വനിതകളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനായി സമൂഹം ഒരുമിച്ച് പ്രവർത്തിക്കണം: മുബീന ഗഫൂർ
തലപ്പുഴ: വനിതകളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനായി സമൂഹം ഒരുമിച്ച് പ്രവർത്തിക്കണമെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ സെക്രട്ടറി മുബീന ഗഫൂർ പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി “മൗനം വെടിയൂ, സ്ത്രീ നീതിക്കായി പോരാടൂ” എന്ന മുദ്രാവാക്യത്തിൽ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വിവിധ തരത്തിലുള്ള അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കും എതിരെ ശക്തമായ നിലപാട് സമൂഹം സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് അവർ പറഞ്ഞു….
