കുടുംബശ്രീ ജില്ലതല സംരംഭക സംഗമവും മികച്ച സംരംഭകരെ ആദരിക്കലും അവാർഡ് ദാനവും സംഘടിപ്പിച്ചു

    കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംരംഭകരെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംരംഭക സംഗമവും മികച്ച സംരംഭകരെ ആദരിക്കലും മുട്ടിൽ എം.ആർ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ സജീവ പങ്കാളിത്തം പരിപാടിക്ക് മാറ്റുകൂട്ടി. സംഗമത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഹനീഫ നിർവഹിച്ചു.ചടങ്ങിൽ മുട്ടിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലീന സി നായർ അധ്യക്ഷത വഹിച്ചു.   1998ൽ തുടക്കം കുറിച്ച കുടുംബശ്രീ, 2025ൽ എത്തിനിൽക്കുമ്പോൾ ദാരിദ്ര നിർമാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട്…

    Read More

      അവകാശ നിഷേധങ്ങൾക്കെതിരെ ജനകീയ പ്രതിരോധ ഉയരണം: എ. യൂസുഫ്

      തലപ്പുഴ: രാജ്യത്ത് ഭരണഘടനാ മൂല്യങ്ങളും പൗരാവകാശങ്ങളും നിരന്തരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ അതിനെതിരെ ശക്തമായ ജനപ്രക്ഷോഭം ഉയർത്തേണ്ട സമയമാണിതെന്നും എല്ലാ പൗരൻമാരും അവകാശ നിഷേധങ്ങൾക്കെതിരെ മുന്നോട്ട് വരണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് എ. യൂസുഫ് അവകാശ നിഷേധങ്ങൾക്കെതിരെ പാർട്ടി ജില്ലാ സെക്രട്ടറി ബബിത ശ്രീനു നയിച്ച മാനന്തവാടി മണ്ഡലം തല പൗരാവകാശ ജാഥയുടെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഥ പേര്യയിൽ നിന്ന് ആരംഭിച്ച് വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് തലപ്പുഴയിൽ സമാപിച്ചത് അടിസ്ഥാന അവകാശങ്ങൾ…

      Read More

        ക്രൈസ്തവ വിശ്വാസി സമുഹം വിഭൂതി തിരുനാൾ ആചരിച്ചു

        പുൽപ്പളളി: ക്രൈസ്‌തവ വിശ്വാസി സമൂഹം യേശുദേവന്റെ പീഡാനുഭവസ്മ‌രണയിലേക്ക് പ്രവേശിച്ചതോടെ ദൈവാലയങ്ങളിൽ വിഭൂതി തിരുനാൾ ആചരിച്ചു. ഇതോടെ വിശ്വാസ സമൂഹം വലിയ നോമ്പിലേക്ക് പ്രവേശിച്ചു. വിശ്വാസികൾ ദേവാലയങ്ങളിലെത്തി വിശുദ്ധ കുർബ്ബാന മദ്ധ്യേ നെറ്റിയിൽ ചാരം കൊണ്ട് കുരിശു വരച്ച് 50 നോമ്പിലേക്ക് പ്രവേശിച്ചു. ത്യാഗപൂർണ്ണമായ ജീവിതവും മത്സ്യ മാംസങ്ങൾ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങൾ ഒഴിവാക്കിയും ക്രൈസ്തവർ ഇക്കാലയളവിൽ നോമ്പ് ആചരണത്തെ തുടക്കം കുറിച്ചത്. മുള്ളൻകൊല്ലി സെന്റ് മേരീസ് ദേവാലയത്തിൽ ഫാ.ജോർജ് ആലൂക്ക, മരക്കടവ് സെൻ്റ് ജോസഫ് ദേവാലയത്തിൽ…

        Read More

          ജയശ്രീ സ്കൂളിൽ ടാലന്റ് നർച്ചർ ക്യാമ്പ് നടത്തി

          പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ടാലന്റ് നർച്ചർ-2026 പദ്ധതി നടപ്പിലാക്കി.ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്ലസ് വൺ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ പഠന പുരോഗതിക്കായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക പരിശീലന ക്ലാസുകൾ നൽകുക,പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വയനാട് ജില്ലാ പഞ്ചായത്ത് ടാലന്റ് നർച്ചർ പദ്ധതി നടപ്പിലാക്കുന്നത്.പിടിഎ പ്രസിഡണ്ട് അബ്രഹാം അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…

          Read More

            നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രം പരിചയപ്പെടാന്‍ വോട്ടുവണ്ടി

            നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ് എന്നിവ പരിചയപ്പെടുത്താനും ജില്ലയില്‍ വോട്ടുവണ്ടി പര്യടനം ആരംഭിച്ചു. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളില്‍ വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിന് മൂന്ന് വോട്ടുവണ്ടികള്‍ പര്യടനം നടത്തും. കളക്ടറേറ്റില്‍ നിന്നും പര്യടനം ആരംഭിച്ച വോട്ടുവണ്ടി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. പൊതു ജനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ വോട്ട് വണ്ടികളുടെ സേവനം ഉപയോഗിക്കാം. കളക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ തെരഞ്ഞെടുപ്പ്…

            Read More

              മലബാര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ആരംഭിക്കും

              മീനങ്ങാടി : മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ വലിയ നോമ്പിന്റെ ആദ്യ ദിനങ്ങളില്‍ നടത്തിവരാറുള്ള, 76-ാമത് മലബാര്‍ ബൈബിള്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫെബ്രുവരി 17 ചൊവ്വാഴ്ച മുതല്‍ 21 ശനി വരെ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം 6:00 മണിക്ക് മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനി നിര്‍വഹിക്കും. കണ്‍വെന്‍ഷന്റെ ദിവസങ്ങളില്‍ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായുംകോട്ടയം തൂത്തൂട്ടി…

              Read More

                കുസാറ്റ് അംഗീകൃത ഏവിയേഷൻ കോഴ്‌സുകൾക്ക് സി.ഐ.എ.എസ്.എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു

                കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തെ വിവിധ ഏവിയേഷൻ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കുസാറ്റ് അംഗീകൃത പി.ജി ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകൾക്കും ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിയാൽ എയ്‌റോ പാർക്കിലെ അക്കാദമി ക്യാമ്പസിലാണ് ക്ലാസുകൾ നടക്കുക.   ബിരുദധാരികൾക്കായി ഒരുക്കിയിരിക്കുന്ന പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റിൽ എയർലൈൻ-എയർപോർട്ട് മാനേജ്‌മെന്റ്, കാർഗോ, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ വിപുലമായ പരിശീലനം ലഭിക്കും. കൂടാതെ…

                Read More

                  മദ്യവിൽപ്പന നടത്തിയതിന് എക്സൈസ് ഒരാളെ അറസ്റ്റ് ചെയ്തു.

                  വെങ്ങപ്പള്ളി / കാരാറ്റപ്പടി : കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ.റ്റി യും സംഘവും വെങ്ങപ്പള്ളി കാരാറ്റപ്പടി ഭാഗത്ത് നടത്തിയ റെയിഡിൽ മദ്യവിൽപ്പന നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. വെങ്ങപ്പള്ളി കാരാറ്റപ്പടി സ്വദേശി പ്രിയങ്ക നിവാസിൽ വേണു. കെ. കെ (Age : 62) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 1.200 ലിറ്റർ വിദേശമദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച പണവും പിടിച്ചെടുത്തു. മുൻപ് ഇയാൾ മൂന്ന് അബ്കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. വെങ്ങപ്പള്ളി, കാരാറ്റപ്പടി എന്നിവിടങ്ങളിലും സമീപ…

                  Read More

                    ക്ഷേമപെന്‍ഷന്‍ വിതരണം 25 മുതല്‍; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

                    തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഫെബ്രുവരി 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ എന്‍ ബാല?ഗോപാല്‍. 62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക. സംസ്ഥാനത്തെ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പെന്‍ഷന്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യുമെന്നും മന്ത്രി…

                    Read More

                      ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിൽ ന്യൂന മർദ്ദം; കേരളത്തിലും മഴയെത്തും, തണുത്ത കാലാവസ്ഥക്ക് സാധ്യത

                      തിരുവനന്തപുരം: ഭൂമധ്യ രേഖക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത.   ന്യൂനമര്‍ദം ഫെബ്രുവരി 17 ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയ ശേഷം ശ്രീലങ്ക ലക്ഷ്യമാക്കി നീങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. കേരളത്തിൽ ന്യുന മർദ്ദ മഴക്ക് സാധ്യത കുറവാണെങ്കിലും ഫെബ്രുവരി 20 ന് ശേഷം കിഴക്കൻകാറ്റ് അനുകൂലമാകുന്നതിനനുസരിച്ചു മധ്യ-തെക്കൻ ജില്ലകളിൽ മേഘാവൃതമായ അന്തരീക്ഷത്തിനും തണുത്ത കാലാവസ്ഥക്കും നേരിയ മഴക്കും…

                      Read More