എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് തുടങ്ങും; ഫലപ്രഖ്യാപനം മെയില്‍

    തിരുവനന്തപുരം: ഇൗ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് വ്യാഴാഴ്ച തുടങ്ങും. കേരളത്തില്‍ 4,17,497 കുട്ടികള്‍ പത്താംക്ലാസ് പരീക്ഷ എഴുതും. പരീക്ഷ 30ന് അവസാനിക്കും. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കായുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 3031 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. ഗള്‍ഫ്മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരീക്ഷ നടത്തിപ്പിന് 26,000 അധ്യാപകരുണ്ടാകും. മെയ് മൂന്നാംവാരത്തിനുള്ളില്‍ എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം നടത്തും….

    Read More

      ടാസ്ക് സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ട് നവീകരിച്ചു, സ്പോർട്സ് കിറ്റ് വിതരണവും നടത്തി

      കണ്ടെത്തുവയൽ: വെള്ളമുണ്ട പഞ്ചായത്തിലെ ഒന്നാം വാർഡായ കണ്ടത്തുവയലിൽ കായിക പ്രേമികൾക്ക് ആവേശമായി ഗ്രൗണ്ട് നവീകരണം പൂർത്തിയായി. നേരത്തെ കളിസ്ഥലം ഉണ്ടായിരുന്നെങ്കിലും കളിക്കാൻ ഒട്ടും അനുയോജ്യമല്ലാത്ത അവസ്ഥയിലായിരുന്നു ഈ ഗ്രൗണ്ട്. പഞ്ചായത്തിന്റെ മികച്ച ഇടപെടൽ വാർഡ് മെമ്പർ സുമേഷിന്റെ പ്രത്യേക താല്പര്യപ്രകാരം പഞ്ചായത്ത് ഇടപെട്ട് ഗ്രൗണ്ട് പൂർണ്ണമായും നവീകരിച്ചു. ഗ്രൗണ്ടിൽ മണ്ണ് ഫിൽ ചെയ്ത് നിരപ്പാക്കുകയും, സൈഡ് കെട്ടി സംരക്ഷിക്കുകയും ചെയ്തതോടെ മികച്ച രീതിയിൽ കളിയോഗ്യമായ ഒരു ഗ്രൗണ്ടായി ഇത് മാറി. ഇതിന് നേതൃത്വം നൽകിയ പഞ്ചായത്തിനോടും മെമ്പറോടും…

      Read More

        നവ കേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ദീർഘിപ്പിച്ചു

        കൽപ്പറ്റ : വിവിധ കാരണങ്ങളാൽ വായ്പ തിരിച്ചടവ് മുടങ്ങി കുടിശികയായവർക്ക് വായ്പ കണക്കുകൾ തീർപ്പാക്കാൻ വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് നടപ്പിലാക്കുന്ന OTS പദ്ധതി ദീർഘിപ്പിച്ചു. 2026 മാർച്ച്‌ 31 നു മുമ്പായി കുടിശിക അടച്ചു തീർക്കുന്നവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 2025 ഡിസംബർ 31 വരെ കുടിശികയായ വായ്പകൾ ഒറ്റത്തവണ തീർപ്പാക്കാലിനായി പരിഗണിക്കും. കാലാവധി കഴിഞ്ഞതും, എക്സിക്യൂഷൻ നടപടികൾക്കു വിധേയമായിട്ടുള്ളതുമായ വായ്പകൾക്ക് പ്രത്യേക പരിഗണന ഉണ്ടാകും. മരണപ്പെട്ടതും, മാരക രോഗം ബാധിച്ചതുമായ…

        Read More

          ലോകം അഗ്നിപർവ്വതത്തിന് മുകളിൽ; ആയുധങ്ങൾ കൊണ്ട് സമാധാനം കെട്ടിപ്പടുക്കാനാവില്ല: യുദ്ധവിരുദ്ധ നിലപാടുമായി കെ.സി.വൈ.എം

          മാനന്തവാടി : ഇസ്രായേലും അമേരിക്കയും ഒരു വശത്തും ഇറാൻ മറുവശത്തുമായി തുടരുന്ന രൂക്ഷമായ സൈനിക നീക്കങ്ങൾ ലോകത്തെ ഒരു മഹാദുരന്തത്തിലേക്ക് നയിക്കുകയാണെന്നും, ആയുധങ്ങൾ കൊണ്ട് സമാധാനം കെട്ടിപ്പടുക്കാനാവില്ലെന്നും കെ.സി.വൈ.എം മാനന്തവാടി രൂപത സമിതി പ്രസ്താവനയിൽ പറഞ്ഞു. ലോകം ഒരു അഗ്നിപർവ്വതത്തിന് മുകളിലെന്നപോലെ വിനാശകരമായ ഒരു യുദ്ധത്തിന്റെ വക്കിലാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ ആശങ്ക രേഖപ്പെടുത്തി. ഇസ്രായേലും ഇറാനും തമ്മിൽ നേരിട്ടുള്ള ആക്രമണങ്ങൾ ആരംഭിച്ചതും അതിൽ അമേരിക്കൻ സൈന്യത്തിന്റെ ഇടപെടലുകളും അന്താരാഷ്ട്ര തലത്തിൽ വലിയ…

          Read More

            ഇറാനെതിരായ ഇസ്രയേൽ അമേരിക്കൻ ഭീകരതക്കെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു

            മാനന്തവാടി : ഇറാനെതിരായ ഇസ്രയേൽ അമേരിക്കൻ ഭീകരതക്കെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ ഉദ്ഘാടനം ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെ രാജ്യാന്തര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണം ലോകത്തിൻ്റെ മുഴുവൻ സമാധാനം തകർക്കുന്നതാണെന്നും ഇതിനെതിരെ യു എൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ വിദേശ നയം ചേരിചേരാ നയം ആണെന്നിരിക്കെ ഇസ്രായേൽ – അമേരിക്കൻ ഭീകര അച്ചുതണ്ടിലേക്ക് ഇന്ത്യയെ…

            Read More

              ലൈഫ് ഭവന പദ്ധതിയില്‍ ജനറല്‍ വിഭാഗത്തില്‍ 20 പേര്‍ക്ക് ആദ്യഗഡു നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.

              വെങ്ങപ്പള്ളി: ലൈഫ് ഭവന പദ്ധതിയില്‍ ജനറല്‍ വിഭാഗത്തില്‍ 20 പേര്‍ക്ക് ആദ്യഗഡു നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത ലൈഫ് ഗുണഭോക്താക്കളുടെ പ്രത്യേക യോഗത്തിലായിരുന്നു തീരുമാനം. ഗുണഭോക്താക്കളുമായി പഞ്ചായത്ത് എഗ്രിമെന്റ് വച്ചു. ഒരാളുടെ എഗ്രിമെന്റ് പേപ്പര്‍ സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഹസീന മുജീബ്, മിഥില, അംഗങ്ങളായ സലിം, ശ്രീജിത്ത്, രമേശ്ബാബു, വസന്ത, ഷമീറ മുത്തലിബ്, നിജി കുമാരി, വിഇഒമാരായ സുഭാഷ്, ജസ്മല്‍…

              Read More

                തീവ്രപഠന ക്യാമ്പ് ആരംഭിച്ചു

                കാട്ടിക്കുളം: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന 104 ഗോത്രവർഗ വിദ്യാർഥികളുടെ വിജയം ലക്ഷ്യം വച്ചു പട്ടികവർഗ വികസന വകുപ്പിൻ്റെ സഹകരണത്തോടെ ഒരു മാസക്കാലത്തെ തീവ്രപഠന ക്യാമ്പ് ആരംഭിച്ചു. പി ടി എ പ്രസിഡൻ്റും കാട്ടിക്കുളം വാർഡ് മെമ്പറുമായ കെ സിജിത്തിൻ്റെ അധ്യക്ഷതയിൽ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഞ്ജു ബാലൻ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ മെമ്പർ ജിതിൻ കെ…

                Read More

                  ദാതാവിനും രോഗിക്കും റോബോട്ടിക് ശസ്ത്രക്രിയ; വൃക്ക മാറ്റിവെക്കലില്‍ പുതുചരിത്രവുമായി കിംസ് ശ്രീചന്ദ്

                  കണ്ണൂര്‍: ഇന്ത്യയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയാ രംഗത്ത് പുതുചരിത്രം കുറിച്ച് കിംസ് ശ്രീചന്ദ് ആശുപത്രി. ദാതാവിനും രോഗിക്കും റോബോട്ട് ഉപയോഗിച്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഒരേ സമയം വിജയകരമായി പൂര്‍ത്തിയാക്കി. രാജ്യത്ത് ആദ്യമായാണ് ഇരുവര്‍ക്കും റോബോട്ട് ഉപയോഗിച്ചുള്ള ഹൈബ്രിഡ് ടോട്ടല്‍ റോബോട്ടിക് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുന്നത്.   റോബോട്ട് ഉപയോഗിച്ചുള്ള ശസ്ത്രക്രിയായതിനാല്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇരുവരും ആരോഗ്യത്തിലേക്ക് എത്തി എന്നത് പ്രത്യേകതയാണ്.ലാപ്രോസ്‌കോപിക് സര്‍ജറിയുടെ ചിലവില്‍ ഇനി കിംസ് ശ്രീചന്ദില്‍ റോബോട്ടിക് ശസ്ത്രക്രിയ ചെയ്യാനാകും….

                  Read More

                    കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് നാളെ കൈമാറും

                    കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് നാളെ കൈമാറും. കേരളത്തിലെ കേബിൾ ഓപ്പറേറ്റർമാരുടെ സംയുക്ത കൂട്ടായ്മയായ കേരള വിഷന്റെ സഹകരണത്തോടെ എൻ എച്ച് അൻവർ ട്രസ്റ്റ് സാമൂഹ്യ പ്രതിബദ്ധത സംരംഭമായാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആംബുലൻസ് നൽകുന്നത്.   സംസ്ഥാനത്ത് കേരള വിഷൻ നൽകുന്ന മൂന്നാമത്തെ ആംബുലൻസ് ആണിത്. കൽപ്പറ്റ എം.എൽ.എ അഡ്വക്കേറ്റ് ടി സിദ്ദീഖിന്റെ അധ്യക്ഷതയിൽ രാവിലെ 11 മണിക്ക് കൈനാട്ടി ജനറൽ ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ്…

                    Read More

                      ഇറാന് അനൂകൂലമായി തീവ്രരീതിയില്‍ പ്രസംഗിക്കുന്നവരെ കണ്ടെത്തിവെയ്ക്കണം; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രം.

                      ദില്ലി: ഇറാൻ-യുഎസ്-ഇസ്രായാല്‍ യുദ്ധത്തില്‍ കനത്ത ജാഗ്രത നിർദ്ദേശിച്ച്‌ കേന്ദ്രം. സാഹചര്യം മുതലെടുക്കാൻ നീക്കമുണ്ടാകുമെന്നും ജൂത സ്ഥാപനങ്ങള്‍ക്കും ഇറാൻ സ്ഥാപനങ്ങള്‍ക്കും സുരക്ഷ കൂട്ടണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.   അല്‍ ഖ്വയ്ദ, ഐഎസ് സംഘടനകളുടെ ആക്രമണസാഹചര്യം കരുതണം. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പരിശോധന കൂട്ടണം. നവമാധ്യമങ്ങളും നീരീക്ഷണം കടുപ്പിക്കണം. സുരക്ഷ ഏജൻസികള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നല്‍കി. ഇറാനുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ ജാഗ്രത വേണം. പ്രതിഷേധങ്ങള്‍ സംഘർഷമാകാതെ നിയന്ത്രിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഇറാൻ അനൂകൂലമായി തീവ്രരീതിയില്‍ പ്രസംഗിക്കുന്നവരെ…

                      Read More