ജപ്തി: കർഷകദ്രോഹ നടപടിയിൽ നിന്ന് ബേങ്കുകൾ പിൻമാറണം: പി.കെ.എ.അസീസ്

    കൽപ്പറ്റ: കാർഷിക മേഖലയിലെ കടുത്ത പ്രതിസന്ധിയും കർഷകരുടെ പ്രയാസങ്ങളും മാനിക്കാതെ ജപ്തി – ഭൂമി കരസ്ഥൽപ്പെടുത്തൽ നടപടിയിലൂടെ കർഷകരെ ദ്രോഹിക്കുന്ന നിലപാടിൽ നിന്ന് ബാങ്കുകൾ പിൻമാറണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. കൃഷിക്കാരുടെതല്ലാത്ത കാരണങ്ങളാൽ പല കർഷകർക്കും യഥാസമയം അവരുടെ ബേങ്ക് വായ്പകൾ തിരിച്ചടക്കാൻ കഴിയാറില്ല.  പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകളിലെ മുന്നൂറിലേറെ കർഷകരെ ബേങ്ക് കുടിശ്ശികയുടെ പേരിൽ സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലുള്ള കേരള ബേങ്ക് ജപ്തിയും മറ്റുമായി പീഢിപ്പിക്കുകയാണ്….

    Read More

      വനിതാ ദിനം വിമൻ ഇന്ത്യ മൂവ്മെൻ്റ് നിവേദനം നൽകി.

      കൽപ്പറ്റ :  വനിതാ. ദിനത്തോട് അനുബന്ധിച്ച്കൈനാട്ടി ഗവൺമെൻ്റ് ജനറൽ ആശുപത്രിയിലെ അടിസ്ഥാന ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കുന്നതിന് വിമൺ ഇന്ത്യ മൂവ്മെൻ്റ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി.   നിലവിൽ ആശുപത്രിയിൽ പുരുഷൻമാരുടെ വാർഡിലൂടെയാണ് സ്ത്രീകളുടെ ബാത്ത്റൂമിലേക്ക് സ്ത്രീകൾ പോയിക്കൊണ്ടിരിക്കുന്നത് ഇതിന് പരിഹാരം കാണുക.   രോഗികൾ കിടക്കുന്ന വാർഡുകളിലേക്ക് എച്ച് ഐ വി പോസിറ്റീവ്മുതലായ പകർച്ചവ്യാധികൾ ഉള്ള രോഗികളുടെ പ്രവേശനം തടയുക.   അനാഥരായ രോഗികളുടെ പരിചരണത്തിന് ആശാവർക്കർമാരുടെ സേവനം പ്രയോജനപ്പെടുത്തുക….

      Read More

        തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

        തരിയോട് : വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ആധുനിക രീതിയിൽ വിപുലീകരിക്കുകയാണെന്ന് പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനും സമഗ്ര വളർച്ചയ്ക്ക് അനുകൂലമായ പഠന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുമായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി. കിഫ്ബി-കില പ്രൊജക്‌ടിൽ അനുവദിച്ച 1.3 കോടി രൂപ ഉപയോഗിച്ചാണ് തരിയോട് ഗവ….

        Read More

          സൈബർ തട്ടിപ്പുകാരെ പിടികൂടുവാൻ- ഓപ്പറേഷൻ സൈ ഹണ്ട്

          സൈബർ തട്ടിപ്പുകാരെ പിടികൂടുവാൻ- ഓപ്പറേഷൻ സൈ ഹണ്ട്   – ജില്ലയിൽ 28 കേസുകൾ രജിസ്റ്റർ ചെയ്‌തു   കൽപ്പറ്റ സൈബർ തട്ടിപ്പുകാരെ പിടികൂടുവാൻ സംസ്ഥാന വ്യാപകമായി നടത്തിയ സൈ -ഹണ്ട് (Cy-Hunt) ഓപ്പറേഷന്റെ ഭാഗമായി വയനാട് ജില്ലയിൽ 48 ഇടങ്ങളിൽ പരിശോധന നടത്തി. മാർച്ച് അഞ്ചിന് നടത്തിയ ഓപ്പറേഷനിൽ 28 കേസുകൾ രജിസ്റ്റർ ചെയ്യുകയും 28 പേരെ പിടികൂടുകയും ചെയ്തു. ബാങ്ക് അക്കൌണ്ടുകൾ കേന്ദ്രീകരിച്ച് മ്യൂൾ അക്കൗണ്ടുകൾ , ചെക്ക്, എ.ടി.എം കാർഡ് തുടങ്ങിയവ ഉപയോഗിച്ച്…

          Read More

            യുദ്ധ വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചു

            കോറോം അക്ഷര ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കോറോം ടൗണിൽ യുദ്ധവിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചു. ഗ്രന്ഥശാല ബാലവേദി, വനിതാ വേദി പ്രവർത്തകർ, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. സുലൈമാൻ അമാനി യുദ്ധ വിരുദ്ധ സന്ദേശം നൽകി. ഗ്രന്ഥശാല സെക്രട്ടറി മുരളീധരൻ എൻ. സ്വാഗതം പറഞ്ഞു. ലൈബ്രറിയൻ യൂസഫ്. കെ.ടി. നന്ദിയും പറഞ്ഞുw.

            Read More

              കുടുംബ ബഡ്ജറ്റ് തകർത്തവരെ തിരിച്ചറിയുക; ജിനി തോമസ്

              കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെ വിവിധ സാമ്പത്തിക അവകാശങ്ങൾ തടഞ്ഞുവച്ച് കുടുംബ ബഡ്ജറ്റ് തകർത്ത ഇടത് സർക്കാരിനെ അധികാരത്തിൽ തുടരാൻ അനുവദിക്കരുതെന്ന് മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ജിനി തോമസ് പറഞ്ഞു. വനിത ദിനവുമായി ബന്ധപ്പെട്ട് എൻജിഒ അസോസിയേഷൻ വനിതാ ഫോറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിത ഫോറം ജില്ലാ കൺവീനർ ഗ്ലോറിൻ സെക്വീറ അധ്യഷത വഹിച്ചു. പി.പുഷ്പവല്ലി, കെ.വി ബിന്ദുലേഖ, പി.പി ഫാസില , ആൻസി തോമസ്, ഷെറിൻ…

              Read More

                എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിന് തുടക്കമായി

                കൽപ്പറ്റ: എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിന് കൽപ്പറ്റ എൻഎംഎസ് എം ഗവ. കോളേജിൽ തുടക്കമായി. ജില്ലാ പ്രസിഡൻ്റ് എംഎസ് ആദർശ് പതാക ഉയർത്തിയതോടെ രണ്ടുദിവസങ്ങളിലായി നടത്തുന്ന സമ്മേളന നടപടിക്കാണ് ഇന്നലെ തുടക്കമായത്.അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ് എം സജി പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്‌തു. സി മിഥിലജ രക്തസാക്ഷി പ്രമേയവും ഷാർലറ്റ് എസ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം എസ് ആദർശ്, മുഹമ്മദ് ഷിബിലി, സി മിഥിലജ, നന്ദനമോൾ, അമൽ ശിവാനന്ദൻ എന്നിവരട ങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.

                Read More

                  മാവറ വർക്കിയുടെ ഓർമ്മക്കുറിപ്പുകൾ പ്രകാശനം ചെയ്തു.

                  മാനന്തവാടി പഞ്ചായത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡണ്ടും പിന്നീട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആയിരുന്ന മാവറ വർക്കിയുടെ (വർക്കിച്ചേട്ടൻ ) ഓർമ്മക്കുറിപ്പുകൾ ‘കബനി വീണ്ടും ഒഴുകുന്നു ‘ എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ്മന്ത്രി ഒ.ആർ. കേളു പ്രകാശനം ചെയ്തു. മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ നഗരസഭാ അദ്ധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഉനൈസ് ആദ്യ പ്രതി…

                  Read More

                    ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

                    ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക- രാഷ്ട്രീയനേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകൾക്ക് തുല്യനീതിയും അവകാശങ്ങളും അവസരങ്ങളും ഉറപ്പുവരുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, തൊഴിൽ, ഭരണനേതൃത്വം തുടങ്ങിയ മേഖലകളിൽ ഇന്നും നിരവധി പ്രതിസന്ധികളാണ് സ്ത്രീകൾ നേരിടുന്നത്. ലിംഗവിവേചനം, വേതനത്തിലെ അസമത്വങ്ങൾ, പരമ്പരാഗത സാമൂഹിക വ്യവസ്ഥിതി തുടങ്ങിയ വ്യത്യസ്ത ഘടകങ്ങൾ ഇന്നും സ്ത്രീകളുടെ പുരോഗതിക്ക് തടസ്സമായി തുടരുന്നു.   സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവകാശങ്ങളും തുല്യനീതിയും ഉറപ്പുവരുത്തുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ഇത്തവണത്തെ പ്രമേയം. ലോകം മുഴുവനുമുള്ള…

                    Read More

                      സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹൃദ്യയെ സിപിഐഎം ആദരിച്ചു.

                      സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹൃദ്യയെ സിപിഐഎം ആദരിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖ് ഉപഹാരം കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം സി. കെ ശശിന്ദ്രൻ. ജില്ലാ സെക്രട്ടയേറ്റ് അംഗം എം മധു. കെ എം ഫ്രാൻസിസ്, വി ഹാരിസ്, പി കെ അബു, സി കെ ശിവരാമൻ , പി കെ ബാബുരാജ്, പി ആർ നിർമല, ടി. ജി ബീന, പി എം ഷംസു എന്നിവർ പങ്കെടുത്തു.

                      Read More