സിറ്റിസണ്‍ റസ്‌പോണ്‍സ് പ്രോഗ്രാം: വനിതാ ഐ.ടി.ഐയില്‍ പൊതുകൂട്ടായ്മ സംഘടിപ്പിച്ചു
നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി നെന്മേനി വനിതാ ഗവ ഐ.ടി.ഐയില്‍ യുവതയുടെ പൊതുകൂട്ടായ്മ സംഘടിപ്പിച്ചു. ഐ.ടി.ഐ കേന്ദ്രീകരിച്ച് നടത്തിയ സംസ്ഥാനത്തെ ആദ്യത്തെ പൊതുകൂട്ടായ്മയാണ് നെന്മേനി വനിതാ ഐ.ടി.ഐയില്‍ സംഘടിപ്പിച്ചത്. നവകേരള നിര്‍മ്മിതിക്കായ് പൊതുജനങ്ങള്‍, പൊതു കൂട്ടായമകളില്‍ നിന്നും നേരിട്ട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് വനിതാ ഐ.ടി.ഐയില്‍ പൊതു കൂട്ടായ്മ സംഘടിപ്പിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത സ്ഥാപനത്തിലെ 60 വിദ്യാര്‍ത്ഥികളും പത്തോളം അധ്യാപകരും വരും നാളെക്കുള്ള വികസന നിര്‍ദ്ദേശങ്ങള്‍, ക്ഷേമ പദ്ധതികള്‍…
