നീലഗിരി കോളേജിലെ സൈക്കോളജി വിഭാഗം അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു

    താളൂർ: നീലഗിരി കോളേജ് ഓഫ് ആർട്സ് & സയൻസ് മനശ്ശാസ്ത്ര വിഭാഗം ഫെബ്രുവരി 12, 13 തീയതികളിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.   “Discovering Solution-Focused Psychology: An Introduction for Psychology Students” എന്നും “Shaping Solution-Focused Education: Exploring Strength-Based Approaches” എന്നും പേരിട്ട ഈ സെമിനാർ നെതർലാൻഡ്സിലെ സൊല്യൂഷൻ സെന്റർ ഡയറക്ടറും സൈക്കോളജിസ്റ്റും സൈക്കോതെറാപ്പിസ്റ്റുമായ പ്രൊഫ്. അർനോഡ് ഹൂബേഴ്സ് അവതരിപ്പിച്ചു. അദ്ദേഹം നിലഗിരി കോളേജിലെ വിസിറ്റിംഗ് ഫാക്കൽറ്റിയുമാണ്.   പരിഹാരകേന്ദ്രിത (Solution-Focused) സമീപനങ്ങളും…

    Read More

      പ്രവാസി ക്ഷേമപ്രർത്തനങ്ങൾ തുടർന്ന് ലഭിക്കണമെങ്കിൽ ഇടതുപക്ഷം വീണ്ടും വരണം; കേരള പ്രവാസി സംഘം

      അമ്പലവയൽ: പ്രവാസി ക്ഷേമപ്രവർത്തനങ്ങൾ തുടർന്നും ലഭ്യമാകണമെങ്കിൽ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി പ്രശാന്ത് കൂട്ടാമ്പള്ളി പറഞ്ഞു. വയനാട് ജില്ലാ പ്രവർത്തക കൺവൻഷൻ അമ്പലവയൽ സഹകരണ ബാങ്ക് ഹാളിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   രാജ്യത്ത് പ്രവാസികൾക്ക് പെൻഷൻ നൽകുന്ന, തിരിച്ച് വന്ന പ്രവാസികൾക്ക് പുനരധിവാസത്തിന് സഹായം നൽകുന്ന, ലോകമലയാളികളെയാകെ ഒന്നിപ്പിക്കുന്ന ലോകകേരളസഭ നടത്തുന്ന ഏക സംസ്ഥാനം കേരളമാണ്. 2016 ൽ 500…

      Read More

        കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി മാർച്ചും ധർണയും നടത്തി

        കൽപ്പറ്റ : കേരളത്തിലെ സഹകരണ മേഖലയിലെ ജീവനക്കാരുടെ നിരവധി ആവശ്യങ്ങൾ നടപ്പിലാക്കണമെന്നാവശ്യപെട്ടു കൊണ്ട് സി ഇ ഒ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി മാർച്ചും ധർണയും നടത്തി. സഹകരണ ജീവനക്കാരുടെ ശമ്പളപരിഷകരണ നടപടികൾ ഊർജിതമാക്കുക, അന്യായമായ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങൾ ലഘുകരിക്കുക, സഹകരണ മേഖലയിൽ മെഡി സെപ് പദ്ധതി ഉടൻ നടപ്പിലാക്കുക, പെൻഷൻ ഇൻസെന്റീവ് വിതരണത്തിലെ കാല താമസം ഒഴിവാക്കുക…

        Read More

          തോട്ടം തൊഴിലാളികളുടെ വേതനം 800 രൂപയായി നിശ്ചയിക്കണം: അഡ്വ:ടി സിദ്ദിഖ് എംഎൽഎ

           കൽപ്പറ്റ: തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ച നോട്ടിഫിക്കേഷൻ 31.12.2025 ന് അവസാനിച്ചതിനാൽ തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അധ്വാനഭാരം വർധിപ്പിക്കാതെ തന്നെ 01.01. 2026 അടിസ്ഥാനമാക്കി മുൻകാല പ്രാബല്യത്തോടെ പ്രതിദിന വേതനം 800 രൂപയാക്കി പുതുക്കി നിശ്ചയിക്കണമെന്നും തോട്ടം തൊഴിലാളികളുടെ ദുരിത ജീവിതം അവസാനിപ്പിക്കാനുള്ള പദ്ധതി ഉണ്ടാവണമെന്നും അഡ്വ:ടി സിദ്ദിഖ് എംഎൽഎ.ഐഎൻടിയുസി-എസ് ടി യു തൊഴിലാളി യൂണിയനുകളുടെ സംയുക്ത നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞതവണ 2021 ഡിസംബർ…

          Read More

            അമ്പലവയല്‍ ടൗണില്‍നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതികള്‍ പോലീസ് പിടിയിൽ.

            അമ്പലവയല്‍ ടൗണില്‍നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതികള്‍ പോലീസ് പിടിയിലായി. മലപ്പുറം സ്വദേശി ഷാഹുല്‍ ഹമീദും കൂട്ടാളി ആയിഷയുമാണ് പിടിയിലായത്. മോഷ്ടിച്ച സ്‌കൂട്ടര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തു.   കഴിഞ്ഞ ജനുവരി രണ്ടിനാണ് അമ്പലവയല്‍ കളത്തുവയല്‍ സ്വദേശി ജോയ്സന്റെ സ്‌കൂട്ടി സ്‌കൂട്ടര്‍ അമ്പലവയല്‍ മാര്‍ട്ടിന്‍ ആശുപത്രിക്ക് സമീപമുള്ള ബേക്കറിക്കു മുന്നില്‍ നിന്ന് മോഷണം പോയത്. സ്‌കൂട്ടര്‍ മോഷ്ടിക്കുന്ന സിസിടിവി ഭൃശ്യങ്ങളും പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി അമ്പലവയല്‍ പോലീസിന്റെ നേതൃത്വത്തില്‍ വ്യാപക തിരച്ചിലിനിടെ ഇന്ന് പുലര്‍ച്ചെ മുന്ന് മണിക്കാണ്…

            Read More

              കേണിച്ചിറ കേളമംഗലത്ത് കടുവ ആക്രമണം പശുകിടാവിനെ കൊന്ന് ഭക്ഷിച്ചു.

              കേണിച്ചിറ കേളമംഗലത്ത് കടുവ ആക്രമണം പശുകിടാവിനെ കൊന്ന് ഭക്ഷിച്ചു. കേളമംഗലം നായ്ക്ക ഉന്നതിയിലെ മാളുവിന്റെ മൂന്നര വയസുള്ള പശുവിനെയാണ് കഴിഞ്ഞ രാത്രി കടുവ ആക്രമിച്ച്ഭക്ഷിച്ചത്. രാവിലെ തൊഴുത്തിൽ പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരിച്ചിലിലാണ് പശുവിൻ്റെ ജഡം വന പ്രദേശത്ത് ഉന്നതികാർ കണ്ടെത്തിയത്. വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി മാളുവിന് മതിയായ നഷ്ട്ടപരിഹാരം നൽകുമെന്ന് അറിയിച്ചു. പശുവിന്റെ ജഡത്തിന് സമീപം കടുവ സാന്നിധ്യം നിലനില്ക്കുന്നതിനാൽ ആളുകൾ വനത്തിലേക്ക് പ്രവേശിക്കരുതെന്ന് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.

              Read More

                റവന്യൂ വകുപ്പ്പ്രവർത്തനങ്ങൾ അതിവേഗം സുതാര്യമായി; മന്ത്രി കെ. രാജൻ

                സംസ്ഥാനത്ത്‌ റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ അതിവേഗം സുതാര്യമായി മുന്നേറുകയാണെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ. അഞ്ചുകുന്ന് സ്മാർട്ട്‌ വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ സേവനങ്ങളും സ്മാർട്ട് ആകുമ്പോൾ വില്ലേജുകളും സ്മാർട്ടാകണമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ സംസ്ഥാന റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭൂരഹിതരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പട്ടയവിതരണം പുരോഗമിക്കുകയാണെന്നും അദ്ദേഹം…

                Read More

                  സഖ്യം വയനാട് ജില്ല നഴ്സറി കലോത്സവം; ക്രെസന്റിന് കലാ കിരീടം

                  മാനന്തവാടി: വരയിലും നാട്യത്തിലും, ഭാവത്തിലും അരങ്ങിൽ താളം തീർത്ത കുരുന്നുകൾ നിലാവായി പെയ്തിറങ്ങി. കണിയാരം സെന്റ് ജോസഫ് ടി.ടി ഐയിലെ മൂന്ന് വേദികളിലായി നിറഞ്ഞാടിയ 21 സ്ഥാപനങ്ങൾ മാറ്റുരച്ച സഖ്യം ജില്ല നഴ്സറി കലോത്സവത്തിൽ 76 പോയന്റ് നേടി പനമരം ബാല്യ കലാ കിരീടം വാനിലുയർത്തി. ഇ.കെ മാധവൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫി ക്രെസന്റിന് നെഴ്സറി കലോത്സവത്തിലെ കന്നി കിരീടമായി.56 പോയന്റ് നേടിയ സെന്റ് ആൻസ് വെള്ളമുണ്ട കരുത്ത് കാട്ടി രണ്ടാം സ്ഥാനത്തിനുള്ള സ്‌പെയ്സ് വെൽ കൊച്ചിൻ…

                  Read More

                    ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

                    മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം കോളേജ് ക്യാമ്പസിൽ നടന്നു. “റൂട്ട് ടു റൂട്സ്” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 2013 മുതൽ 2019 വരെയുള്ള അദ്ധ്യയന വർഷങ്ങളിൽ പ്രവേശനം നേടി പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എലിസബത് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മെഡിക്കൽ കോളേജിന്റെ മുൻ ഡീൻ ഡോ. എ.പി. കാമത് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രതിനിധി മുഹമ്മദ് ഫാരിസ് സ്വാഗതം…

                    Read More

                      വികസന സെമിനാർ സംഘടിപ്പിച്ചു

                      വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ ഉൽഘാടനം ചെയ്തു.സിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല അദ്ധ്യക്ഷം വഹിച്ചു.വൈസ് പ്രസിഡന്റ് ലതിക.എം.സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേർസൺ സെൽമ മോയി,ജില്ലാ പഞ്ചായത്ത് മെമ്പർ മുഫീദ തസ്‌നി,പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.സലാം,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേർസൺ ആതിക്ക ബായി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേർസൺ…

                      Read More