വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ നിരവധി പദ്ധതി ആവിഷ്കരിച്ചു: മന്ത്രി ഒ.ആർ കേളു

    അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ നിരവധി പദ്ധതി ആവിഷ്കരിച്ചതായി  പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. അതിരാറ്റുകുന്ന് ഗവ ഹൈസ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം, വർണ്ണകൂടാരം, പ്രവേശന കവാടം, ഓഫീസ് കം സ്റ്റാഫ്‌ റൂം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയാരിരുന്നു മന്ത്രി. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി നിരവധി പദ്ധതികളാണ് ജില്ലയിൽ നടപ്പാക്കുന്നത്.  രണ്ടര കോടി രൂപ ചെലവിലാണ് അതിരാറ്റുകുന്ന് സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നത്. രണ്ടുനിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിൽ എട്ട്…

    Read More

      രക്ത ദാനം നടത്തി.

      കല്ലോടി ഉദയാ വായനശാലയുടെ 60ാം വാർഷികത്തോടനുബന്ധിച്ച് മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ രക്ത ദാന പരിപാടി നടത്തി. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനിജമെറിൻ ജോയ് ഉൽഘാടനം ചെയ്തു. എടവക പഞ്ചായത്ത് മെമ്പറും വായനശാല പ്രസിസണ്ടുമായ ജോർജ് പടകൂട്ടിൽ അധ്യക്ഷതവഹിച്ചു. ഡോ.എം.കെ. അനുപ്രിയ, സജി മാത്യു, ജോൺസൺ ജോസഫ്, തോമസ്.എം.എ തുടങ്ങിയവർ പ്രസംഗിച്ചു. വായനശാല സെക്രട്ടറി എൻ.വി. ജോർജ് സ്വാഗതവും ബിജു ജോസ് നന്ദിയും പറഞ്ഞു. ജ്യോതിർഗമയ കോർഡിനേറ്റർ കെ.എം ഷിനോജ് പരിപാടിക്ക് നേതൃത്വമേകി.

      Read More

        ലൈഫ് ഭവന പദ്ധതിക്ക് എഗ്രിമെന്റ് വെച്ചു

        പിണങ്ങോട് : കഴിഞ്ഞ 10 വർഷമായി വെങ്ങപ്പള്ളി പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ ജനറൽ വിഭാഗത്തിന് വീട് അനുവദിച്ചിരുന്നില്ല. പുതിയ ഭരണസമിതി അധികാരമേറ്റ് ഉടൻ ലൈഫ് പൂർത്തിയാക്കാനുള്ള ശ്രമമാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പഞ്ചായത്തിൽ വിളിച്ചു ചേർത്ത ലൈഫ് ഗുണഭോക്താക്കളുടെ പ്രത്യേക യോഗത്തിൽ 20 പേർക്ക് ആദ്യഗഡു നൽകാൻ തീരുമാനിച്ചു. ഗുണഭോക്താക്കളിൽ ഒരാളുടെ എഗ്രിമെന്റ് പേപ്പർ സ്വീകരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജാസർ പാലക്കൽ ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ഷീജ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന…

        Read More

          സൺഡേ സ്കൂൾ അധ്യാപക സംഗമം നടത്തി

          മാനന്തവാടി : എം.ജെ.എസ്.എസ്.എ മാനന്തവാടി മേഖല സൺഡേ സ്കൂ ൾ അധ്യാപക സംഗമം മാനന്തവാടി സെന്റ് ജോർജ് ദേവാലയത്തിൽ നടന്നു. ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് ഉദ്ഘാടനം നിർവഹി ച്ചു. വികാരി ഫാ.ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ജോൺ ബേബി, ഫാ. ബാബു നീറ്റുകര, ഫാ. ഷിൻസ ൺ മത്താക്കിൽ, ഫാ.എൽദോസ് കൂരാന്താഴത്തു പറമ്പിൽ ഫാ. അനൂപ് ചാത്തനാ ട്ടുകുടി, ജ്യോതിർഗമയ കോ ഓർഡിനേറ്റർ കെ.എം. ഷിനോജ്, ട്രസ്റ്റി വിനു വാണക്കുടി ,…

          Read More

            അംഗൻവാടി കലോത്സവം സംഘടിപ്പിച്ചു.

            പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ അംഗൻവാടി കലോത്സവത്തിൽ വിജയികളായ മാടത്തുംപാറ അംഗൻവാടിയിലെ വിദ്യാർത്ഥികളെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ശാന്തകുമാരി മുനീർ പി. വത്സ ബാബു. ഹസ്ന. അനു ആന്റണി. സൈഫുന്നിസ. സജിന. ശോഭ. ബിജു സാബു സംസാരിച്ചു. വിനുജ സുരേന്ദ്രൻ സ്വാഗതവും സൈന നന്ദിയും പറഞ്ഞു.

            Read More

              അതിജീവനത്തിന്റെ പാഠങ്ങൾ തേടി കരിങ്കുറ്റി സ്കൂൾ വിദ്യാർത്ഥികൾ ടൗൺഷിപ്പും ചൂരൽമലയും സന്ദർശിച്ചു.

              മേപ്പാടി: പ്രകൃതിക്ഷോഭത്തിന്റെ നടുക്കുന്ന ഓർമ്മകൾ അവശേഷിക്കുന്ന ചൂരൽമല ദുരന്തമേഖലയിലും, പുനരധിവാസത്തിനായി ഒരുങ്ങുന്ന സ്നേഹ വീടുകളിലും സന്ദർശനം നടത്തി കരിങ്കുറ്റി ജി.വി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥികൾ. പാഠ്യപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പഠനയാത്രയിൽ 75 അംഗ വിദ്യാർത്ഥി സംഘമാണ് പങ്കെടുത്തത്. മഹാദുരന്തം തകർത്തെറിഞ്ഞ ചൂരൽമലയുടെ മണ്ണിൽ പ്രകൃതി വരുത്തിയ മാറ്റങ്ങളും ദുരന്തത്തിന്റെ ആഘാതവും വിദ്യാർത്ഥികൾ നേരിട്ട് കണ്ടറിഞ്ഞു. തുടർന്ന് അതിജീവനത്തിന്റെ പുതിയ മാതൃകയായ ടൗൺഷിപ്പിലെ ‘സ്നേഹ വീടുകൾ’ സന്ദർശിച്ച വിദ്യാർത്ഥികൾ, തകർച്ചയിൽ നിന്നും ഒരു നാട് എങ്ങനെ ഒരുമയോടെ തിരികെ വരുന്നു…

              Read More

                23 നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയ ചികിത്സയുമായി ‘സ്പന്ദനം’ അഞ്ചാം ഘട്ടം ആരംഭിച്ച് ആസ്റ്റർ വോളണ്ടിയേഴ്‌സും വർഗീസ് മൂലൻ ഫൗണ്ടേഷനും

                കൊച്ചി, 02 മാർച്ച് 2026: 18 വയസ്സിന് താഴെയുള്ള 23 നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയചികിത്സ ഉറപ്പാക്കുന്ന ‘സ്പന്ദനം – ടച്ച് എ ഹാർട്ട്’ സംരംഭത്തിന്റെ അഞ്ചാം ഘട്ടത്തിനു തുടക്കമായി. ആസ്റ്റർ മെഡ്‌സിറ്റി, ആസ്റ്റർ വോളണ്ടിയേഴ്‌സ്, വർഗീസ് മൂലൻസ് ഗ്രൂപ്പ് എന്നിവർ ചേർന്ന് നടത്തുന്ന ഈ സംരംഭം പാലക്കാട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, കൊല്ലം എന്നിവയുൾപ്പെടെ ജില്ലകളിലുള്ള ജന്മനാ ഹൃദ്രോഗത്തിന് ചികിത്സ അപ്രാപ്യമായിരുന്ന കുടുംബങ്ങൾക്ക് സഹായകമായി. പങ്കെടുത്തവരിൽ 15 കുട്ടികൾക്ക് ഇന്റർവെൻഷണൽ പ്രൊസിജർ ലഭ്യമാക്കുകയും, ബാക്കിയുള്ളവർക്ക്…

                Read More

                  പൊതു വഴി കയ്യേറി മതിൽ നിർമ്മിക്കുന്നതായി പരാതി

                  പനമരം: കുളിവയൽ ഏഴാം മെയിൽ ചിക്കണം കുന്ന്‌ പി.കെ ക്വാർ ട്ടേഴ്സിന് സമീപം താമസിച്ചു വരുന്ന മൂന്നു കുടുംബങ്ങൾളു ൾപ്പെടെ പ്രദേശ വാസികളിലെ പലരും മുന്ന് പതിന്റാണ്ടോ ളമായി സ്ഥിരമായി ഉപയോഗിച്ച് വരുന്ന ആറടിയോളം വീതി വരുന്ന വഴിയിൽ അ മ്പത് മീറ്ററോളം നീളത്തിൽ ചെത്ത് കല്ല് ഉപയോഗിച്ച് വഴിയുടെ നിലവിലെ വീതി കുറയ്ക്കും വിധത്തിൽ വഴിക്കു സമീപം താമസിച്ചുവരുന്ന സ്വകാര്യവ്യക്തികൾ മതിൽ നിർമിച്ചു തുടങ്ങിയതായി പരാതി. ഇത് സംബന്ധിച്ചു ദുരിതത്തിലായ കുടുംബങ്ങൾ മാനന്തവാടി സബ് കളക്ടർ,ഭുരേഖ…

                  Read More

                    സംസ്ഥാന സോക്കല്‍ ലീഗ്: കപ്പുയര്‍ത്തി കാസര്‍ഗോഡ്; പുരുഷ-വനിതാ വിഭാഗങ്ങളില്‍ കാസര്‍ഗോഡ് ചാമ്പ്യന്മാര്‍

                    കാല്‍പ്പന്തിന്റെ വശ്യതയും വേഗവുമായി ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ മത്സരത്തില്‍ കാസര്‍ഗോഡ് ജില്ല ജേതാക്കളായി. പുരുഷ വിഭാഗം ഫൈനലില്‍ കാസര്‍ഗോഡും വയനാടും ഏറ്റുമുട്ടിയപ്പോള്‍ വിജയകിരീടം കാസര്‍ഗോഡിന് ലഭിച്ചു. പ്രാഥമിക ലീഗ് മത്സരത്തില്‍ കോഴിക്കോടിനെയും ക്വാര്‍ട്ടറില്‍ കണ്ണൂരിനെയും സെമിയില്‍ മലപ്പുറത്തിനെയും പരാജയപ്പെടുത്തിയാണ് ക്യാപ്റ്റന്‍ വിഷ്ണുവിന്റെ നേതൃത്വത്തില്‍ ടീം ഫൈനലില്‍ പ്രവേശിച്ചത്. പ്രാഥമിക ലീഗ് മത്സരത്തില്‍ തിരുവനന്തപുരത്തെയും ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇടുക്കിയെയും സെമിയില്‍ അട്ടപ്പാടിയെയും പരാജയപ്പെടുത്തിയാണ് വയനാട് ഫൈനലിലേക്ക് കുതിപ്പ്. ക്യാപ്റ്റന്‍ ഗിരീഷ്…

                    Read More

                      സംസ്ഥാനത്തെ പശ്ചാത്തല മേഖല വികസന കുതിപ്പില്‍: മന്ത്രി പി.എ മുഹമ്മദ് റിയാസ്

                      മാനന്തവാടി: സംസ്ഥാനത്തെ പശ്ചാത്തല മേഖല വികസന കുതിപ്പിലാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചെറുപുഴ പനമരം പാലം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാത വികസനത്തിനും ദേശീയ പാത 66 പദ്ധതി പുന:രുജ്ജീവിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ 5550 കോടി രൂപയാണ് വകയിരുത്തിയത്. 600 കിലോമീറ്റര്‍ ദൂരമുള്ള ദേശീയപാത നിര്‍മ്മാണം നിലവില്‍ 500 കിലോ മീറ്ററിലെ പ്രവൃത്തി പൂര്‍ത്തിയാവുകയാണ്. കേരളത്തിലെ 13 ജില്ലകളിലൂടെ കടന്നുപോകുന്ന 1200 കിലോമീറ്ററുള്ള മലയോര ഹൈവേ കാര്‍ഷികടൂറിസം മേഖലക്ക്…

                      Read More