐ സി ഡി എസ്സ് സൂപ്പർവൈസർ ഷീജ മാത്യു, കമ്മ്യൂണിറ്റി വുമൺ…

                      Read More