Headlines

പി.സുനിൽബാബുവിന് യാത്രയയപ്പ് നൽകി

കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വിരമിച്ച പി.സുനിൽബാബുവിന് ഭരണസമിതിയും, ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ വി.യൂസഫ്, അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം.ആന്റണി, ഡയരക്ടർമാരായ പി. അശോക് കുമാർ, ഒ. ഇ. കാസിം, വി. ജെ. ജോസ്, കെ.വിശാലാക്ഷി, മാനേജർ എം. ജി. മോഹൻദാസ്, കെ.യൂസുഫ്, എ.സത്യഭാമ എന്നിവർ സംസാരിച്ചു. പി.സുനിൽബാബു മറുപടി പ്രസംഗം നടത്തി.ബാങ്ക് സെക്രട്ടറി എ. നൗഷാദ് സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി ശ്യാംജിത്…

Read More

യാത്രയയപ്പ് നൽകി

കൽപ്പറ്റ: ഡെപ്യൂട്ടി രജിസ്ട്രാർ ആയി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറി പോകുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ/വാലുവേഷൻ ഓഫീസർ എൻ.എം.ആന്റണിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ വി.യൂസഫ്, ഡയരക്ടർമാരായ പി. അശോക് കുമാർ, ഒ. ഇ. കാസിം, വി. ജെ. ജോസ്, കെ.വിശാലാക്ഷി, മാനേജർ എം. ജി. മോഹൻദാസ്, കെ.യൂസുഫ്, എ.സത്യഭാമ എന്നിവർ സംസാരിച്ചു. എൻ.എം.ആന്റണി മറുപടി പ്രസംഗം നടത്തി.ബാങ്ക് സെക്രട്ടറി…

Read More

പക്ഷിപ്പനിയും വിലക്കയറ്റവും ബാധിച്ചില്ല;പുതുവത്സരത്തിന് മലയാളി കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി

തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ മലയാളികള്‍ കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി. സംസ്ഥാനത്ത് പക്ഷിപ്പനി ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ന്യൂ ഇയര്‍ ആഘോഷത്തെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ 31 ന് 9.04 ലക്ഷം രൂപയുടെ കോഴിയിറച്ചി അധികം വിറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പക്ഷിപ്പനി പടരുന്നതിന് പിന്നാലെ ആലപ്പുഴയിലെ ചില പഞ്ചായത്തുകളില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഈ വര്‍ഷവും കച്ചവടത്തിന് കുറവുണ്ടായിരുന്നില്ല. താരതമ്യേന ഇത്തവണ ഇറച്ചിക്ക് വില കൂടുതല്‍ ഉണ്ടായിരുന്നെങ്കിലും ഇതൊന്നും ആവശ്യക്കാരെ ബാധിച്ചില്ലെന്നും കച്ചവടക്കാര്‍ പറയുന്നു….

Read More

സ്കൂൾ പാചക തൊഴിലാളികളുടെ ‘കുടുംബസമരം’ 17ന് കളക്ട്രേറ്റിന് മുമ്പിൽ.

സ്കൂൾ പാചക തൊഴിലാളികളുടെ ‘കുടുംബസമരം’ 17 ന് കളക്ട്രേറ്റിന് മുമ്പിൽ. രണ്ട് മന്ത്രിതല യോഗങ്ങളിലായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും തൊഴിലാളികളുടെ മിനിമം കൂലി 700/- രൂപയാക്കുമെന്ന എൽ ഡി എഫിൻ്റെ പ്രകടന പത്രികാ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പാചകതൊഴിലാളി യൂണിയൻ (എഐടിയുസി) ജനുവരി 17 ന് വയനാട് കളക്ട്രേറ്റിന് മുമ്പിൽ ‘കുടുംബ സമരം’ നടത്തും. എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡണ്ട് പി.കെ. മൂർത്തി സമരം ഉൽഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി മോഹനൻ മുഖ്യ…

Read More

മലബാർ ഭദ്രാസന സൺഡേ സ്കൂൾ പ്രവേശനോത്സവം നടത്തി

മാനന്തവാടി: മലബാർ ഭദ്രാസന സൺഡേ സ്കൂൾ പ്രവേശനോത്സവം മാനന്തവാടി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. മാനന്തവാടി നഗരസഭ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ പ്രീ പ്രൈമറി ഉദ്ഘാടനം നഗരസഭ ഉപാധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ നിർവഹിച്ചു. വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. സൺഡേസ്കൂൾ ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി, നഗരസഭ കൗൺസിലർ വി.യു. ജോയി, സൺഡേ സ്കൂൾ ഡിസ്ട്രിക്റ്റ് ഇൻസ്പെക്ടർമാരായ എബിൻ…

Read More

കാട്ടുതേനിൻ്റെ മാധുര്യത്തിന് ഇനി പരിശുദ്ധിയുടെ കരുതൽ.. 

വനാശ്രിത പ്രാക്തന പട്ടികവർഗ്ഗ ജനവിഭാഗങ്ങൾ വനാന്തരങ്ങളിൽ നിന്ന് ശേഖരിക്കുന്ന തേൻ ഇനി സംസ്കരിച്ച് വിപണിയിലെത്തിക്കും . പ്രത്യേക ദുർബലത അനുഭവിക്കുന്ന പട്ടിക വർഗ്ഗ ജനതയുടെ (പി. വി.ടി.ജി) ഉപജീവനമുറപ്പു വരുത്തുവാൻ കേന്ദ്ര സഹായത്തോടെ സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ്, വയനാട് തിരുനെല്ലി പഞ്ചായത്തിലെ ബേഗൂരിൽ തേൻ സംസ്കരണ പ്ലാൻ്റ് സംഘടിപ്പിച്ചത്. പ്ലാൻ്റിൻ്റെ ഉത്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ . കേളു നിർവ്വഹിച്ചു. കേരള സർക്കാർ സ്വയംഭരണ…

Read More

സ്പന്ദനം മാനന്തവാടി 20ാം വാർഷിക സംഗമവും പുതുഭവനത്തിന്റെ താക്കോൽ ദാനച്ചടങ്ങും നടത്തി

മാനന്തവാടി : 2006 ൽ ചെറിയൊരു ജീവകാരുണ്യ കൂട്ടായ്മായി മാനന്തവാടിയിൽ പ്രവർത്തനം തുടങ്ങിയ ‘സ്പന്ദനം’ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടായ്മ വ്യത്യസ്തമായ ഒരു അനുഭവമായി. സ്പന്ദനത്തിന് തുടക്കം കുറിച്ച മാതൃകാ ജീവകാരുണികനായ കൈപ്പാണി ഇബ്രായിയെ അനുസ്മരിച്ച് കൊണ്ട് രണ്ട് ദശകക്കാലത്തെ സാമൂഹ്യ സേവന ഇടപെടലിന്റെ സ്മാരകമായി നിർമിച്ച പുതിയ ഭവനത്തിന്റെ താക്കോൽ ഉടമസ്ഥക്ക് കൈമാറി. സ്പന്ദനം ജീവകാരുണ്യ കൂട്ടായ്മയുടെ മുഖ്യ അഭ്യൂദയകാംക്ഷി വടക്കേടത്ത് ജോസഫ് ഫ്രാൻസിസിൽ നിന്നും പുൽപ്പള്ളി ചണ്ണോത്ത് കൊല്ലിയിലെ വീട്ടുടമസ്ഥ താക്കോൽ ഏറ്റുവാങ്ങി….

Read More

മദ്യപിക്കുന്നതിനിടെ പണമിടപാടിനെ ചൊല്ലി തർക്കം;സുഹൃത്തിനെ വെട്ടി; സംഭവം മാനന്തവാടിയിൽ

മാനന്തവാടി : മദ്യലഹരിയിൽ പണമിടപാടിൽ ഉണ്ടായ വാക്കു തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു.കോഴിക്കോട് വളയം സ്വദേശി രജിത്ത് എന്ന രജീഷ് (കുട്ടായി 38) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെ സംഭവം.   തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങ ളിൽ മാരക മുറിവേറ്റ ഇയാൾ മാനന്തവാടി മെഡിക്കൽ കോളേജിലെ പ്രാഥമിക ചികിത്സക്ക് ശേഷംകോഴിക്കോട് മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് പിലാക്കാവ് അടിവാരം സ്വദേശി ബിജു (40) നെ മാനന്തവാടി എസ് ഐ…

Read More

ജനവാസ മേഖലയിൽ പുലി: ദൃശ്യങ്ങള്‍ പുറത്ത്

വയനാട് മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുലിയിറങ്ങി. പ്ലാക്കൽ സുരാജിന്റെ വീടിന് സമീപത്തെ തോട്ടത്തിലാണ് പുലിയെ കണ്ടത്. പിന്നാലെ പുലി പൂച്ചയെ ആക്രമിക്കുന്ന ദൃശ്യം പുറത്തുവന്നു. മുട്ടിൽ മല പ്രദേശത്താണ് പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.   വളർത്തു പൂച്ച കരയുന്ന ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോ‍ഴാണ് പുലി പൂച്ചയെ കടിച്ചു പിടിച്ചിരിക്കുന്നത് കണ്ടത്. ശബ്ദം ഉണ്ടാക്കിയപ്പോൾ പുലി പൂച്ചയെ നിലത്തിട്ട് ഓടി മറഞ്ഞു. വനം വകുപ്പ് പ്രദേശത്തെത്തി പരിശോധന നടത്തി.   വയനാട് പൊഴുതന അച്ചൂരിലും വീണ്ടും…

Read More

പൊഴുതന അച്ചൂരിൽ പുലിയുടെ ആക്രമണം

പൊഴുതന അച്ചൂരിൽ പുലി ഇറങ്ങി. പശുക്കിടാവി നെ കൊലപ്പെടുത്തി. മറ്റൊരു പശുക്കിടാവിനെ ആ ക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തു. മുജീബ് (കുട്ടിപ്പയുടെ) തൊഴുത്തിൽ ആണ് പുലി ആക്രമ ണം നടത്തിയത്. വനം വകുപ്പ് പുലിയെ പിടികൂടാ നായി കൂട് സ്ഥാപിച്ചു.

Read More